മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി

Read Time:3 Minute, 31 Second

മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുടെ മകൾ മികച്ച ചിത്രകാരിയാണ്. ചിത്ര പ്രദർശനങ്ങളിൽ ഉൾപ്പെടെ സുറുമിയുടെ പെയിന്റിങ്ങുകൾ ശ്രദ്ധേയമായിട്ടുണ്ട്.

ഉത്രജയുടെ മേക്കപ്പിനും വിസ്മയിപ്പിച്ചത് വികാസിൻ്റെ കലാവിരുന്ന്

ഇപ്പോളിതാ വാപ്പച്ചിയുടെ എഴുപതാം പിറന്നാളിന് സമ്മാനമായി അദ്ദേഹത്തിന്റെ മനോഹരമായ ഒരു ചിത്രം വരച്ചിരിക്കുകയാണ് സുറുമി. സുറുമി ആദ്യമായി വരച്ച പോട്രേറ്റും ഇതാണ്.

വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ കുറച്ചു ആശങ്കകൾ ഉണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല.

എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകൾ, കായ്കൾ, പൂക്കൾ, പുഴകൾ, മലകൾ… അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതിൽനിന്ന് അൽപം വ്യത്യസ്തമാണ്.

ദൈവമേ… എന്തൊരു വി ധി.. ഏക മകനെ അവസാനമായി കാണാൻ പോലും ആകാതെ ഈ മാതാപിതാക്കൾ

വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതി‍ർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്.

ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണറിയുക?

ഈ ലോകത്തിലെ ഏതൊരു മകൾക്കും അവളുടെ പിതാവു തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി; എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീർത്ത മനോഹര സൃഷ്ടിയാണത്.

മകളെയും കുടുംബത്തെയും കാണാൻ രണ്ട് വർഷത്തിന് ശേഷം അവധിക്കു നാട്ടിലെത്തി, എന്നാൽ വി ധി

ഈ ലോകത്തിലെ എല്ലാ നന്മകളും ഞാൻ തൊട്ടറിഞ്ഞത് അതിൽനിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്നേഹം; കാൻവാസിലേക്ക് ഒരിക്കലും പൂർണമായി പകർത്താൻ കഴിയാത്ത നിറക്കൂട്ട് തന്നെയാണത്. എന്ന് സ്നേഹത്തോടെ സുറുമി പറയുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാറിനു ജന്മദിനാശംസകൾ.

മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?
Next post ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…