അവൻ വയലന്റായി കൊണ്ടു വരണ്ടായിരുന്നു എന്ന് തോന്നി, മകനെ കുറിച്ച് സംയുക്ത വർമ്മ

Read Time:4 Minute, 33 Second

അവൻ വയലന്റായി കൊണ്ടു വരണ്ടായിരുന്നു എന്ന് തോന്നി, മകനെ കുറിച്ച് സംയുക്ത വർമ്മ

മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ താരദമ്പതിമാരിൽ ഒരു ജോഡിയാണ്‌ സംയുക്ത വർമ്മയും ബിജു മേനോനും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കുന്ന നടി സംയുക്ത പരസ്യചിത്രങ്ങളിലൂടെയും മറ്റും ഇപ്പോഴും മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി തന്നെ നിലനില്ക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവിൽ 2002 ലായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. വിവാഹശേഷം കുടുംബിനിയുടെ റോളിലാണ് സംയുക്ത തിളങ്ങുന്നത്. ദക്ഷ് ധാർമിക് എന്നാണ് ഇവരുടെ ഒരേ ഒരു മകന്റെ പേര്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും യോഗാ പഠനവും പഠിപ്പിക്കലുമായി ഒക്കെ തിരക്കിലാണ് സംയുക്ത വർമ്മ.

അഭിനയത്തിൽ നിന്നും പിൻവാങ്ങിയിട്ട് നിരവധി വർഷങ്ങൾ കടന്നു പോയെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.നിരവധി ചിത്രങ്ങലിൽ അഭിനയിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും വൻവിജയമായിരുന്നു.ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.

1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി.കുബേരൻ, മേഘമൽഹാർ, വൺ മാൻ ഷോ, നരിമാൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, മേഘസന്ദേശം, സായ്‌വർ തിരുമേനി, തെങ്കാശിപ്പട്ടണം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മധുരനൊമ്പരക്കാറ്റ്, മഴ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, സ്വയംവരപ്പന്തൽ, അങ്ങനെ ഒരു അവധിക്കാലത്ത്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഇംഗ്ലീഷ് മീഡിയം, വാഴുന്നോർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങൾ. നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്നു. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

2006ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെ ആയിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്.

എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെ പിടിച്ചെടുത്തു. മകനെയും കൊണ്ട് യോഗ സെന്ററിൽ പോയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംയുക്ത വർമ്മ ഇപ്പോൾ. സംയുക്തയുടെ വാക്കുകൾ ഇങ്ങനെ:

ഒരു ദിവസം ദക്ഷിനെയും കൊണ്ട് ഞാൻ യോഗ സെന്ററിൽ പോയി. അവനെക്കണ്ട് ഒരു വിദേശി ചോദിച്ചു യുവർ ബ്രദർ. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവൻ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ക്വസ്റ്റ്യൻ ആണ്. ഇത്രയും വലിയ സ്ത്രീക്ക് ഇത്ര കുഞ്ഞ് ബ്രദറുണ്ടാകുമോ, അവരും ഞാനും ഞെട്ടി, ഞാൻ മനസ്സിൽ പറഞ്ഞു. ഇവനെയും കൊണ്ട് വരണ്ടായിരുന്നു എന്നും സംയുക്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഞ്ജലിക്ക് ശിവനോടുള്ള സ്നേഹം കണ്ട് കണ്ണുതള്ളി ശ്രീദേവി, പ്രേമോ വൈറൽ ആയി മാറുന്നു
Next post ടമ്പൽ ലഭിയ്ക്കാത്തതിന് മജ്‌സിയ ചെയ്തത് കണ്ടോ ? ഇത്രയും വേണ്ടിയിരുന്നില്ല എന്ന് ആരാധകർ !