ഒരു ചിത്രവും ചിത്രകാരനും നിമിഷം നേരംകൊണ്ട് വൈറലായത് ഇങ്ങനെയാണ്.

Read Time:5 Minute, 43 Second

ഒരു ചിത്രവും ചിത്രകാരനും നിമിഷം നേരംകൊണ്ട് വൈറലായത് ഇങ്ങനെയാണ്.

കുറച്ച് ദിവസങ്ങൾ മുൻപാണ് പ്രമുഖ ട്രോൾ ഗ്രൂപ്പായ ട്രോൾ മലയാളം മീം ഗ്രൂപ്പിൽ ഒരു പോസ്റ്റ് വന്നത്. കോഴിക്കോട് സ്വദേശിയായ നിഖിൽ തന്റെ അമ്മയുടെ ഒരു പഴയ ഒരു ചിത്രം പങ്കുവെച്ചു. ചിത്രത്തിന്റെ ഒപ്പം ഒരു കമന്റും. ഇതെന്റെ മരിച്ചു പോയ അമ്മയുടെ ചിത്രമാണ് സുഹൃത്തുക്കളേ… ഈ ലോകത്ത് എന്റെ അമ്മയെ ഓർക്കാനുള്ള അവശേഷിക്കുന്ന ഏക ചിത്രം.

ഇതൊന്നു കളറാക്കി തരാമോ…’ ഇ ചിത്രം കാണുന്ന ഏതൊരാൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എന്നതിന് അപ്പുറം ഒരു സവിശേഷതയും അ ചിത്രത്തിന് തോന്നിയെന്ന് വരില്ല. പക്ഷെ നിഖിലിനെ സംബന്ധിച്ചിടത്തോളം അതിന് തന്റെ ജീവനെക്കേൾ വിലയുണ്ടായിരുന്നു അമ്മയുടെ ആ പഴയ ചിത്രത്തിന്. അതുകൊണ്ടാണ് ഇത്തരമൊരു അഭ്യർത്ഥനയുമായി നിഖിൽ ഗ്രൂപ്പിലെത്തിയത്.

ട്രോൾ മലയാളം മീം ഗ്രൂപ്പിലെ ഫോട്ടോ ഷോപ്പ് പുലികൾക്കു മുൻപിലേക്കാണ് ആ ചിത്രം എത്തിയത്. നിഖിലിന്റെ അപേക്ഷയുടെ കുറിപ്പ് അതേപടി നെഞ്ചിലേറ്റി ഗ്രൂപ്പ് മെമ്പറും തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് പി എസ് ഏവരെയും ഞെട്ടിച്ചു ആ ചിത്രം കളറാക്കി നിഖിലിന് തിരിച്ചു നൽകി. കളർ ആക്കുക മാത്രമല്ല ചെയ്തത് മറിച്ചു, അമ്മയുടെ ചിത്രത്തിൽ മനോഹരമായ പുഞ്ചിരിയും കൂടി ചേർത്തു. നിഖിലിനെ പോലെ തന്നെ ചിത്രം കാണുന്ന ഏതൊരാളെയും ഞെട്ടിക്കുന്ന വിധത്തിൽ ആയിരുന്നു അഭിലാഷിന്റെ ക്രിയേറ്റിവിറ്റി.

നമ്മൾ കാരണം ഒരാളെങ്കിലും സന്തോഷിച്ചാൽ, ആ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ സാധിച്ചാൽ അതല്ലേ വലിയ കാര്യം. ഫോട്ടോഷോപ്പും, എഡിറ്റിങ്ങ്, റെസ്റ്റോറേഷൻ എന്നിവയൊക്കെ ഞങ്ങൾക്ക് ഇ ലോക്കഡൗണിൽ വെറും ഒരു നേരംപോക്ക് മാത്രമായിരുന്നു. അതിനു അർഥം വന്നിരിക്കുന്നു. വൈറൽ ആയ തന്റെ ചിത്രത്തെ കുറിച്ച് അഭിലാഷ് പറയുന്നു. ഞാൻ കാരണം ഒരു മകന് അവന്റെ അമ്മയുടെ ഓർമകളെ വീണ്ടും തിരികെ കിട്ടിരിക്കുന്നു. അത് വലിയൊരു സന്തോഷം തനിക്കു സമ്മാനിച്ചു

