ഇവരുടെ ജീവിതം നിങ്ങളെ ഞെട്ടിക്കും, ഇതാണ് സൗന്ദര്യം

Read Time:5 Minute, 30 Second

ഇവരുടെ ജീവിതം നിങ്ങളെ ഞെട്ടിക്കും, ഇതാണ് സൗന്ദര്യം

മനസ്സിന്റെ സൗന്ദര്യമാണ് യഥാർത്ഥ സൗന്ദര്യം എന്ന് പറയാറുണ്ടെങ്കിലും വിവാഹ കമ്പോളത്തിൽ എത്തുമ്പോൾ ഇത് പലരും പലപ്പോഴായി മറക്കാറുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. ഭാര്യ അല്ലെങ്കിൽ ഭർത്താവ്, സുന്ദരിയോ സുന്ദരനോ ആയാൽ തങ്ങളുടെ ജീവിതം ഏറെ സന്തോഷം നിറഞ്ഞതാകും എന്ന് കരുതുന്നവരും ഒരുപാടു ഉണ്ട് നമ്മുടെ സമൂഹത്തിൽ. അവരിൽ നിന്ന് വേറിട്ട ചിന്തകളിലൂടെ വ്യത്യസ്‌തരാകുകയാണ് ലളിത എന്ന യുവതിയും ഭർത്താവും.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ് ബുക് പേജിലാണ് ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും കുറിച്ചിരിക്കുന്നത്. ഫേസ്ബുക് കുറിപ്പ് ഇങ്ങനെ അപ്രതീക്ഷിതമായിട്ടാണ് ബാങ്കിൽ ജോലി ചെയ്തിരിന്നപ്പോൾ ആണ് ഒരു ഫോൺ കാൾ വന്നത് എന്റെ അമ്മയോട് സംസാരിക്കണം എന്നാണ് മറുതലക്കൽ നിന്നുള്ള ആവശ്യം, ‘അമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നില്ല. ഗ്രാമത്തിൽ ആണ് താമസം. നിങ്ങൾക്ക് നമ്പർ തെറ്റി പോയത് ആയിരിക്കാമെന്നു ആ ശബ്ദത്തിന്റെ ഉടമയെ അപ്പോൾ അറിയിച്ചു.

ക്ഷമിക്കണം സഹോദര എന്ന് പറഞ്ഞു ഫോൺഅവർ കട്ട് ചെയ്തു. തിരികെ വിളിച്ചു അവർ ആരാണ് എന്ന് അന്വേഷിച്ചു. പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും എനിക്ക് അവളെ മറക്കാൻ ആയില്ല വീണ്ടും വിളിച്ചു. കൂടുതൽ അറിയുവാൻ ശ്രമിച്ചു. പതുക്കെ പതുക്കെ ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കുവാൻ ആരംഭിച്ചു. ഏകദേശം ഒരു മാസത്തിനു ശേഷം അവൾ എന്നോട് പറഞ്ഞു അധികകാലം ഞാൻ ഫോൺ ചെയ്യുമെന്ന് തോന്നുന്നില്ല എന്ന്. അവൾ പറഞ്ഞ വാക്കുകൾ ഏറെ മനസ്സിനെ വല്ലാതെ തട്ടി.

പിറ്റേ ദിവസം എന്നതാണ് കാരണം എന്ന് ചോദിച്ചു. അപ്പോഴാണ് അവൾ ആദ്യമായി അവളുടെ മനസ്സ് തുറക്കുന്നത്. തന്റെ മുഖം പകുതിയും പൊള്ളി പോയതാണെന്ന് പറഞ്ഞു. അതിനു എന്താണ് എന്ന ചോദ്യത്തിന് നിങ്ങൾ എന്നെ കണ്ടാൽ ഭയക്കുമെന്നു അവൾ മറുപടി പറഞ്ഞു. തൻ അങ്ങനെ ഒരാൾ അല്ലെന്നു പറഞ്ഞു.

