കുട്ടിപ്പാവാടയിട്ട് മധുരം ജീവാമൃത ബിന്ദു പാട്ടു പാടുന്ന റിമി ടോമി, ആദ്യമായി ഒരു സിനിമ നടനെ കണ്ട നിമിഷം പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകർ

Read Time:4 Minute, 14 Second

കുട്ടിപ്പാവാടയിട്ട് മധുരം ജീവാമൃത ബിന്ദു പാട്ടു പാടുന്ന റിമി ടോമി, ആദ്യമായി ഒരു സിനിമ നടനെ കണ്ട നിമിഷം പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകർ

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ അടിപൊളി പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് റിമി ടോമി. ഗായികയായി മാത്രമല്ല അവതാരകയും നടിയുമായി റിമി ടോമി മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം തേടിയ താരം കൂടിയാണ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളി സംഗീത പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി മിക്കപ്പോഴും പങ്കു വെയ്ക്കാറുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതെല്ലാം ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. അടുത്തിടെ തന്റെ ശരീര ഭാരം കുറച്ച ചിത്രങ്ങളുമായി റിമി ടോമി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂർവ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. മുൻപ് ഒരിക്കൽ റിമി ടോമിയുടെ സ്വദേശമായ പാലായിൽ നടന്ന ഒരു പൊതുചടങ്ങിൽ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. കുട്ടിപ്പാവാടയണിഞ്ഞ് കയ്യിൽ ബുക്ക് പിടിച്ച്, വേദിയുടെ ഒരു മൂലയിൽ നിന്ന് അതിൽ നോക്കി പാട്ടു പാടുന്ന റിമിയാണ് ചിത്രത്തിലുള്ളത്.

അന്ന് ആ പരിപാടിയിൽ നടൻ ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താൻ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട്. സൂക്ഷിച്ചു നോക്കണേ. സ്ഥലം പാലാ ടൗൺ ഹാൾ. ഞാൻ അന്ന് ഏഴാം ക്ലാസ് വിദ്യാർഥിനി.

ആദ്യമായി കാണുന്ന സിനിമാ നടനാണ് നടുക്കിരിക്കുന്ന നമ്മുടെ ജഗദീഷേട്ടൻ. (കാണാൻ അന്നും ഇന്നും ഒരുപോലെ). ഒരു സിനിമാ നടൻ അതിഥിയായി വന്ന സന്തോഷത്തിൽ ആ നാട്ടിലെ പാട്ടുകാരി കുട്ടി (ഞാൻ) സൈഡിൽ നിന്നു പാടുന്നു. മധുരം ജീവാമൃത ബിന്ദു, ഹൃദയം പാടും ലയസിന്ധു എന്ന് റിമി ടോമി കുറിച്ചു.

നിമിഷ നേരങ്ങൾ കൊണ്ട റിമിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വാൻ തരംഗമായി മാറി. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ആരാധകർ മാത്രമല്ല സെലിബ്രിറ്റികളും താരത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ഗായകൻ മധു ബാലകൃഷ്ണൻ, നടൻ മനോജ് കെ ജയൻ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ റിമിയുടെ പോസ്റ്റിനു പിന്നാലെ കമന്റുകളുമായെത്തി.

കുട്ടി റിമി സൂപ്പർ എന്നാണ് മധു ബാലകൃഷ്ണൻ കുറിച്ചത്. കുട്ടി പാട്ടുകാരി ക്യൂട്ട് ആണെന്നാണ് മനോജ് കെ ജയന്റെ കമന്റ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത തമിഴ് സിനിമാതാരം വിട വാങ്ങി വിജയ്ക്കൊപ്പം തിളങ്ങിയ താരം നാല്പത്തെട്ടു വയസായിരുന്നു, വേദനയോടെ ആരാധകരും താരാ ലോകവും
Next post ഇവരുടെ ജീവിതം നിങ്ങളെ ഞെട്ടിക്കും, ഇതാണ് സൗന്ദര്യം