എല്ലാവരെയും കരളയിപ്പിച്ച ഗജവീരന്റെ സ്‌നേഹ പ്രകടനം കണ്ട്, നെഞ്ചുപൊട്ടി കരഞ്ഞ് നാട്ടുകാർ വീഡിയോ കാണാം

Read Time:5 Minute, 40 Second

എല്ലാവരെയും കരളയിപ്പിച്ച ഗജവീരന്റെ സ്‌നേഹ പ്രകടനം കണ്ട്, നെഞ്ചുപൊട്ടി കരഞ്ഞ് നാട്ടുകാർ വീഡിയോ കാണാം

തന്റെ പ്രിയപ്പെട്ട പാപ്പാനെ ഒരു നോക്ക് കാണാൻ എത്തിയ ബ്രഹ്മദത്തനെ വിടചൊല്ലൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. കാൽ നൂറ്റാണ്ടോളം ബ്രഹ്മദത്തന്റെ നിഴലിലായിരുന്നു ഓമനക്കുട്ടൻ ചേട്ടൻ. കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടൻ ചേട്ടൻ മരിച്ചത്. ബ്രഹ്മദത്തനെ സ്വന്തം മോനെ പോലെ ആണ് കോട്ടയം ഓമനച്ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരൻ നായർ നോക്കിയത്.

സംസ്ക്കാരത്തിനായി കിടത്തിരുന്ന ഓമനച്ചേട്ടന്റെ മൃ തദേഹ ത്തെ തുമ്പികൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തൻ കണ്ടു നിന്നവരുടെ കണ്ണുകളെ ഈറൻ അണിയിച്ചു. എത്രനേരം അവിടെ ഉണ്ടായിരുന്നവരുടെ അടക്കാനാകാത്ത സങ്കടം അടക്കാനാകാത്ത നിലവിളി ആയി മാറുകയാണ് ഉണ്ടായതു. ഓമനച്ചേട്ടൻ പാപ്പാൻ ആയിട്ടു ആറു പതിറ്റാണ്ടായി. ഇരുപത്തി നാലു വർഷത്തിൽ കൂടുതൽ ബ്രഹ്മദത്തന്റെ പാപ്പാനായിരുന്നു.

നേരത്തെ പുതുപ്പളി ബ്രഹ്മദത്തൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആന ഇപ്പോൾ പാലാ ഭരണങ്ങാനം സ്വദേശി പല്ലാട്ട് രാജേഷ് – മനോജ് എന്നിവരുടെ ഉടമസ്ഥാതയിലാണ്. അവിടെ നിന്നാണ് ബ്രഹ്മദത്തൻ ഇവിടെ എത്തിയത്. ഇത്രയും ഇണക്കമുള്ള ആനയും പാപ്പാനും വേറെ ഉണ്ടാകില്ല എന്ന് ആന പ്രേമികൾ ഒരേ സ്വരത്തിൽ തന്നെ പറയുന്നു. പാപ്പാന്മാരുടെ കാർന്നവരായിരുന്നു ഓമനക്കുട്ടൻ ചേട്ടൻ. പ്രായം തളർത്താത്ത പോരാളി എന്നാണ് അദ്ദേഹം ആന പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്.

വർദ്ധക്യമായിട്ടും അദ്ദേഹം ബ്രഹ്മദത്തനൊപ്പം നിന്നു. ആശാൻ എന്ന് വിളിച്ചിരുന്ന ഓമനക്കുട്ടൻ ചേട്ടൻ അസുഖബാധിതൻ ആകുന്നത് വരെ ബ്രഹ്മദത്തനൊപ്പം ഉണ്ടായിരുന്നു. ഓമന ചേട്ടനെ അവസാനമായി കാണുവാൻ എത്തിയ ബ്രഹ്മദത്തൻ കുറച്ചു നിമിഷം തന്റെ പ്രിയപ്പെട്ട പാപ്പാനെ കണ്ണിടക്കാതെ നോക്കി നിന്നു. അപ്പോൾ ഓമനച്ചേട്ടന്റെ മകൻ രാജേഷ് എത്തി ബ്രഹ്മദത്തന്റെ കൊമ്പിൽ പിടിച്ചു കരഞ്ഞു. പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി ഓമന ചേട്ടനെ നോക്കി തുമ്പികൈ കൊണ്ട് വണങ്ങി. ഇ രംഗങ്ങൾ കണ്ടു നിന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ച തന്നെ ആയിരുന്നു.

ആ രംഗം കണ്ടുനിൽക്കാനാവാതെ രണ്ടു പ്രാവശ്യം ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകി കൊമ്പൻ പല്ലാട്ടു ബ്രഹ്മദത്തൻ കുറച്ചു പിന്നോട്ടു മാറിനിന്നു. ഇതു കണ്ടവർക്കും അലമുറയിട്ടു കരയാനല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. കാൽനൂറ്റാണ്ടായി ഒപ്പമുണ്ടായിരുന്ന വഴികാട്ടി, പാപ്പാൻ ഓമനച്ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരൻ നായർ(74) ന്റെ മൃതദേഹം അവസാനമായി കണ്ടു വിടപറയാനെത്തിയതാണ് ബ്രഹ്മദത്തൻ. കാഴ്ച നേരിട്ടു കണ്ടവരിൽ ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ആ കാഴ്ച കൂടുതൽ പേരുടെ കണ്ണു നനയിക്കുകയാണ്.

15–ാം വയസിൽ പാപ്പാൻ ജോലിക്കിറങ്ങിയ ഓമനച്ചേട്ടന്റെ കൈവിരുതിലാണ് പല്ലാട്ടു ബ്രഹ്മദത്തൻ ആർക്കും വഴങ്ങുന്ന ശാന്തസ്വഭാവക്കാരനായ ആനയായി മാറിയത് , ബ്രഹ്മദത്തനെ വാങ്ങുമ്പോൾ ഒപ്പം വന്നതാണ് എല്ലാവർക്കും പ്രിയപ്പെട്ട ഓമന ചേട്ടൻ എന്ന പാപ്പാൻ. 24 വർഷമായി ബ്രഹ്മദത്തോനൊപ്പം തന്നെ ആയിരുന്നു. മറ്റു പാപ്പാൻമാരെ പോലെ ആയിരുന്നില്ല അദ്ദേഹം. ആനയെ ഒരിക്കൽ പോലും ഉപദ്രവിക്കുമായിരുന്നില്ലെന്നു മാത്രമല്ല, മകനെ പോലെ തന്നെ കൂടെ നിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വൈഭവം.

 

ഓമന ചേട്ടന് ശ്വാസകോശത്തിൽ കാൻസർ ആയിരുന്നു. രോഗം സ്ഥിതികരിച്ചതോടെ ബ്രഹ്മദത്തനെ ഓമനച്ചേട്ടൻ കണ്ടിട്ടില്ല. ഏതാനും കീമോ തെറാപ്പികളും ചെയ്തെങ്കിലും മ രണം ദൂതൻ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് തന്റെ പ്രിയപ്പെട്ട പാപ്പാനെ അവസാനമായി കാണിക്കാൻ 24 കിലോമീറ്റർ അകലെയുള്ള വീട്ടിലേയ്ക്ക് ബ്രഹ്മദത്തനെ കൊണ്ടുപോകുകയായിരുന്നു. വൈറൽ ആയ അ വീഡിയോ കാണാം ..

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈറ്റിലയിൽ ഒറ്റക്ക് വാടക മുറിയിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡറിന് സംഭവിച്ചത്
Next post എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ എസ് പി ബി ഇന്ന് നമ്മോടൊപ്പമില്ല.. അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക്