കഴിഞ്ഞ വർഷം ഓൺലൈനായി പഠിപ്പിച്ച് വൈറൽ ആയ സായ് ടീച്ചർ ഇപ്പോൾ എവിടെയാണ്?

Read Time:5 Minute, 10 Second

കഴിഞ്ഞ വർഷം ഓൺലൈനായി പഠിപ്പിച്ച് വൈറൽ ആയ സായ് ടീച്ചർ ഇപ്പോൾ എവിടെയാണ്?

കഴിഞ്ഞ വര്ഷം കൊ റോണ കാരണം സ്‌കൂൾ പഠനം മുഴുവൻ ഓൺ ലൈനിലേക്ക് ചുവടുവച്ചപ്പോൾ ഏറെശ്രദ്ധിക്കപെട്ട ടീച്ചർ ആയിരുന്നു സായ് ശ്വേതാ. വീട്ടിൽ ഇരുന്നു പ്രവേശനോത്സവം കണ്ടവരും നേടിയവരും മാത്രമല്ല കേരളം മുഴുവൻ ടീച്ചറുടെ ക്‌ളാസ് കണ്ടിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഏതൊരു വ്യക്തിയെയും ക്‌ളാസിൽ പിടിച്ചു ഇരുത്താൻ ഉള്ള കഴിവുണ്ടായിരുന്നു ഉണ്ടായിരുന്നു ട്ടീച്ചറുടെ അധ്യാപന ശൈലിക്ക്.

അദ്ധ്യാപന മികവ് മാത്രമല്ല പരസ്യത്തിലും മറ്റും ടീച്ചറുടെ നിറ സാന്നിധ്യം തന്നെ ഉണ്ടായിരുന്നു. ഇപ്പോളാകട്ടെ ഒരു വർഷം പിന്നിട്ടു, പുതിയ അധ്യയന വർഷം ആരംഭിച്ചു, പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. ഇപ്പോഴും സായി ടീച്ചർ സജീവമായി തന്നെ തന്റെ അധ്യാപനം തുടരുന്നു. കോഴിക്കോട്ട് കാരിയാണ് സായ് ടീച്ചർ. ഭർത്താവ് ദിലീപ് ഗൾഫിലാണ്. ചോബാല ഉപജില്ലയിൽ എൽ പി സ്‌കൂൾ അദ്ധ്യാപിക ആയ ടീച്ചറുടെ ക്‌ളാസ് കേൾക്കാത്ത മലയാളി ഇല്ല.

കുരുന്നു ഹൃദയങ്ങളെ പിടിച്ചിരുത്താൻ വേണ്ടി ആടിയും പാടിയും ഈണത്തിലുമാണ് ടീച്ചറുടെ ക്ലാസ് രീതി. തങ്കു പൂച്ചയും മിട്ടു പൂച്ചയും മലയാളികൾ അടുത്ത കാലത്തൊന്നും മറക്കുകയില്ല എന്ന് ഉറപ്പാണ്. അദ്ധ്യാപിക ആകണമെന്നുള്ള ആഗ്രഹം സായി ശ്വേതക്ക് വളരെ മുൻപ് തന്നെ ഉണ്ടായിരുന്ന ചിന്ത തന്നെ ആയിരുന്നു. തന്റെ അധ്യാപകമാരെ കണ്ടത് മുതലാണ് ഇങ്ങനെ തോന്നി തുടങ്ങിയതെന്ന് ടീച്ചർ തന്നെ പറയുന്നു.

കോ റോ ണയുടെ സാഹചര്യത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ ക്ലാസ്സ് ഓൺലൈനിൽ ആയതും, ട്ടീച്ചറുടെ ക്ലാസുകൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വൈറൽ ആയതോടു കൂടി നിരവധി അവസരങ്ങളാണ് ടീച്ചറെ തേടി എത്തിയത്. അതിൽ ശ്രദ്ധേയമായ ഒന്ന് തന്നെ ആയിരുന്ന് കെ എസ് എഫിയിലെ പരസ്യം.

ഇനി കുറച്ചു നാളത്തേക്ക് അഭിനയ രംഗത്തേക്ക് ഇല്ലെന്ന് തന്നെ പറയുകയാണ് സായി ടീച്ചർ. തീർത്തും പറയുന്നു കാരണം മറ്റൊന്നുമല്ല സ്കൂളിൽ അപ്പ്രൂവൽ നേടി, ശമ്പളം ഈ മാസം മുതൽ കിട്ടി തുടങ്ങും. ഇനി സ്കൂളും കുട്ടികളും അവരുടെ പഠനവും എന്നതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിലാണ് ടീച്ചറുടെ അതിയായ ആഗ്രഹം.

കഴിഞ്ഞ അധ്യയന വർഷത്തെ ഓൺലൈൻ ക്ലാസ് തുടങ്ങിയ സാഹചര്യത്തിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ടീച്ചറുടെ ഇപ്പോഴത്തെ ചിന്ത. ഇ പ്രാവശ്യം കുട്ടികൾക്ക് നല്ലവണ്ണം ഉപകാരപ്പെടുന്ന രീതികൾ അധ്യാപന രംഗത്ത് കൂട്ടി ചേർക്കണമെന്ന് ടീച്ചർ ആഗ്രഹിക്കുന്നു. എല്ലാ കുട്ടികളെയും അന്ന് ശ്രദ്ധിക്കാൻ പറ്റിയില്ലെന്നും സായി ടീച്ചർ തുറന്നു പറയുന്നു. അതുപോലെ തന്നെ എല്ലാ കുട്ടികളെയും മേൽ ഒരു ശ്രദ്ധ കൊടുക്കുവാൻ സാധിക്കുന്ന രീതിയിലേക്ക് അധ്യാപന രീതി മാറ്റണമെന്നാണ് സായി ടീച്ചറുടെ ആഗ്രഹം.

സായി ടീച്ചറുടെ മാത്രമല്ല, ഓൺലൈൻ ലോകത്തേക്ക് പറിച്ചു നടപ്പെട്ട കലാലയ ജീവിതം ഒട്ടേറെ അധ്യാപകർക്ക് പുതിയ പരീക്ഷണ ഘട്ടം തന്നെ ആയിരുന്നു. വിദ്യാർഥികൾക്കും… ഈ വർഷവും ഓൺലൈൻ ക്ലാസുകളിൽ തന്നെ കുട്ടികൾ തങ്ങളുടെ പഠനം തുടരും. അധ്യാപകരെ കണ്ട് പരിചയം ശീലിച്ചു വന്ന മുതിർന്ന ക്ലാസിലെ കുട്ടികളെ പോലെ ആയിരുന്നില്ല പുതിയ അഡ്മിഷൻ നേടി ഓൺലൈൻ ക്ലാസ്സിലേക്ക് കയറി വന്ന കുരുന്നു മക്കൾ. അവർ കലാലയ ക്‌ളാസ് മുറികളും മുറ്റവും കണ്ടിട്ടേയില്ല. കൂട്ടുകാരെ ആരെയും നേരിട്ടറിയില്ല. ക്ലാസ് മുറികളിലിരുന്ന് ആടിയും പാടിയും പഠിക്കുന്ന ആ അനുഭവം അവർക്ക് കഴിഞ്ഞവർഷം ലഭിക്കാതെ തന്നെ കടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ നാടകീയമായി തന്നെ കണ്ടെത്തി , വിവാഹത്തലേന്ന് മുങ്ങിയ അഞ്ജലി എന്ന പെൺകുട്ടിയെ
Next post എല്ലാം നഷ്ടപ്പെട്ട നിഖിത കൗളിനു വിജയത്തിളക്കം