18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഇരട്ടകളെ ലാളിക്കാനാവാതെ ആ അമ്മ പോയി, കുട്ടികൾ ആദ്യാക്ഷരം കുറിച്ചു

Read Time:5 Minute, 17 Second

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഇരട്ടകളെ ലാളിക്കാനാവാതെ ആ അമ്മ പോയി, കുട്ടികൾ ആദ്യാക്ഷരം കുറിച്ചു

അമ്മയുടെ സ്നേഹവും താരാട്ടും കരുതലും, അതിലൊളിപ്പിച്ച അഭയവും ഇല്ലാതെ വളർന്ന ഇരട്ടകൾ അക്ഷര ലോകത്തേക്ക് കാലെടുത്തു വച്ച്. ആലപ്പുഴ ജില്ലയിലെ കുമരകം ആശാരിശേരി ഭാഗത്ത് പറത്തറ ശിശുപാലന്റെയും ഷീബയുടെയും 3 വയസ്സ് പിന്നിട്ട ഇരട്ട പെൺകുട്ടികളായ അൻഷികയും അൻവികയും ആണ് ഇന്നലെ ഡേ കെയറിലേക്കു നടന്നു നീങ്ങിയത്.

തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിന്റെ ആദ്യ ചുവടായിരുന്നു ഇന്നലെ അവരുടെ ജീവിതത്തിൽ ആരംഭിച്ചത്. തങ്ങൾക്കു പുത്തൻ ഉടുപ്പുകളും ബാഗുകളും കിട്ടിയതോടെ ആവേശത്തിൽ ആയിരുന്നു ഇരട്ട കുട്ടികളായ അൻഷികയും അൻവികയും. ശിശുപാലൻ–ഷീബ (42) ദമ്പതികൾക്ക് വിവാഹം കഴിഞ്ഞതിനു ശേഷം നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണു ഇരട്ട കുട്ടികളായ അൻഷികയും അൻവികയും ലഭിച്ചത്.

2018 ഫെബ്രുവരി ഒന്നിനായിരുന്നു ഷീബയുടെ പ്രസവം. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അഞ്ചാം തിയ്യതി ഷീബ ഇരട്ടക്കുട്ടികളെ ഭർത്താവു ശിശുപാലന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുത്തു വിട പറഞ്ഞു. ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു കുഞ്ഞുങ്ങളെ പുറത്തെടുക്കുവാൻ. ഷീബയ്ക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അൻഷികയ്ക്കു തൂക്കം കുറവായതിനാൽ അന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഷീബയുടെ കൂടെയുണ്ടായിരുന്ന അൻവികയ്ക്ക് മുലപ്പാൽ കുടിക്കുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നു .

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുവാനുള്ള തിയതി അടുത്ത് വരാനിരിക്കവേ പെട്ടന്ന് ഷീബയ്ക്കു ഒരു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതിനെ തുടർന്ന് ഷീഭയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിൽ ചികിത്സ തുടർന്ന് കൊണ്ടിരിക്കവേ ആണ് ഷീബയുടെ മരണം സംഭവിക്കുന്നത്.

ഇരട്ടകളായ കുഞ്ഞുങ്ങൾ ആസ്പത്രിയിൽ പരിചരണത്തിൽ കഴിയവേ ആണ് ഷീബയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തിയത്. ഷീബയുടെയും ശിശുപാലന്റെയും വീട്ടുകാരാണ് പിന്നീടു കുട്ടികളുടെ സംരക്ഷകരായി മാറിയത്. അവിടെ തന്നെ കുമരകം ജംഗ്ഷനിൽ പച്ചക്കറി ക്കട നടത്തി വരുകയാണ് അൻഷികയും അൻവികയും അച്ഛൻ ശിശുപാലൻ.

അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയന വർഷം ഇന്നലെ മുതൽ ആരംഭിച്ചു . കോ വിഡ് മൂലം ഈ വർഷവും ഓൺലൈനായാണ് ക്ലാസ്സുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിക്ടേഴ്‌സ് ചാനലിലൂടെ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടന്നു. ഇന്നലെ രാവിലെ 8:30ന് തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂളിൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി തിരി തെളിച്ചു.

‘ഇന്ന് കുട്ടികളുടെ ദിനമാണ്, പ്രത്യാശയുടെ ദിനമാണ്’ എന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഘട്ടം ഘട്ടമായി കുട്ടികൾക്ക് അധ്യാപകരുമായി നേരിട്ട് സംവദിക്കാവുന്ന ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ സ്‌കൂളിലെത്തുന്ന കാലം വിദൂരമല്ലെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കു വെച്ചിരുന്നു.

സ്പെഷ്യൽ സ്‌കൂളുകളിലും അങ്കനവാടികളിലും പ്രവേശനോത്സവം ഇന്നലെ തന്നെ ആയിരുന്നു . രണ്ട് മുതൽ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ജൂൺ 10 വരെ ട്രയൽ ക്ലാസ്സുകളാകും വിക്ടേഴ്സ് ചാനലിൽ ആണ് സംപ്രേഷണം ചെയ്യുക. കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ ജൂൺ 15നകം വിതരണം പൂർത്തിയാക്കും . ഓൺലൈൻ പഠനത്തിനായുള്ള ഉപകരണങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാണെന്ന് 15 നുള്ളിൽ വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സായ്കുമാറിന്റെ പ്രവർത്തിയിൽ നാണക്കേടിൽ നീറിയ മകൾ വൈഷ്ണവിയല്ല ഇത് കനകദുർഗ്ഗ
Next post റഫ്സ ഇനി ഇല്ല, സംഭവിച്ചതറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും