മേഘ്‌നയുടെ കുഞ്ഞിന്റെ ആറുമാസചടങ്ങു ആഘോഷമാക്കി കുടുംബം… ആശംസകൾ നേർന്നു കൊണ്ട് താരങ്ങളും ആരാധകരും

Read Time:6 Minute, 48 Second

മേഘ്‌നയുടെ കുഞ്ഞിന്റെ ആറുമാസചടങ്ങു ആഘോഷമാക്കി കുടുംബം… ആശംസകൾ നേർന്നു കൊണ്ട് താരങ്ങളും ആരാധകരും

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള താരമാണ് മേഘ്‌ന രാജ്. അന്യഭാഷയിലാണ് താരം കൂടുതൽ തിളങ്ങിയതെങ്കിലും ചുരുക്കം ചില സിനിമകളിലൂടെ മേഘ്‌നയ്ക്ക് മലയാളി ആരാധകരുടെ മനസ്സിൽ ശ്രദ്ധ നേടിയെടുക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെ തരണം ചെയ്ത് മകന് വേണ്ടിയാണ് മേഘ്‌ന ഇന്ന് ജീവിക്കുന്നത്. മേഘ്‌ന ഗർഭിണിയായിരുന്ന സമയത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജ്ജയുടെ മരണം സംഭവിച്ചത്.

മേഘ്ന രാജിനെയും മകൻ ജൂനിയർ ചിരുവിനെയും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. തന്റെ ജീവിതത്തിലെ സന്തോഷ മുഹൂർത്തങ്ങളെല്ലാം മേഘ്ന ആരാധകരുമായി പങ്കു വെക്കുവാൻ ശ്രദ്ധിജ്ജാറുണ്ട്. ഇപ്പോൾ ഇതാ മകൻ ജൂനിയർ ചിരുവിന് ആറു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ, അത് ആഘോഷമാക്കിരിക്കുകയാണ് കുടുംബം. ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന.

കുടുംബം ഒന്നിച്ചാണ് മേഘ്‌നക്കും ജൂനിയർ ചീരുവിനും ഇ സർപ്രൈസ് ഒരുക്കിയത്. കുഞ്ഞിന്റെ ആറാം മാസം കേക്ക് മുറിച്ചു ആഘോഷമാക്കിയത്. ഞാൻ ഒന്നാം വയസിലേക്കു അടുത്ത് കൊണ്ടിരിക്കുകയാണെന്നാണ് കേക്കിൽ എഴുതിരിക്കുന്നത്. കുഞ്ഞിനെ എടുത്തു നിൽക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളും വൈറൽ ആയിട്ടുണ്ട്. പോസ്റ്റിനു താഴെ കമന്റുകളുമായി നസ്രിയ, രചന നാരായണൻ കുട്ടി എന്നിവർ എത്തിട്ടുണ്ട് .

മകന് 6 മാസം പ്രായമായതിന്റെ സന്തോഷം പങ്കുവെച്ചാണ് മേഘ്‌ന രാജ് എത്തിയിട്ടുള്ളത്. കുഞ്ഞിനായി സർപ്രൈസൊരുക്കിയ പ്രിയപ്പെട്ടവർക്ക് നന്ദിയെന്നും താരം കുറിച്ചിട്ടുണ്ട്. അപ്പയും അമ്മയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും മേഘ്‌നയുടെ കുറിപ്പിൽ പറയുന്നുണ്ട്. ഐആം ഹാഫ് വേ റ്റു 1 എന്നെഴുതി കേക്കും ബലൂണുകളെല്ലാമായി നിരവധി സമ്മാനങ്ങളാണ് ജൂനിയർ ചിരുവിന് ലഭിച്ചിട്ടുള്ളത്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ മേഘ്‌ന അതിജീവിച്ചത് ഈ പ്രതീക്ഷയിലായിരുന്നു.

