
നടി മാളവിക മോഹനന്റെ വൈറൽ ഫോട്ടോസ് കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പ്രേക്ഷകർ
നടി മാളവിക മോഹനന്റെ വൈറൽ ഫോട്ടോസ് കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പ്രേക്ഷകർ
ദുൽഖർ സൽമാൻ ചിത്രമായ പട്ടം പോലെ എന്ന മലയാള ചിത്രത്തിൽ കൂടെ 2013ൽ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുവെങ്കിലും താരം എല്ലാ ഭാഷകളിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് അകെ മൂന്ന് മലയാള ചിത്രത്തിൽ മാത്രമേ ഇതുവരെക്കും അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിന്റെ ലെവൽ വേറെ ആണെന്ന് പറയേണ്ടി ഇരിക്കുന്നു
മാളവിക മോഹനന്റെ അവസാനം ഇറങ്ങിയ ചിത്രം ദളപതി വിജയ്‌യുടെ കൂടെ ആയിരുന്നു. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിൽ നായിക ആയി അഭിനയിച്ച താരത്തിന്റെ മുൻപത്തെ ചിത്രം സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂടെയായിരുന്നു തമിഴിൽ കൂടാതെ ബോളിവുഡിലും കന്നഡ ചിത്രത്തിലും മാളവിക മോഹൻ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മാളവിക മോഹൻ പുതിയതായിട്ട് ഒരു തമിഴ് സിനിമയിൽ ആണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്
തമിഴ് സംവിധായകൻ കാർത്തിക്ക് നരേന്റെ പേരിടാത്ത പുതിയ ചിത്രത്തിലെ നായികയായിട്ടാണ് മാളവിക മോഹൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വിജയുടെ മാസ്റ്റർ താരത്തിന്റെ കരിയർ മാറ്റി മറിച്ച ചിത്രം ആയിരുന്നു എന്ന് തന്നെ പറയാം. വിജയും ,വിജയസേതുപതിയും നിറഞ്ഞാടിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവായ മാളവിക മോഹൻ ഇടയ്ക്ക നല്ല ചിത്രങ്ങളും തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട് ഇപ്പോൾ തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്
നടി മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്‌കർട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കാണ് ഹൈലറ്റ്. അർജുൻ കാമത്താണ് ചിത്രം പകർത്തിയിരിക്കുന്നത്.
ഒരു പാറയുടെ മുകളിൽ പച്ച ഡ്രെസ്സിൽ നിൽക്കുന്ന മാളവിക മോഹൻറെ ചിത്രം ഇപ്പോൾ ഏവരും ഏറ്റെടുക്കുകയായിരുന്നു ആരെയും അസൂയ പെടുത്തുന്ന സൗന്ദര്യം എന്നാണ് മിക്ക ആൾക്കാരും അഭിപ്രായ പെടുത്തുന്നത്, മാളവിക മോഹന്റെ ചിത്രം കണ്ട് ചിത്രത്തിന് താഴെ നടി ആൻ അഗസ്റ്റിൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു “Uffffffff 🔥” ഇതിൽ നിന്ന് തന്നെ മനസിലാകാൻ കഴിയും മാളവിക മോഹന്റെ സൗന്ദര്യം. എന്നാൽ അതിനേക്കാളും വലിയ മറുപടി കൊടുത്തത് നടി ഗൗതമി നായർ ആണ് “Uff dude so hot 🔥” എന്നാണ് ഗൗതമി ചിത്രത്തിന്റെ താഴെ എഴുതിയത്. മാളവിക മോഹന്റെ സൗന്ദര്യം കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നും ചിത്രത്തിന് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നുണ്ട്.
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1992 ൽ ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. മാളവിക പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം, അച്ഛൻ കെ യു മോഹനനെപ്പോലെ ഒരു സിനിമാട്ടൊഗ്രാഫറാകാനാണ് ആഗ്രഹിച്ചത്. ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയിൽ നായികയാകാൻ ക്ഷണിച്ചത്..
അങ്ങിനെ 2013 ൽ പട്ടംപോലെ എന്ന സിനിമയിൽ മാളവിക നായികയായി തുടർന്ന് നിർണ്ണായകം, ഗ്രേറ്റ് ഫാദർ..എന്നിവയുൾപ്പെടെ ചില മലയാള ചിത്രങ്ങളിലും, നാനു മാട്ടു ലക്ഷ്മി എന്ന കന്നഡ സിനിമയിലും,പേട്ട, മാസ്റ്റർ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോൻഡ് ദ് ക്ലൌഡ്സ് എന്ന ഹിന്ദി ചിത്രത്തിൽ മാളവിക മോഹനൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മസാബ മസാബ എന്ന ഇംഗ്ലീഷ് സിനിമയിലും മാളവിക അഭിനയിച്ചു.