സായ്കുമാറിന്റെ പ്രവർത്തിയിൽ നാണക്കേടിൽ നീറിയ മകൾ വൈഷ്ണവിയല്ല ഇത് കനകദുർഗ്ഗ

Read Time:5 Minute, 23 Second

സായ്കുമാറിന്റെ പ്രവർത്തിയിൽ നാണക്കേടിൽ നീറിയ മകൾ വൈഷ്ണവിയല്ല ഇത് കനകദുർഗ്ഗ

നടൻ സായ്കുമാറിന്റെയും ആദ്യഭാര്യ പ്രസന്നയുടെയും മകളാണ് വൈഷ്‌ണവി. പ്രസന്നയുമായി പിരിഞ്ഞ സായ്‌കുമാർ പിന്നീട് നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുക ആയിരുന്നു. വൈഷ്‌ണവി അമ്മക്കൊക്കപ്പമാണ് പിന്നീട് കഴിഞ്ഞത്. 2018 ൽ വൈഷ്ണവിയുടെ വിവാഹവും ഏറെ ശ്രദ്ധ നേടിരുന്നു. എന്നാൽ ഇ വിവാഹത്തിന് സായ്‌കുമാർ എത്തിരുന്നില്ല.

ജീവിത യാത്രയിൽ അച്ഛൻ ഉപേക്ഷിച്ചു പോയത് കൗമാരക്കാരിയായ വൈഷ്ണവിയുടെ ജീവിതത്തെയും പ്രതികൂലമായി തന്നെ ബാധിച്ചു. നാണക്കേടിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയും ആണ് തങ്ങളുടെ ജീവിതം കടന്നു പോയതെന്ന് പ്രസന്ന വെളിപ്പെടുത്തിട്ടുണ്ട്. ദുബായിൽ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന വൈഷ്‌ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

കൈയെത്തും ദൂരത്തു എന്ന പരമ്പരയിൽ കനകദുർഗ്ഗാ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ ആണ് വൈഷ്‌ണവി അവതരിപ്പിക്കുന്നത്. 30 വയസ്സുള്ള വൈഷ്‌ണവി മധ്യവയസ്ക്ക ആയിട്ടാണ് സീരിയലിൽ വേഷമിടുന്നത്. എന്നാൽ പുതുമുഖത്തിന്റെ യാതൊരു വിധത്തിലുള്ള പ്രകടമായ പ്രശ്നനങ്ങൾ ഇല്ലാതെ തന്നെയാണ് പരമ്പരയിൽ കനകദുർഗ്ഗയെ അവതരിപ്പിക്കുന്നത്.

അച്ഛൻ സായ്‌കുമാറിന്റെയും, മുത്തശ്ചൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭാവങ്ങളെ പകർത്തി തന്നെയാണ് വൈഷ്‌ണവി അഭിനയിച്ചു തകർക്കുന്നത്. ഇപ്പോളക്കട്ടെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മനസ്സ് തുറന്നിരിക്കുകയാണ് താരം. ചെറുപ്പത്തിൽ അഭിനയത്തേക്കാൾ ഡബ്ബിങ്‌നോടായിരുന്നു തനിക്കു ഏറെ ഇഷ്ട്ടം. അച്ഛനോട് പറഞ്ഞപ്പോൾ ഒക്കെ പഠിക്കൂ, പിന്നെ നോക്കാം എന്നായിരുന്നു ലഭിച്ചിരുന്ന മറുപടി.

ഇപ്പോൾ സീരിയലിലേക്കു വന്നത് അച്ഛനോട് പറഞ്ഞിട്ടില്ല. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിന് മുൻപാണ് ഇതിലേക്കുള്ള എൻട്രി വരുന്നതൊക്കെ. ആ സമയത്തു അച്ഛമ്മയുടെ അനുഗ്രഹവും വാങ്ങിരുന്നു. സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാകും; തനിക്കു വ്യക്തമല്ല. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കുവാനും താല്പര്യമില്ല. സായികുമാറിന്റെ മകൾ എന്ന മേൽവിലാസം തനിക്കു ഒരുപാടു തരത്തിൽ ഗുണം ചെയ്തിട്ടുണ്ട്. സീരിയൽ കണ്ടിട്ട് പലരും മെസ്സേജ് ചെയ്യാറുണ്ട്. കണ്ണ് കണ്ടപ്പോൾ തങ്ങൾക്കു പരിചയം തോന്നി എന്നൊക്കെ. അച്ഛനോട് ഇപ്പോൾ അടുപ്പം ഇല്ലെങ്കിലും അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ എപ്പോഴും അഭിമാനം മാത്രമേ ഉള്ളു, വൈഷ്‌ണവി പറയുന്നു.

മലയാള സിനിമയിൽ സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ മിന്നി തിളങ്ങിയ താരമാണ് നടൻ സായ്‌കുമാർ. നീണ്ട വർഷത്തെ കരിയറിൽ നിരവധി പ്രേക്ഷക ശ്രദ്ധേ പിടിച്ചുപറ്റിയ സിനിമകളിലാണ് താരം അഭിനയിച്ചത്. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിന്റെ റാംജിറാവു സ്പീക്കിംഗ് പോലുളള സിനിമകളെല്ലാം നടന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറുക ആയിരുന്നു. നായകതുല്യമായ വേഷമാണ് ചിത്രത്തിൽ ചെയ്തതെങ്കിലും പിന്നീടങ്ങോട്ട് പ്രതിനായകനായും സഹനടനായുമുളള വേഷങ്ങളിലാണ് സായികുമാർ സിനിമയിൽ തിളങ്ങിയത്.

മലയാളത്തിലെ പ്രമുഖ സംവിധായകർക്കും താരങ്ങൾക്കുമൊപ്പം പ്രവർത്തിച്ച നടൻ കൂടിയാണ് താരം. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ലൂസിഫറിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് സായ്‌കുമാർ അവതരിപ്പിച്ചത്. ഇപ്പോഴും സിനിമകളിൽ സജീവമായ താരത്തിന്റെ ചിറ്റങ്ങൾക്കായി പ്രേക്ഷകർ ആവേശം കാണിക്കാറുണ്ട്. സിനിമാ തിരക്കുകൾക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള നടനാണ് സായികുമാർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാം നഷ്ടപ്പെട്ട നിഖിത കൗളിനു വിജയത്തിളക്കം
Next post 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഇരട്ടകളെ ലാളിക്കാനാവാതെ ആ അമ്മ പോയി, കുട്ടികൾ ആദ്യാക്ഷരം കുറിച്ചു