ഞാൻ ഫോട്ടോഷോപ്പ് എക്ഷ്പെര്ട് ഒന്നും അല്ല. ജസ്റ്റ് ബേസിക്സ് പഠിച്ചു എന്ന് മാത്രം. ബാക്കി ഒക്കെ സ്വന്തമായി പഠിച്ചെടുത്തവ തന്നെയാണ്. ഞങ്ങൾ കുറച്ചു കലാകാരന്മാരുടെ പരീക്ഷണ കേന്ദ്രമാണ് ട്രോൾ മലയാളം മീം എന്ന ഫേസ്ബുക് ഗ്രൂപ്പ്. ശരിക്കും പറഞ്ഞാൽ ലോക്കഡൗണിലെ നേരംപോക്ക്. ചിത്രങ്ങൾ മികവുള്ളതാക്കി എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യും. ആരാണ് മികച്ച രീതിയിൽ ചെയ്യുന്നത് എന്നുള്ള മത്സരവും ഞങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. കൂട്ടത്തിൽ കുറച്ചു ട്രോളുകളും ഉണ്ട്.

പരസ്പരം കളിയാക്കാനുള്ള അവസരം പോലും വിട്ടു കളയാറില്ല. കാർട്ടൂൺ സേവ് ദി ടച്ച് കാരിക്കേച്ചർ അങ്ങനെ പലതരം പരിപാടികൾ വേറെയും വുണ്ടെന്നു അഭിലാഷ് പറയുന്നു. പിക്ചർ കം റെസ്റ്റോറേഷൻ മേഖലയിൽ തൻ ഇതുവരെയും കൈ വെച്ചിട്ടില്ല. പക്ഷെ പതുക്കെ പതുക്കെ പഠിച്ചെടുക്കുക തന്നെ ആയിരുന്നു. ഒരിക്കൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കളറാക്കി റിസ്റ്റോർ ചെയ്തു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളുടെ പോസ്റ്റിനു കമന്റ്‌ അയാള് പോസ്റ്റ് ചെയ്തത്. അന്ന് പോസ്റ്റിനേക്കാൾ എന്റെ ചിത്രത്തിനാണ് ലൈക് കമന്റും എന്റെ കമന്റ് പോസ്റ്റിനു കിട്ടി.

എന്നാൽ ഏതൊരു മഹാൻ അടിച്ചുമാറ്റി തന്റെ ക്രെഡിറ്റിൽ പോസ്റ്റ് ചെയ്തു. പക്ഷെ നിരാശപ്പെട്ടില്ല അങ്ങനെയും ഒരു അനുഭവം അഭിലാഷ് പങ്കു വെക്കുന്നു. ഇതിനിടയിലാണ് നിഖിലിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെടുന്നത്. ഇത് വളരെ ഹൃദയസ്പർശി ആയി തോന്നി. അങ്ങനെയാണ് ആ ചിത്രം എഡിറ്റിങ്ങ് നു വേണ്ടി ഒരുക്കിയത്. ഒരു രാത്രി മുഴുവനും ഇതിനായി ഇരുന്നു. അഡോബ് ഫോട്ടോഷോപ്പ് റെമിനി എന്ന റെസ്റ്റോറേഷൻ ആപ്പ്, പിക് ആർട് എന്നിങ്ങനെയുള്ള അപ്പുകളാണ് ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുമ്പിവന്തിട്ടേൻ ഡാ, അമ്മയറിയാതെയിലേക്ക് നിഖിൽ വീണ്ടും എത്തുന്നു.
Next post സങ്കടം സഹിക്കാൻ അകത്തെ മൂന്നാം ക്ലാസുകാരി വിളിച്ചത് മുഖ്യമന്ത്രിയെ; പിന്നെനടന്നത്