ദാവണിയിൽ സുന്ദരിയായി കുട്ടിയായി മഞ്ജു വാര്യർ , മീനാക്ഷിയുടെ ചേച്ചിയാണോ എന്ന് ആരാധകർ

Read Time:5 Minute, 58 Second

ദാവണിയിൽ സുന്ദരിയായി കുട്ടിയായി മഞ്ജു വാര്യർ , മീനാക്ഷിയുടെ ചേച്ചിയാണോ എന്ന് ആരാധകർ

മഞ്ജു വാര്യർ മലയാളി സിനിമ പ്രേക്ഷകരെ സംബന്ധിച്ച് വളരെ സ്പെഷൽ ആയൊരു താരമാണ്. ഒരു പ്രത്യേക ഇഷ്ടംതന്നെ പ്രേക്ഷകർക്ക് മഞ്ജുവിനോട് എപ്പോഴുണ് ഉള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് എന്നും സാധിക്കാറുണ്ട്. സിനിമാലോകത്ത് സജീവ സാന്നിധ്യമായ താരം നിരവധി മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളുമായി തിരക്കിലാണ്.

ചലച്ചിത്ര ലോകത്ത് മാത്രമല്ല താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇടയ്ക്കിടെ തന്റെ സന്തോഷ നിമിഷങ്ങളും , അവധി ആഘോഷ നിമിഷങ്ങളും , പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വിഡിയോകളും എല്ലാം പങ്കുവെച്ചു കൊണ്ട് താരം എത്താറുണ്ട്.മലയാളികളുടെ പ്രിയ നടിയായ മഞ്ജു വാര്യർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..

അതെ മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. മുല്ലപ്പൂ ഒക്കെ ചൂടി ദാവണിയിൽ അതി സുന്ദരിയായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ..” ഇത് നമ്മുടെ മഞ്ജു ചേച്ചി ആണോ എന്നാണ് ഏവരും ചോദിക്കുന്നത്.ഫിറ്റ്നസിലും , സൗന്ദര്യം കാത്തു സൂക്ഷിക്കാൻ അന്നും ഇന്നും മഞ്ജുവിന് സാധിക്കുന്നുണ്ട് എന്നും , പണ്ടത്തേക്കാളും ഒന്നുടെ ചെറുപ്പമായി എന്നൊക്കെ നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

ഇതിനു പുറമെ ഇത് മീനാക്ഷിയുടെ ചേച്ചിയാണോ എന്നും , ഇന്നത്തെ യൂത്ത് താരങ്ങളെ വെല്ലുന്ന ലുക്കിൽ സുന്ദരിയാണല്ലോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് ആരധകർ ചോദിക്കുന്നത്. മഞ്ജുവിന്റെ പുത്തൻ സെൽഫി ചിത്രം. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം 2014 ൽ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരുന്നു.ബോബി സഞ്ജയ് തിരക്കഥയെഴുതി റോഷൻ ആഡ്രൂസ് സംവിദാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. തിരിച്ച് വരവ് അതി ഗംഭീരമാക്കി ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

പിന്നീട് സിനിമാലോകത്ത് സജീവമായ താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ വേഷമിട്ടു.നിരവധി ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ്. മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം അറബിക്കടലിന്റെ സിംഹം , കയറ്റം , ചതുർമുഖം , പടവെട്ട് , മേരി ആവാസ് സുനോ , തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കി ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറെ മികച്ച രീതിയിൽ ഒരുക്കിയ മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും ഉൾപ്പെടെ ഒരേ സ്വരത്തിൽ സമ്മതിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇതുവരെ കാണാത്ത വെറൈറ്റി ലുക്കിൽ മഞ്ജു വാര്യർ എത്തിയിരിക്കുകയാണ്. പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

ശാലീന സുന്ദരിയായി മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടി കൂടിയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമ വിട്ട താരം വിവാഹ മോചന ശേഷമാണ് സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയത്. പതിനാല് വർഷത്തിനുശേഷമുള്ള രണ്ടാം വരവിൽ ഇതിനകം വ്യത്യസ്തമായ ഒട്ടനവധി വേഷങ്ങൾ മഞ്ജുവിനെ തേടിയെത്തി കഴിഞ്ഞു. അതിലേറ്റവും ഒടുവിലത്തേത്താണ് ദി പ്രീസ്റ്റിലേത്. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി ഒരുമിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശബരിമലയ്ക്കു വേണ്ടി പ്രത്യേക നിയമ ‌നിർമാണം നടത്തും; ഹെലികോപ്റ്ററിൽ പറന്നെത്തി പത്രിക സമർപ്പിച്ച് സുരേഷ് ഗോപി 
Next post അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല; ഗോപിക പറയുന്നു