അമ്പാടി അർജുനൻ ആയി നിഖിൽ തിരിച്ചെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു മലയാളി സീരിയൽ പ്രേക്ഷകർ

Read Time:7 Minute, 19 Second

അമ്പാടി അർജുനൻ ആയി നിഖിൽ തിരിച്ചെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു മലയാളി സീരിയൽ പ്രേക്ഷകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന, മലയാളി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് അമ്മയറിയാതെ. വ്യത്യസ്തമായ അഭിനയം കൊണ്ടും പുതുമയാർന്ന കഥാ സന്ദർഭങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനം കവർന്ന സീരിയൽ ആണ് ഇത്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും അതി ഗംഭീരമായതുകൊണ്ടു തന്നെ തങ്ങളുടെ അഭിനയ മികവ് പുറത്തെടുക്കുന്നത് കൊണ്ടുതന്നെ ഈ സീരിയൽ വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസിൽ ഇടം നേടി.

അതുപോലെ തന്നെ മുഖ്യ കഥാപാത്രങ്ങൾ ആയ അമ്പാടി അർജ്ജുനനും അലീനയും എല്ലാം പ്രേക്ഷകരുടെ മനം കവർന്നതാണ്. അലീനയും അമ്പാടിയും തമ്മിലുള്ള ഓരോ നിമിഷങ്ങളും വളരെയധികം നന്നായി പോകുമ്പോഴാണ് പ്രേക്ഷകരെ സംഘടത്തിലാഴ്ത്തി നായകൻ അമ്പാടി അർജ്ജുനൻ സീരിയലിൽ നിന്നും പിന്മാറുന്നത്. നിഖിൽ ആണ് അമ്പാടി അർജ്ജുനൻ എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചിരുന്നത്, എന്നാൽ അദ്ദേഹം പിന്മാരുകയും തുടർന്ന് അമ്പാടിയായി വിഷ്ണു എതിയിരിക്കുകയുമാണ്.

എന്നാൽ അമ്പാടിയായി പുതിയൊരു താരത്തെ സങ്കൽപ്പിക്കാൻ പോലും ആവിലെന്നാണ് സീരിയലിന്റെ ആരാധകർ പറയുന്നത്. അത്രയധികം സപ്പോർട്ട് നിഖിലിന് ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. മലയാള സീരിയൽ രംഗത്തു പുതുമുഖമായ നിഖിൽ ജനിച്ചതും വളർന്നതുമൊക്കെ ബാംഗ്ലൂര് ആണ്. കൂടാതെ തെലുഗു സീരിയൽ രംഗത്തെ സജീവമായ താരവും കൂടെയാണ് നിഖിൽ. അമ്പാടി അർജ്ജുൻ ആയി തമിഴ് സീരിയൽ നടൻ ആയ വിഷ്ണുവാണ് ഇപ്പോൾ അമ്മയാറിയതെ സീരിയലിൽ അഭിനയിക്കുന്നത്. ടിക്റ്റോക്കിലൂടെയും സീരിയലുകളിലൂടെയും പരിചിതനാണ് വിഷ്ണു.

പഴയ അമ്പാടിയെ തിരികെകൊണ്ടുവരണമെന്നാണ് ഇപ്പോൾ അമ്മയറിയാതെ സീരിയൽ ആരാധകരുടെ ആവശ്യം. സീരിയലിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമാണ് അമ്പാടി അർജ്ജുനൻ. അമ്പാടി-അലീന ജോഡികളെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.നിഖിൽ നായർ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിഖിൽ.

മലയാളികൾക്ക് ഒരു പുതുമുഖം ആണെങ്കിലും തെലുങ്ക് സീരിയൽ ആരാധകർക്ക് സുപരിചിതനാണ് താരം.മലയാളം അത്ര നന്നായി അറിയില്ലെങ്കിലും താരത്തിന്റെ താഴ്വേരുകൾ മലയാളമാണ്. നിഖിലിന്റെ അച്ഛന്റെ സ്ഥലം ആലപ്പുഴയാണ് അമ്മയുടെ നാട് കരുനാഗപ്പളളിയും. താരത്തിന്റെ അച്ഛനും അമ്മയും 40 വർഷമായി ബാംഗ്ലൂരിലാണ്. അതിനാൽ ജനിച്ചതു മുതൽ നിഖിൽ അവിടെയാണ്. പഠിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂർ ആണ്. മലയാളത്തിലെ ആദ്യ സീരിയലാണ് അമ്മയറിയാതെ. ഏഷ്യാനെറ്റ് തനിക്ക് വലിയൊരു അവസാരമാണ് നൽകിയതെന്നും നിഖിൽ പറയുന്നു.

