ഈ തത്ത ചെയ്‌തതു കണ്ടോ, വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ !!!

Read Time:3 Minute, 6 Second

വീടിനകത്തു അതിവേഗം തീ പിടിക്കുന്നത് കണ്ട് ഒരു തത്ത ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഉടമസ്ഥരെ ആപത്തുകളിൽ നിന്നും രക്ഷപ്പെടുത്തുന്ന മൃഗങ്ങളെപ്പറ്റിയുള്ള വിഡിയോകളും വാർത്തകളും പലപ്പോഴായി നമ്മൾ കാണാറുള്ളതും അറിഞ്ഞു കൊണ്ടിരിക്കുന്നതുമാണ്. വീടുകളിൽ വളർത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് തങ്ങളുടെ ഉടമസ്ഥരോടുള്ള സ്നേഹവും കരുതലും കൂറും ഒരുപക്ഷേ മറ്റ് മനുഷ്യരേക്കാൾ ഏറെ കൂടുതലായിരിക്കും.

അത്തരത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവമാണ് ഓസ്‌ട്രേലിയയിലെ ക്യൂ‌ൻസ്ലാൻഡിൽ ഉണ്ടായതും ഇപ്പോൾ വിരൽ ആയതും. ആന്റൺ എംക്വീൻ എന്ന മധ്യവയസ്‌ക്കൻ, തന്റെ അരുമയായ തത്തയോട് ഒപ്പമാണ് താമസിച്ചു പോരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉറക്കത്തിലായിരുന്ന ആന്റൺ, തന്റെ തത്ത തുടർച്ചയായി തന്നെ വിളിച്ച് ബഹളം വയ്ക്കുന്നത് കേട്ടാണ് ഉണർന്നത്. ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ വീടിനുള്ളിൽ അകെ പുക വന്നു നിറയുന്നതാണ് ആന്റൺനു തന്റെ ശ്രദ്ധയിൽ പെട്ടത്. ആദ്യമേ അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെങ്കിലും വൈകാതെ തന്നെ തീ പിടുത്തമാണെന്നു ആന്റണിന് മനസിലായി.

പെട്ടന്ന് തന്നെ എമെർജെൻസി നമ്പറിൽ വിളിച്ച് വിവരമറിയിച്ച ശേഷം അത്യാവശ്യം വേണ്ട തന്റെ സാധനങ്ങൾ, ഒരു ബാഗിലാക്കി തത്തയെയും കൂട്ടി നിമിഷ നേരം കൊണ്ട് തന്നെ ആന്റൺ വീടിന് പുറത്തു കടന്നു. തിരിഞ്ഞു നോക്കിയപ്പോൾ തീ അതിവേഗം പടരുന്നതായാണ് താൻ കണ്ടതെന്നും എറിക്ക് എന്ന് വിളിക്കുന്ന തന്റെ തത്ത ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ഒരുപക്ഷെ സ്വന്തം ജീവൻ പോലും നഷ്ടമാകുമെന്നും ആന്റൺ ഹൃദയ ഭേദകമായി പറയുന്നു.

സ്‌മോക്ക് ഡിക്ടറ്റർ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും, അതിൽ അലാറം വരുന്നതിന് മുൻപുതന്നെ എറിക്ക് അപകടത്തെക്കുറിച്ച് അറിയിക്കാൻ ആന്റണിനെ ബഹളം കൂട്ടി വിളിച്ചുണർത്തുകയായിരുന്നു. എന്തായാലും വളർത്തു തത്തയുടെ ഇടപെടൽ വലിയ ഒരു അപകടത്തിൽ നിന്നും ഉടമസ്ഥൻ രക്ഷപ്പെട്ട കഥ വലിയ രീതിയിലാണ് വാർത്തകളിൽ ഇപ്പോൾ ഇടം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം, നിരവധി വീടുകള്‍ ഒഴുകിപ്പാേയി, ജലവൈദ്യുത പദ്ധതി തകര്‍ന്നു, 150 തൊഴിലാളികളെ കാണാനില്ല
Next post എന്തുകൊണ്ടാണ് ചില പെൺകുട്ടികൾ നടുവിരലിലെ നഖം മാത്രം വളർത്താത്തതിന്റെ കാരണം എന്താണ്, രസകരമായ ഉത്തരം ഇതാ