മാഡം കർഷകനല്ലേ, ഒന്നു കള പറിക്കാനിറങ്ങിയതാ, കൃഷിത്തോട്ടം പരിചരിച്ച് മോഹൻലാൽ, പാവലും പടവലവും തക്കാളിയും മത്തങ്ങയും വെണ്ടയും വഴുതനയും വിളയിച്ച് ലാലേട്ടൻ

Read Time:5 Minute, 39 Second

മാഡം കർഷകനല്ലേ, ഒന്നു കള പറിക്കാനിറങ്ങിയതാ: കൃഷിത്തോട്ടം പരിചരിച്ച് മോഹൻലാൽ, പാവലും പടവലവും തക്കാളിയും മത്തങ്ങയും വെണ്ടയും വഴുതനയും വിളയിച്ച് ലാലേട്ടൻ

തന്റെ ജൈവ കൃഷി രീതികളെയും തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തി മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ. ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് ലാലേട്ടൻ ചെയ്യുന്നത്. ജൈവ കൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെയാണ് ലാലേട്ടൻ ഇപ്പോൾ ചിത്രങ്ങൾ പങ്കു വെച്ച് എത്തിയിരിക്കുന്നത്. പാവലും പടവലവും തക്കാളിയും മത്തങ്ങയും ഒക്കെ നിറഞ്ഞുനിൽക്കുന്ന തന്റെ കൃഷിത്തോട്ടത്തിൽ മുണ്ട് മുറുക്കിയുടുത്ത് തലയിൽക്കെട്ടുമായാണ് മലയാളികളുടെ ലാലേട്ടന്റെ നിൽപ്പ്. വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്താണ് മോഹൻലാൽ തന്റെ കൃഷി നടത്തുന്നത്.

വിഷ രഹിത പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് ലാലേട്ടൻ . ലോക്ക്ഡൗൺ കാലത്ത് മോഹൻലാൽ വീട്ടിൽ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ നേരത്തേ അറിയിച്ചിരുന്നതാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും, വഴുതനയും, തക്കാളിയുമൊക്കെ താരത്തിന്റെ കൃഷിയിടത്തിലുണ്ട്. ഇപ്പോഴിതാ താരം വീട്ടിലെ കൃഷിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ തന്നെ കൃഷി ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗൺ കാലത്താണ് താരം കൃഷിയിടത്തിൽ സജീവമായത്.

തലയിൽ തോർത്തും വെള്ള ഷർട്ടും മടക്കിക്കുത്തിയ മുണ്ടും ധരിച്ച് സാധാരണക്കാരന്റെ ലുക്കിലാണ് മോഹൻലാൽ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിലായിരുന്ന മോഹൻലാൽ കൊച്ചിയിലേക്ക് തിരിച്ചെതിയ ശേഷം കൃഷിയിൽ സജീവമാകുകയായിരുന്നു. തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങളൊക്കെ താരം നേരത്തേ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനുസമാനമായ ലുക്കിലാണ് താരമിപ്പോഴും എത്തിയിരിക്കുന്നത്. താരത്തിന്റെ നാടൻ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ഷെയറുകളുമൊക്കെയായി തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. മനസുവച്ചാൽ എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ് ഇതെന്നും സ്ഥലമില്ലെങ്കിൽ ടെറസുകളിൽ പോലും കൃഷി ചെയ്യാമെന്നും മോഹൻലാൽ. പച്ചക്കറികളിൽ കീടനാശിനികൾ ഒരുപാട് ഉപയോഗിക്കുന്ന ഈ അവസരത്തിൽ ജൈവ പച്ചക്കറികൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.. ആരോഗ്യം സംരക്ഷിക്കാനും ജൈവ പച്ചക്കറികൾ സഹായിക്കും.

കലൂർ എളമക്കരയിലെ വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്താണ് മോഹൻലാൽ തന്റെ കൃഷി നടത്തുന്നത്. വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. ലോക്ക്ഡൗൺ കാലത്ത് മോഹൻലാൽ വീട്ടിൽ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ നേരത്തേ അറിയിച്ചിരുന്നതാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും, വഴുതനയും, തക്കാളിയുമൊക്കെ താരത്തിന്റെ കൃഷിയിടത്തിലുണ്ട്.

ഇപ്പോഴിതാ താരം വീട്ടിലെ കൃഷിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ തന്നെ കൃഷി ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗൺ കാലത്താണ് താരം കൃഷിയിടത്തിൽ സജീവമായത്. തലയിൽ തോർത്തും വെള്ള ഷർട്ടും മടക്കിക്കുത്തിയ മുണ്ടും ധരിച്ച് സാധാരണക്കാരന്റെ ലുക്കിലാണ് മോഹൻലാൽ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നത്.ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിലായിരുന്ന മോഹൻലാൽ കൊച്ചിയിലേക്ക് തിരിച്ചെതിയ ശേഷം കൃഷിയിൽ സജീവമാകുകയായിരുന്നു. തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങളൊക്കെ താരം നേരത്തേ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പാടി അർജുനൻ ആയി നിഖിൽ തിരിച്ചെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു മലയാളി സീരിയൽ പ്രേക്ഷകർ
Next post മേഘ്‌നയുടെ കുഞ്ഞിന്റെ ആറുമാസചടങ്ങു ആഘോഷമാക്കി കുടുംബം… ആശംസകൾ നേർന്നു കൊണ്ട് താരങ്ങളും ആരാധകരും