എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ എസ് പി ബി ഇന്ന് നമ്മോടൊപ്പമില്ല.. അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക്

Read Time:4 Minute, 36 Second

എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ എസ് പി ബി ഇന്ന് നമ്മോടൊപ്പമില്ല.. അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക്

ഇന്ന് എസ്. പി. ബാലസുബ്രഹ്മണ്യത്തിൻറെ 75-ാം ജന്മദിനവാർഷികം. ഇ പിറന്നാളിൽ ഉണ്ണാനും അന്യരെ ഊട്ടാനും അദ്ദേഹത്തെ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. ആ മനോഹര ശബ്ദത്തിന്റെ ഉടമയെ തൻ്റെ ലോകത്തെ ഗായകനാക്കി ദൈവം അറുത്തെടുത്ത് കൊണ്ടു പോയി എന്ന് തന്നെ പറയേണ്ടി വരും .

കോ വിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എസ് .പി .ബി. കഴിഞ്ഞ സെപ്റ്റംബർ 25-നാണ് അന്തരിച്ചത് . ഏകദേശം പതിനാറ് ഭാഷകളിലായി 40000ത്തിൽ അധികം ഗാനങ്ങൾ ഇതിനോടകം ആലപിച്ച്‌ ഗിന്നസ് ബുക്കിൽ പേര് ചേർത്ത ഒരു പ്രതിഭ തന്നെ ആയിരുന്നു എസ്പിബി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി പ്രതിവർഷം ശരാശരി 930 പാട്ടുകളാണ് പാടിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിൽ ആയിരുന്നു എസ് പി ബി യുടെ ജനനം . ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട് അദ്ദേഹത്തിന്.

ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ മികവിന്റെ തലങ്ങളിൽ തെന്നിന്ത്യയും മറികടന്ന് ലോക പ്രശസ്തനായ ബഹുമുഖ പ്രതിഭ തന്നെയാണ് എസ്. പി. ബാലസുബ്രഹ്മണ്യം. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അതിനു പുറമെ ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ ഏകദേശം 40,000 ത്തിലധികം പാട്ടുകൾക്ക് അദ്ദേഹം തന്റെ മധുര ശബ്ദം നൽകി സംഗീത പ്രേമികളുടെ ഹൃദയം കവർന്നതാണ്.

ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്‌നാട് സർക്കാരുകളുടെ പുരസ്‌കാരങ്ങൾ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളിൽ ചിലതു മാത്രം. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്കായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും എല്ലാം അദ്ദേഹത്തെ തേടി വന്നവയിൽ ചിലതാണ്.

1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്.

എണ്ണിയാൽ തീരാത്ത ഗാനങ്ങളാണ് അദ്ദേഹം ഇതിനോടകം ആലപിച്ചത്. അതിൽ ഏതാനും ചില ഗാനങ്ങൾ – മലരേ മൗനമാ (കർണാ), കാതൽ റോജാവേ (റോജാ), സുന്ദരി കണ്ണാൽ ഒരു സെയ്തി (ദളപതി) മണ്ണിൽ ഇന്ത കാതൽ (കേളടി കൺമണി), ഇളയനിലാ പൊഴികിറതേ… (പയനങ്കൾ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം– ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ (രക്ഷകൻ), തുടങ്ങിയവയാണ് എസ്പിബി അന്വശമാക്കിയ ചില ഗാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാവരെയും കരളയിപ്പിച്ച ഗജവീരന്റെ സ്‌നേഹ പ്രകടനം കണ്ട്, നെഞ്ചുപൊട്ടി കരഞ്ഞ് നാട്ടുകാർ വീഡിയോ കാണാം
Next post തിരുമ്പിവന്തിട്ടേൻ ഡാ, അമ്മയറിയാതെയിലേക്ക് നിഖിൽ വീണ്ടും എത്തുന്നു.