ചിരു പറഞ്ഞത് പോലെ തന്നെ മകനാണ് ജനിക്കാൻ പോവുന്നതെന്ന് മേഘ്‌ന പറഞ്ഞിരുന്നു. തനിക്ക് പിറക്കുന്നത് ആൺകുഞ്ഞായിരിക്കുമെന്നും താൻ ചെയ്ത കുസൃതികളെല്ലാം അവനും ചെയ്യുമെന്നുമായിരുന്നു ചിരു സഹോദരനായ ധ്രുവയോട് പറഞ്ഞത്. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ജൂനിയർ ചിരു വരവറിയിച്ചത്. ഒക്ടേബർ 22നായിരുന്നു മേഘ്‌ന രാജിന് കുഞ്ഞ് ജനിച്ചത്. ആശുപത്രി മുറിയിലും ചിരുവിന്റെ സാന്നിധ്യം മേഘ്‌ന ഉറപ്പിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ ചിരുവിന്റെ ഫോട്ടോയോട് ചേർത്തുപിടിക്കുകയും ചെയ്തിരുന്നു. അച്ഛനമ്മമാരുടെ വിവാഹനിശ്ചയം നടത്തിയ ഡേറ്റിലായിരുന്നു മകന്റെ വരവ്. ചിരു വീണ്ടും വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്‌നയുടെ മാതാപിതാക്കൾ പ്രതികരിച്ചത്.

മുൻപ് മകന് അഞ്ചു മാസം പ്രായമുള്ളപ്പോൾ ഒരു പോസ്റ്റുമായി മേഘ്‌ന എത്തിരുന്നു. അന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പ്രധാന വ്യക്തിയെ പരിചയപ്പെടുത്തിയാണ് മേഘ്‌ന എത്തിയത്. ഗർഭ കാലത്തു തനിക്കൊപ്പം തന്റെ ഗൈനോക്കോളജിറ്റ്‌ ആയിരുന്നു ഡോ. മാധുരി. തന്റെ ഡോക്ടർ മാത്രമല്ല ആത്മ സുഹൃത്തും സഹോദരിയും എല്ലാം ആണ് മാധുരി എന്ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മേഘ്‌ന കുറിച്ചിരുന്നു. തന്റെ പ്രയാസമേറിയ സമയത്തു തന്റെ കൂടെ നിന്നിരുന്ന വ്യക്തി ആണെന്നും അവർക്കും നന്ദി പറയുകയാണെന്നും മേഘ്‌ന പറഞ്ഞു.

കഴിഞ്ഞ വര്ഷം ഒക്ടോബർ 22 നാണു മേഘ്‌ന ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞു പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയ വാർഷിക ദിവസമായിരുന്നു. കുഞ്ഞിന്റെ പോളിയോ വാക്സിൻ ചിത്രങ്ങളും തോട്ടിൽ ചിത്രങ്ങളും എല്ലാം ഏറെ വൈറൽ ആയി മാറിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായ വേർപാട്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചു നിന്നതു കുഞ്ഞിന് വേണ്ടിയാണ്. കുഞ്ഞിന്റെ പേര് വിവരം കുടുംബം ഇതുവരെയും പുറത്തു വിട്ടിട്ടില്ല.

മേഘ്നയ്ക്കും ജൂനിയർ ചിരുവിനും സ്നേഹം അറിയിച്ച് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. ക്യൂട്ടെന്ന കമന്റുമായി ആദ്യമെത്തിയത് ഐശ്വര്യ അർജുനായിരുന്നു. ചിരുവിനെപ്പോലെ തന്നെയാണ് മകനെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചതിന് മേഘ്‌നയ്ക്ക് നന്ദിയെന്നും അവർ കുറി്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു കുഞ്ഞതിഥിയുടെ ചിത്രങ്ങൾ വൈറലായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാഡം കർഷകനല്ലേ, ഒന്നു കള പറിക്കാനിറങ്ങിയതാ, കൃഷിത്തോട്ടം പരിചരിച്ച് മോഹൻലാൽ, പാവലും പടവലവും തക്കാളിയും മത്തങ്ങയും വെണ്ടയും വഴുതനയും വിളയിച്ച് ലാലേട്ടൻ
Next post ഉള്ളത് കൊണ്ട് ഒരുമയോടെ ഒരു വർഷം, പുതിയ അഥിതിയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് മണികണ്ഠ രാജനും ഭാര്യയും !