തിരുമ്പിവന്തിട്ടേൻ ഡാ, അമ്മയറിയാതെയിലേക്ക് നിഖിൽ വീണ്ടും എത്തുന്നു.

Read Time:4 Minute, 39 Second

തിരുമ്പിവന്തിട്ടേൻ ഡാ, അമ്മയറിയാതെയിലേക്ക് നിഖിൽ വീണ്ടും എത്തുന്നു.

മലയാളി മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മ അറിയാതെ എന്ന പരമ്പര .. വ്യത്യസ്തമായ നിരവധി കഥാമുഹൂർത്തങ്ങളും പുതുമയാർന്ന പ്രമേയവുമായി എത്തിയ ഇ സീരിയലിന് പ്രേക്ഷകർ ഏറെയാണ് .. പ്രദീപ് പണിക്കർ തിരക്കഥ എഴുതി പ്രവീൺ കടയ്ക്കാവൂർ സംവിധാനം ചെയ്യുന്ന സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ് .. അലീന എന്ന പെൺകുട്ടിയുടെയും അമ്മയുടെയും ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയൽ പറയുന്നത് .. മികച്ച അഭിനയം കൊണ്ട് സീരിയലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേഷകരുടെ പ്രിയ താരങ്ങളായി മാറിയിട്ടുണ്ട് .. വളരെ കുറച്ചു സമയം കൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകർ സീരിയൽ ഏറ്റെടുത്തത് ..

ഇ പരമ്പര മാത്രമല്ല ഇതിലെ മുഖ്യ കഥാപാത്രങ്ങളായ അലീനയും അമ്പാടി അർജുനനും എല്ലാം ആരാധകരുടെ പ്രിയപെട്ട താരങ്ങളാണ് .. മികച്ച കഥാസന്ദർഭങ്ങളും ട്വിസ്റ്റുകളും കൊണ്ട് പ്രേക്ഷകരെ ഓരോ ദിവസവും സീരിയൽ വിരോധികളെ പോലും ആരധകരാക്കി മുന്നേറുകയാണ് സീരിയലും കഥാപാത്രങ്ങളും .. അമ്പാടിയും അലീനയും തമ്മിലുള്ള കോംബോ സീനുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു .. അമ്പാടി അർജുനൻ എന്ന കഥാപാത്രത്തിൽ എത്തിയത് തെലുങ് സിനിമകളിൽ സജീവമായിരുന്ന നിഖിൽ എന്ന നടനായിരുന്നു .. കുറച്ചു പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് നായകൻ അമ്പാടി അർജുനൻ ആയി എത്തിയ നിഖിലിന്റെ പിന്മാറ്റമായിരുന്നു.

സിരിയയിൽ സൂപ്പർ ഹിറ്റ് ആയി മുന്നേറി കൊണ്ടിരിക്കുമ്പോൾ നിഖിലിന് പകരം മറ്റൊരു തരാം എത്തുക ആയിരുന്നു. ടിക് ടോകിലൂടെയും, ഇൻസ്റ്റാ റീലിസിലൂടെയും പരിചിതനായ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു താരത്തിന് പകരമായി എത്തിയത്. എന്നാൽ പ്രേക്ഷകരിൽ പലർക്കും ഇത് ഉൾക്കൊള്ളാൻ ആയില്ല. ഇതേതുടർന്ന് പഴയ അമ്പാടിയെ തിരിച്ചു എത്തിക്കണം എന്ന ആവശ്യമായി ആരാധകർ എത്തി. പക്ഷെ എന്തെങ്കിലും കാരണത്താൽ സീരിയലിൽ നിന്നും മാറിയ കഥാപാത്രത്തെ സാധാരണ നിലയിൽ സീരിയലിൽ തിരിച്ചു എത്തിക്കാറില്ല.

എന്നാൽ ഇപ്പോൾ സീരിയലിലേക്കു പഴയ അമ്പാടി തിരിച്ചു വന്നിരിക്കുകയാണ്. പരമ്പരയുടെ പുതിയ പ്രൊമോയിൽ അമ്പാടിയുടെ പഴയ മുഖമാണ് കാണുന്നത്. അപ്രതീക്ഷിതമായി നിഖിൽ പരമ്പരയിൽ നിന്ന് മാറിയപ്പോൾ ആരാധകർ ഏറെ സങ്കടത്തിൽ ആയിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ എതിരിക്കുന്ന ഇ സന്തോഷ വാർത്ത ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

തിരുമ്പിവന്തിട്ടേൻ ഡാ, അമ്മയറിയാതെയിലേക്ക് നിഖിൽ വീണ്ടും എത്തുന്നു. നിങൾ ആഗ്രഹിച്ച നായകൻ, ടിച്ചേർക്കു ഒപ്പം നിൽക്കാൻ പറ്റിയ മാഷായി, അമ്പാടി എത്തി എന്ന് പറഞ്ഞായിരുന്നു പ്രോമോ എത്തിയത്. നിമിഷ നേരം കൊണ്ടായിരുന്നു പ്രോമോ വിരൽ ആയി മാറിയത്. നിഖിലിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ചായിരുന്നു ആരാധകർ ഏറെയും എത്തിയത്. ആരൊക്കെ വന്നാലും അമ്പാടിയാക്കി നിഖിൽ ചേട്ടനെ മാത്രം ഞങ്ങൾക്ക് മതിയെന്നായിരുന്നു ആരാധകരുടെ കമന്റ്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ എസ് പി ബി ഇന്ന് നമ്മോടൊപ്പമില്ല.. അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക്
Next post ഒരു ചിത്രവും ചിത്രകാരനും നിമിഷം നേരംകൊണ്ട് വൈറലായത് ഇങ്ങനെയാണ്.