മലയാളത്തിലെ കുടുംബവിളക്കിന്റെ തെലുങ്ക് റീമേക്കിൽ നായകനായും അഭിനയിക്കുകയാണ് നിഖിൽ. ഹെദരാബാദിലാണ് സീരിയലിന്റെ ഷൂട്ടിങ്. മറ്റൊരു കഥാപാത്രമായി മലയാളത്തിലേക്ക് എത്താനിരുന്നതാണ് എന്നാൽ അപ്പോഴാണ് കൊറോണയും ലോക്ഡൗണും ഒക്കെ വന്നത്. അതിനാൽ അന്ന് എത്താനായില്ല. പിന്നീട് വീണ്ടും സീരിയലിന്റെ അണയറപ്രവർത്തകർ നിഖിലിനെ വിളിക്കുകയായിരുന്നു. അമ്പാടി അർജ്ജുനായി നിഖിലിനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

എന്നാലിപ്പോൾ നിഖിൽ സീരിയലിൽ നിന്നും പിനി്മാറിയെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലുമൊക്കെയാണ് നിഖിൽ സീരിയലിൽ നിന്നും പോയെന്നും ഇനി അമ്പാടി അർജ്ജുനായി എത്തില്ല എന്നുമൊക്കെ റിപ്പോർട്ടുകൾ എത്തുന്നത്. പിന്നീലെ മറ്റൊരു താരം അമ്പാടിയായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന നടനാണ് പിന്നാലെ അമ്പാടിയായി എത്തുന്നത്.

തമിഴ് സീരിയൽ താരമാണ് വിഷ്ണു. ടിക്ടോക്കിലൂടെയും വിഷ്ണുവിനെ പ്രേക്ഷകർക്ക് പരിചിതമാണ്. എന്നാൽ അമ്പാടിയായി മറ്റൊരു താരത്തെ സ്വീകരിക്കാൻ ആകില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അമ്പാടിയായി നിഖിലിനെ മിസ് ചെയ്യുമെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ അമ്പാടി സീരിയിലിൽ നിന്നും മാറിയെന്ന് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. അമ്മയറിയാതെ ഷൂട്ടിങ് സെറ്റിൽ എല്ലാവരുമായും താരം നല്ല സൗഹൃദത്തിലാണ്.അച്ഛനും അമ്മയും ഒരു സഹോദരനുമാണ് താരത്തിനുളളത്. കുടുംബം മുഴുവൻ ബാംഗ്ലൂരിൽ സെറ്റിൽഡാണ്. അച്ഛൻ ബിസിനസ്സ് ചെയ്യുകയാണ്. സഹോദരൻ ആർക്കിടെക്ച്യർ അവസാനവർഷം പഠിച്ചുകൊണ്ടിരിക്കുകയാണ്.

മെക്കാനിക്കൽ എഞ്ചിനീയറാണ് നിഖിൽ. ബാംഗ്ലൂരാണ് പഠിച്ചത്. ഇതിനൊപ്പം തന്നെ എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടു മൂന്ന് വർഷത്തോളം താരം ഐടി ഫീൽഡിൽ ജോലി ചെയ്തിരുന്നു പിന്നീട് അത് വിട്ട് മുഴുവൻ സമയം അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കുടുംബവിളക്കിലെ പ്രതീഷിനെയാണ് നിഖിൽ തെലുങ്കിൽ അവതരിപ്പിക്കുന്നത്. മാസത്തിൽ 15 ദിവസം ഹൈദരാബാദിലും ബാക്കി ദിവസം കേരളത്തിൽ തിരുവന്തപുരത്തും ആയിരിക്കും താരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പിളി ദേവിയോട് വഴക്കിട്ട നവ്യ നായർ, ഇന്ന് അമ്പിളിയെ ചേർത്തുപിടിക്കുന്നു! ആശ്വാസമായത് ആ ഫോൺ കാൾ
Next post മാഡം കർഷകനല്ലേ, ഒന്നു കള പറിക്കാനിറങ്ങിയതാ, കൃഷിത്തോട്ടം പരിചരിച്ച് മോഹൻലാൽ, പാവലും പടവലവും തക്കാളിയും മത്തങ്ങയും വെണ്ടയും വഴുതനയും വിളയിച്ച് ലാലേട്ടൻ