എല്ലാം നഷ്ടപ്പെട്ട നിഖിത കൗളിനു വിജയത്തിളക്കം

Read Time:4 Minute, 47 Second

എല്ലാം നഷ്ടപ്പെട്ട നിഖിത കൗളിനു വിജയത്തിളക്കം

ഉൾക്കരുത്തുകൊണ്ടു ലോകം പല വനിതകളാണ് നമ്മുക്ക് ചുറ്റും ഉള്ളത്. തകർക്കാൻ നോക്കിയവരുടെ മുമ്പിൽ മുഖം ഉയർത്തി നിന്ന ധീര വനിതകളുടെ നാടാണ് നമ്മുടെ ഭാരതം. അങ്ങനെ പെണ്ണ് എന്ന പേര് നശിപ്പിക്കുവാനോ എതിർക്കുവാനോ സാധിക്കാത്ത ഒരു കൂട്ടം സ്ത്രീകളുടെ കഥ പറയുവാനായി നമ്മുടെ ഭാരതത്തിൽ ഒരുപാടുണ്ട്. അങ്ങനെ ഒരുപാടു വനിതകളാണ് നമ്മുക്ക് സ്വന്തമായി ഉള്ളത്. അത്തരത്തിൽ ഉള്ള ഒരാളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

മിക്കവരുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ ഇന്ത്യയുടെ പതാക ഉൾപ്പെടെ പ്രൗഡ് എന്ന രീതിയിൽ ചിത്രങ്ങൾ ഇട്ടിരുന്നു. എല്ലാവരുടെയും സ്റ്റാറ്റസുകളിൽ നിറഞ്ഞു നിന്ന് ഇ ധീര വനിത നിഖിത കൗൾ ആണ് ഇപ്പോളത്തെ പെൺ പുലി. എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനം തന്നെ എന്ന് പറയാം. 2018 ലാണ് നിഖിത കൗളും മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലും വിവാതിരക്കുന്നത്. ഒരു വർഷത്തിനുള്ളിൽ തന്നെ നിഖിതക്കു തന്റെ ഭർത്താവിനെ നഷ്ട്ടപ്പെട്ടു. അന്ന് 27 വയസ്സായിരുന്നു നിഖിതയുടെ പ്രായം. വെറും ഒരു കൊച്ചു പെൺകുട്ടി എന്ന് വേണമെങ്കിൽ തന്നെ പറയാം.

വിവാഹം കഴിഞ്ഞിട്ട് വെറും ഒൻപതു മാസം മാത്രം. ഏതൊരു പെണ്ണിനാണ് ഇത് സഹിക്കുന്നത്; സ്വന്തം ഭർത്താവിന്റെ മൃ തശരീരത്തിന്റെ അരികിൽ നിന്നുകൊണ്ട് ജയ് വിളിക്കുന്ന ഒരു പെൺകുട്ടിയുടെ ദൃശങ്ങൾ നാം വിഡിയോയിൽ കണ്ടതാണ്. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. സങ്കടം സഹിക്കാൻ സാധിക്കാതെ വിങ്ങിപൊട്ടി നിൽക്കുക ആയിരുന്നു ആ പെൺകുട്ടി. പക്ഷെ അവിടെ നിന്നായിരുന്നു പ്രചോദനത്തിന്റെ ഓരോ പടികളും ചവിട്ടുവാൻ ആരംഭം കുറിക്കുന്നത്.

എന്നാൽ ഇതിനു തൊട്ടുപിന്നാലെ 27കാരിയായ നിഖിത സൈന്യത്തിൽ ചേരാൻ തീരുമാനിക്കുകായിരുന്നു. ഏകദേശം ആറു മാസത്തിനുശേഷം എസ്എസ്‍‍സി ഫോം പൂരിപ്പിച്ച് പരീക്ഷ എഴുതുകയും സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം പാസാകുകയും ചെയ്തു. തുടർന്ന് ചെന്നൈയിലെ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി ഔദ്യോഗികമായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

രാജ്യത്തിനായി സേവനം ചെയ്യണമെന്ന കടുത്ത നിശ്ചയദാർഢ്യം, തന്നെ സൈന്യത്തിൻ്റെ ഭാഗമായി പു ൽവാമ ഭീ കരാ ക്രമ ണത്തിൽ വീ രമൃ ത്യു വരിച്ച ജവാൻ്റെ ഭാര്യ. മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലിൻറെ ഭാര്യ നികിത കൗൾ ആണ് ആദ്യമായി സൈനിക വേഷം അണിഞ്ഞത്‌. മര ണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ശൗര്യചക്ര ബഹുമതി നൽകിയിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ മര ണത്തിനു പിന്നാലെ ഭാര്യ നിഖിത കൗൾ താൻ സൈന്യത്തിൽ ചേരുമെന്ന് അന്ന് തന്നെ തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ആർമി കമാൻഡർ നോർത്തേൺ കമാൻഡ് ലെഫ്റ്റനൻ്റ് കേണൽ ജനറൽ വൈകെ ജോഷിയിൽ നിന്നാണ് നിഖിത ബാഡ്ജ് സ്വീകരിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ വെച്ചായിരുന്നു ഇ ചടങ്ങുകൾ നടന്നത്. “അദ്ദേഹം കടന്നുപോയ അതേ അനുഭവങ്ങളാണ് എനിക്കും ഉണ്ടായത്. അദ്ദേഹം എന്നും എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.” ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ ആ ചടങ്ങിനു ശേഷം നിഖിത വാർത്താ ഏജൻസിയോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഴിഞ്ഞ വർഷം ഓൺലൈനായി പഠിപ്പിച്ച് വൈറൽ ആയ സായ് ടീച്ചർ ഇപ്പോൾ എവിടെയാണ്?
Next post സായ്കുമാറിന്റെ പ്രവർത്തിയിൽ നാണക്കേടിൽ നീറിയ മകൾ വൈഷ്ണവിയല്ല ഇത് കനകദുർഗ്ഗ