അഞ്ജലിക്ക് ശിവനോടുള്ള സ്നേഹം കണ്ട് കണ്ണുതള്ളി ശ്രീദേവി, പ്രേമോ വൈറൽ ആയി മാറുന്നു

Read Time:4 Minute, 49 Second

അഞ്ജലിക്ക് ശിവനോടുള്ള സ്നേഹം കണ്ട് കണ്ണുതള്ളി ശ്രീദേവി, പ്രേമോ വൈറൽ ആയി മാറുന്നു

മലയാളം മിനി സ്ക്രീൻ പരമ്പരകളിൽ ഏറ്റവുമധികം പ്രേക്ഷക ഇഷ്ട്ടത്തോടും പിന്തുണയോടും കൂടെ മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര. മറ്റൊരു പരമ്പരയ്ക്കും ലഭിക്കാത്ത അത്ര പിന്തുണയാണ് സാന്ത്വനം എന്ന പരമ്പരയ്ക്ക് അനുദിനം ലഭിക്കുന്നത്. പരമ്പരയുടെ പുറത്തിറങ്ങുന്ന പ്രമോ വീഡിയോകൾ പോലും ആരാധകർ ഏറെ കൗതുകത്തോടെയും സ്നേഹത്തോടെയും ആണ് ഓരോ ദിവസവും ഏറ്റെടുക്കുന്നത്.

 

ഇതിലെ താരങ്ങളെയെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ മലയാളികളും ഇന്ന് തങ്ങളോട് ചേർത്ത് വക്കുന്നത്. ഈ പരമ്പര കാണാതിരുന്നവർ പലരും ഇപ്പോൾ ഇതിലേക്ക് ആകൃഷ്ടരായിരിക്കുന്നതിന്റെ മുഖ്യ കാരണം ഇതിലെ കഥാപാത്രങ്ങളും കഥയുടെ പ്രമേയവും തന്നെയാണ് എന്ന് എടുത്തു പറയേണ്ട സംഗതി തന്നെയാണ്.

കുടുംബ പ്രേക്ഷകർ എല്ലാം സ്ഥിരം കണ്ടു മടുത്ത പ്രമേയത്തിൽ നിന്നും വ്യത്യസ്‌തത പുലർത്തുന്ന ഒരു ചിന്താഗതിയാണ് ഇതിന്റെ അണിയറ പ്രവർത്തകർ പരമ്പരയിൽ ഉടനീളം കൊണ്ട് വരുവാൻ എല്ലായിപ്പോഴും ഊന്നൽ നൽകി പോരുന്നത്. പല പ്രധാന താരങ്ങളുടേയും രണ്ടാം തിരിച്ചുവരവ് എന്ന് അടയാളപ്പെടുത്താൻ സാധിക്കുന്ന ഒരു പരമ്പര തന്നെയാണ് സാന്ത്വനം എന്നത് ഇ പരമ്പരയുടെ മറ്റൊരു പ്രത്യേകത കൂടിയാണ് .

ഒരു കാലത്തു മലയാള സിനിമ പ്രേക്ഷകർക്കിടയിൽ മിന്നി തിളങ്ങി നിന്നിരുന്ന നാടൻ തനിമ ഉള്ള സുന്ദരി എന്നറിയപ്പെട്ടിരുന്ന നടി ചിപ്പി വലിയ ഒരു തിരിച്ചുവരവാണ് ഈ പരമ്പരയിലൂടെ നടത്തിയിരിക്കുന്നത്. അതുപോലെതന്നെ പ്ലസ്ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഷഫ്നയുടെ ഭർത്താവ് സജിനും ഇ പരമ്പരയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇ പരമ്പരക്ക്.

എക്കാലത്തെയും മലയാളത്തിലെ മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കുന്ന സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ ബാലേട്ടനിൽ, ലാലേട്ടൻറെ മകളായി എത്തിയ ഗോപികയും ഇതിൽ നല്ല ഒരു വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ഓരോരുത്തരും അവർക്ക് ലഭിക്കുന്ന വേഷങ്ങൾ മികവോടെയും ചാരുതയോടെയും അവതരിപ്പിക്കുന്നു എന്നതും ഈ പരമ്പര സ്വാധീനിക്കുന്ന വളരെ വലിയ ഒരു കാര്യം തന്നെയാണ്. ഇ പരമ്പരയുടെ ഓരോ എപ്പിസോഡിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോൾ പുറത്തിറങ്ങിയ പുതിയ പ്രേമോയും നിമിഷ നേരങ്ങൾക്ക് ഉള്ളിൽ വൈറലായിരിക്കുകയാണ്.

സാന്ത്വനം പരമ്പര ആരംഭിച്ചിട്ട് നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്ക് നൽകുന്നത്. ബാലനും, ശ്രീദേവിയും ഹരിയും, ശിവനും ഒക്കെ പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്. എന്നാൽ ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ നടൻ ആണ് ശിവനെ അവതരിപ്പിക്കുന്ന സജിൻ. ശിവരാമകൃഷ്ണൻ എന്ന കട്ട കലിപ്പൻ ലുക്കിലെത്തുന്ന സജിൻ ചുരുങ്ങിയ സമയം കൊണ്ടാണ് ഒന്നാം നിര നായകന്മാർക്കൊപ്പം എത്തിയതും.

ശിവനെ ഒരിക്കലും തന്റെ ഭർത്താവായി കാണില്ല എന്ന് പറഞ്ഞ അഞ്ജലി ഇപ്പോൾ തന്റെ ജീവിതത്തിലേക്ക് ശിവനെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിന്റെ കാഴ്ചകളാണ് പുതിയ പ്രമോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്: ഹണി റോസ്
Next post അവൻ വയലന്റായി കൊണ്ടു വരണ്ടായിരുന്നു എന്ന് തോന്നി, മകനെ കുറിച്ച് സംയുക്ത വർമ്മ