ലാലേട്ടനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകൾ വൈറലാകുന്നു

Read Time:5 Minute, 14 Second

ലാലേട്ടനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകൾ വൈറലാകുന്നു

മോഹൻലാൽ എന്ന ഭർത്താവിനെ കുറിച്ചു, സഹ യാത്രികനെ കുറിച്ചു ഭാര്യ സുചിത്ര സംസാരിക്കുന്നു, 32 വർഷമായി വിവാഹം കഴിച്ചിട്ട്. ഇ 32 വർഷത്തെ ജീവിതത്തിനിടയിൽ, മോഹൻലാൽ എന്ന ജീവിതത്തിലെ സഹയാത്രികനെ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായതായി തോന്നിയിട്ടുണ്ടോ? ഒട്ടുമില്ല അതിനു കാരണമുണ്ട്. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ എനിക്ക് 22 വയസ്സും ചേട്ടന് 28 വയസ്സും ആയിരുന്നു.

അന്നും ചേട്ടൻ പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള ഒരാൾ ആയിട്ടാണ് എനിക്ക് തോന്നിയത്. എന്റെ പ്രായത്തിലുള്ള എന്റെ ബന്ധുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞപ്പോൾ അവരുടെ എല്ലാം ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്. അവരെല്ലാം കുറെ അധികം ജോലിയിലാണ്. താരതമ്യേന ചേട്ടൻ ഒരു പക്വത കാത്തു സൂക്ഷിക്കാറുണ്ട് എന്നാണ് തന്റെ അനുഭവം എന്ന് സുചിത്ര തുറന്നു പറയുന്നു. എന്നാൽ ഞങ്ങളുടെ കുടുംബ അന്തരീക്ഷത്തിൽ ആവശ്യത്തിനുള്ള കളി ചിരികൾ ഉണ്ടുതാനും.

ജീവിതം പ്ലാൻ ചെയ്യുന്ന ഒരാളാണോ സുചിത്രയുടെ ഭർത്താവ്? എന്ന ചോദ്യത്തിന് അല്ലേ അല്ല എന്നാണ് സുചിത്രയുടെ മറുപടി. ഒരു തരത്തിലുള്ള പ്ലാനിങ് ആൾക്ക് ഇല്ല. മക്കളുടെ കാര്യത്തിൽ ഞാൻ പലവട്ടം ചോദിച്ചിരുന്നു. മായാ വലുതായി തുടങ്ങി, അവൾക്കു വേണ്ടി ചില കരുതലുകൾ തുടങ്ങണം എന്ന്. അപ്പോൾ ചേട്ടൻ പറയും അതൊന്നും ഇപ്പോഴേ തുടങ്ങേണ്ട. ആ സമയം വരുമ്പോൾ അതൊക്കെ അങ്ങ് നടന്നു കൊള്ളും.

ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ചേട്ടൻ പ്ലാൻ ചെയ്യുന്നത് ഞാൻ ഇത് വരെയും കണ്ടിട്ടില്ല. വരുന്ന വഴിക്കു അത് അങ്ങനെ പോകുക തന്നെ ആണ് പതിവ്. മോഹലാലിനു അഭിനയം ഒരു പാഷൻ ആണെന്ന് തോന്നിട്ടുണ്ടോ? ആദ്യ കാലത്തു അങ്ങനെ ആയിരിക്കാം പക്ഷെ അന്ന് ഞാൻ ഒപ്പം ഇല്ലാലോ? പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറി. അതുകൊണ്ടു തന്നെ മാറി നിന്ന് അത് നിരീക്ഷിക്കാനൊന്നും തനിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്ന് സുചിത്ര പറയുന്നു.

മോഹൻലാൽ നല്ല ഇമോഷണൽ ആയ മനുഷ്യൻ ആണോ? ചേട്ടൻ അങ്ങനെ തന്നെ ആണ്. എന്നാൽ ഒരു മാജിക്കാരനെ പോലെ അത് വിദഗ്ധമായി തന്നെ മനസ്സിൽ ഒളിപ്പിക്കും. മനസിലാകുകയില്ല വേറെ ഒരാൾക്കും. എന്റെ അച്ഛൻ ഒക്കെ മ രിച്ചപ്പോൾ ഉണ്ടായ അനുഭവം എനിക്കുണ്ട്. ചേട്ടൻ ആശ്വസിപ്പിക്കുക ഒരു പ്രത്യേക തരത്തിലാണ്. മ രിച്ചു എന്ന സത്യത്തെ സ്വീകരിക്കാൻ നമ്മോടു പറയും. നാളെ നമ്മളൊക്കെ മ രിക്കും എന്നാണ് എന്നോട് പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് എന്തോപോലെ ഒക്കെ തോന്നിരുന്നു. ഇങ്ങനെ ആണോ ആശ്വസിപ്പിക്കുന്നത് എന്നൊക്കെ തോന്നിരുന്നു. പിന്നീടാണ് അതൊക്കെ സത്യം ആണെന്ന് ബോധ്യം വന്നത്.

ഒരുപാടു ടെൻഷൻ അടിക്കുന്ന ആളാണ് ലാൽ എന്ന് തോന്നിട്ടുണ്ടോ? ഒരു ടെൻഷൻ ഇല്ല. ഇപ്പോൾ രണ്ടു മാസമായില്ലേ ഇ വീട്ടിൽ, പൊതുവെ ലോകത്തിന്റെ അസ്വസ്ഥതയെ കുറിച്ചു ഇങ്ങനെ പറയുമെങ്കിലും സ്വന്തം കാര്യത്തിൽ ഒരു ടെൻഷൻ ഞ ഇത് വരെ കണ്ടിട്ടില്ല. ‘അമ്മ കൊച്ചിയിൽ ആണെന്ന ഒരു ആധി കൂടെ ഉണ്ട്. അത് ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. പലരും പറയുന്നത് ഞാൻ കേട്ട്, പാവം ലാലിന് മടുത്തിരിക്കും പെട്ട് പോയില്ലേ? ഇവിടെ വളരെ relaxed കക്ഷി.

മോഹൻലാലിലെ നടനെ എങ്ങനെയാണു സുചിത്ര വിലയിരുത്തുന്നത്? ഏട്ടൻ ഒന്നാന്തരം നടന്നാണ് ക്യാമറക്കു മുന്നിൽ. എന്നാൽ ജീവിതത്തിൽ ഏറ്റവും മോശം നടന്നാണ് അഭിനയിക്കുവാൻ തീരെ അറിയില്ല. അതുപോലെ തന്നെ അഭിനയിക്കുക ആണെങ്കിൽ നമുക്ക് പെട്ടന്ന് തന്നെ മനസിലാകും, ഭാര്യ സുചിത്ര സ്വന്തം ലാലേട്ടനെ കുറിച്ചു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊച്ചുതുറയിലെ ആദ്യ പൈലറ്റ് ജെനി ജെറോം വിമാനം പറത്തി , നാട്ടുകാരുടെ കണ്ണീരിനു വിലയുണ്ടായി
Next post കിടിലൻ ഡബ്‌സ്മാ ഷുമായി ബിന്ദു പണിക്കർ കുടുംബസമേതം എത്തി… വൈറൽ ആയി വീഡിയോ … വീഡിയോ കാണാം