അവളെ കാണണം എന്ന തന്റെ ആഗ്രഹം കൂടി വന്നു. ഒരു സുഹൃത്തിനൊപ്പം അവളുടെ ഗ്രാമത്തിൽ എത്തി. ആദ്യമായി ഞങ്ങൾ തമ്മിൽ കണ്ടു. അവൾ തന്റെ മുഖത്ത് നിന്ന് ദുപ്പട്ട എടുത്തപ്പോൾ ഒരു നിമിഷം ഞാൻ ഭയന്നു. ഞാൻ സിനിമയിലെ നായകനൊന്നും അല്ല. തനിക്കു അഭിനയിക്കുവാൻ ഒന്നും അറിയില്ലായിരുന്നു. പക്ഷെ അവളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ വല്ലാതെ ആകർഷിച്ചു. ആ നിമിഷം തന്നെ എടുത്ത തീരുമാനം ആയിരുന്നു ലളിത തന്നെയാണ് തന്റെ വധു എന്ന് .

അഞ്ചു വർഷങ്ങൾക്ക് മുൻപ് ലളിതയും അവളുടെ അർദ്ധ സഹോദരനും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായി. അവൻ പറഞ്ഞു നീ ധിക്കാരിയാണ്. നിന്റെ മുഖത്ത് ഞാൻ ആ സിഡ് ഒഴിക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തി. അവൾ അത് തമാശ ആയിട്ടാണ് എടുത്തത്. എന്നാൽ ഒരാഴ്ചക്ക് ശേഷം അവൻ തിരിച്ചു വന്നു. അവൾ പുറത്തു പോകുന്ന സമയം അവൻ അവളുടെ മുടി പിടിച്ചു വലിച്ചു. അവളുടെ മുഖത്ത് ആ സിഡ് ഒഴിച്ച്.

പെട്ടന്ന് തന്നെ അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചു. വളരെ നീണ്ട നാളത്തെ ചികിത്സ കൊണ്ട് അവൾ ആ സിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പട്ടികയിൽ സ്ഥാനം നേടി. അവസാനം എന്നിലും . എങ്ങനെ തന്റെ വധുവിനെ മറ്റുള്ളവരുടെ മുമ്പിൽ കാണിക്കും എന്ന് പലരും എന്നോട് ചോദിച്ചു. ഞാൻ അവരോടു പറഞ്ഞു സ്നേഹം അങ്ങനെയാണ്. ഇത് മറ്റുള്ളവരുടെ കാര്യമല്ല എന്റെയും അവളുടെയും മാത്രം കാര്യമാണ്.

നിങ്ങൾക്ക് വേണ്ടിയുള്ള ഒരാളെ നിങ്ങൾ എവിടെ വച്ച് ആണ് കണ്ടെത്തുക എന്ന് ആർക്കും പറയാൻ പറ്റില്ല. അതായിരിക്കും നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. അവളും ഞങ്ങളുടെ മകനും ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവൾ പലപ്പോഴും പ്രചോദനമാകുന്ന പെൺകുട്ടിയാണ്. സത്യസന്ധയാണ്, ദയാലുവാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹാരിയാണ്. കാരണം ഞാൻ അവളുടെ ഹൃദയം കണ്ടു അതിലാണ് കാര്യം. അവൾ എനിക്ക് വേണ്ടി സൃഷ്ട്ടിക്കപെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടിപ്പാവാടയിട്ട് മധുരം ജീവാമൃത ബിന്ദു പാട്ടു പാടുന്ന റിമി ടോമി, ആദ്യമായി ഒരു സിനിമ നടനെ കണ്ട നിമിഷം പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകർ
Next post സാന്ത്വനം സീരിയൽ നിർത്തിയോ. പ്രേക്ഷർക്ക് മറുപടിയുമായി കണ്ണൻ ലൈവിൽ