അന്തരിച്ച പ്രിയ സംവിധായകൻ സച്ചിയെ വിവാഹ ദിനത്തിൽ ഓർത്ത് പാടി ഭാര്യ; നൊമ്പരഗാനം വൈറൽ, വീഡിയോ കാണാം

Read Time:4 Minute, 39 Second

അന്തരിച്ച പ്രിയ സംവിധായകൻ സച്ചിയെ വിവാഹ ദിനത്തിൽ ഓർത്ത് പാടി ഭാര്യ; നൊമ്പരഗാനം വൈറൽ, വീഡിയോ കാണാം

മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ സച്ചി വിട പറഞ്ഞിട്ട് മാസങ്ങൾക്കു മുൻപാണ്. ഇ വേദനയിൽ നിന്ന് മലയാള സിനിമ ഇതുവരെയും മുക്തി നേടിട്ടില്ല. അതെ സമയം ഇന്നലെ ആയിരുന്നു സംവിധായകൻ സച്ചിയുടെയും ഭാര്യ സിജിയുടെയും വിവാഹ വാർഷികം. ഇ അവസരത്തിൽ സച്ചിയുടെ ഓർമ്മയിൽ ഭാര്യ സിജി പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയത്.

യുവ സംവിധായികയും, ലക്ഷദ്വീപ് പ്രതിഷേധങ്ങളുടെ മുന്നണി പോരാളിയുമായ ആയിഷ സുൽത്താനായാണ് പാട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. സച്ചി ബാക്കി വെച്ച് പോയ കർമ്മം സിജി ചേച്ചിയുടെ നമ്മിലേക്ക്‌ എത്തുക ആണെന്ന് ആയിഷ സുൽത്താന പറഞ്ഞു. സച്ചിയുടെയും ഭാര്യ സിജിയുടെയും വിവാഹ വാർഷിക ദിനത്തിലാണ് വീഡിയോ പുറത്തു വിട്ടത്.

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ എന്ന ഗാനമാണ് സിജി ആലപിച്ചത്. ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയിൽ നിന്നും ആരും നമ്മെ ഒരിക്കലും വിട്ടുപോകില്ല, അവരുടെ ഓർമകളും അവർ ചെയ്ത കർമങ്ങളും ഇന്ന് നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ, ഒന്ന് ഉറപ്പിച്ചോ അവർ പറയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട്. ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാകുമ്പോൾ ആണ്, ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്തു ചെയ്യുവാനുള്ള ശക്തി നമ്മുക്ക് ഉണ്ടാകുന്നത്.

സച്ചി സാർ ബാക്കി വെച്ച് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക്‌ എത്തും ഉറപ്പു. പാട്ടിന്റെ വീഡിയോ പങ്കു വെച്ച് ആയിഷ സുൽത്താന കുറിച്ചു. ഇ പാട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറൽ ആയി മാറി കഴിഞ്ഞു. സച്ചിയുടെ ചിത്രങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്ഷം ജൂണിൽ ആണ് സച്ചി അപ്രതീക്ഷിതമായി വിട പറഞ്ഞത്. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വൈറൽ ആയി മാറിയ ആ ഗാനം കേൾക്കാം

തന്റെ കോളജ് പഠനകാലത്ത്, സച്ചി ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു. മുപ്പതോളം അമ്വചർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, ഇതിനോടകം നൂറോളം വേദികളിൽ നടനായിട്ടുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ ആയിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സിഐയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പത്തിലായി ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിട്ടതും.

2007ൽ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയിൽ തിരക്കഥാകൃത്തായി സച്ചി ആദ്യം വരുന്നത്. റൺ ബേബി റൺ, എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറി. രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നി സിനിമകൾക്ക് അദ്ദേഹം തിരക്കഥയെഴുതി. അനാർക്കലി, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി- സേതു കൂട്ടുകെട്ട് മലയാളത്തിൽ ഒരുപിടി മികച്ച സിനിമകൾ ഇതിനോടകം നല്കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകനാകുന്നു.
Next post 19 മക്കളുടെ പിതാവ് വിടപറഞ്ഞു.. 31 ചെറു മക്കൾ