സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്: ഹണി റോസ്

Read Time:4 Minute, 53 Second

സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്: ഹണി റോസ്

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിലെ സൂപ്പർ സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ ആരംഭം കുറിച്ച താരമാണ് നടി ഹണി റോസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടതായി നടിയാണ് ഹണി റോസ്.

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങളുടെ നായികയായി വരെ നടി അഭിനയിച്ചു.

ഇപ്പോൾ ഇതാ ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുയാണ് ഹണിറോസ്. വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് താരം ഇപ്പോൾ. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ പലതും അങ്ങനെയാണ്. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാൻ ചിലർക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്ക് ഇഷ്ടമെന്നും ഹണി റോസ് പറഞ്ഞു.

ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാർത്ത കൊടുക്കുന്ന മറ്റ് പോർട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒരു പോർട്ടലിൽ വരുന്ന വാർത്ത വേറെ പോർട്ടലിൽ അവരുടെ ഭാവന കൂടി ചേർന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളും പ്രചരിക്കുമെന്നും ഹണി റോസ് പറഞ്ഞു. അതേ സമയം തമിഴ് സംവിധായകൻ സുന്ദർ സി യുടെ ജയ് നായകനാകുന്ന തമിഴ് സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

മലയാളത്തിലെ അഭിനേതാക്കളുടെം സംഘടനയായ അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ താരം പറഞ്ഞു.

കുറച്ചു നാല് മുൻപ് , ഹണി റോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായത്. ഷൂട്ടിങ്ങിനിടെ കാൽ വഴുതി പുഴയിലേക്കു വീണു പോകുന്നതാണ് വീഡിയോയിലുള്ള ഭാഗം.

എന്നാൽ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചന ഉണ്ടായിരുന്നു. പുഴ വക്കിൽ നടക്കുന്ന ഫോട്ടോ ഷൂട്ടിൽ സാരി ധരിച്ചു തലയിൽ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഴ വക്കിലെ പാറയിൽ ചവിട്ടി കാൽ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെൻസാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പാറയിൽ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുമുള്ള മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. എന്നാൽ ഇത് വകവെക്കാതെ താരം പാറയിൽ ചവിട്ടി തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് കാൽ വഴുതി മറിയുന്നത്. സമീപത്തുനിന്ന സഹായിയായ സ്ത്രീ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഇതിനോടകം നൂറുകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വീല്‍ച്ചെയറിലിരുന്ന പ്രണവിനെ വിവാഹം ചെയ്ത ഷഹാന;ഇവരുടെ ഇന്നത്തെ ജീവിതം l Pranav l Shahana
Next post അഞ്ജലിക്ക് ശിവനോടുള്ള സ്നേഹം കണ്ട് കണ്ണുതള്ളി ശ്രീദേവി, പ്രേമോ വൈറൽ ആയി മാറുന്നു