
കുഞ്ഞു വാവയെ വരവേൽകാൻ ഒരുങ്ങി പ്രിയ ഗായിക ശ്രേയാ ഘോഷൽ… നിറവയറിൽ പിടിച്ച് കൊണ്ട് താരം പറഞ്ഞത് കേട്ടോ
കുഞ്ഞു വാവയെ വരവേൽകാൻ ഒരുങ്ങി പ്രിയ ഗായിക ശ്രേയാ ഘോഷൽ… നിറവയറിൽ പിടിച്ച് കൊണ്ട് താരം പറഞ്ഞത് കേട്ടോ
ശ്രേയ ഘോഷൽ ഈ പേര് കേട്ടാൽ അറിയാത്ത ഇന്ത്യക്കാർ തന്നെ ഉണ്ടാകില്ല, കാരണം ഏതു ഭാഷയിലും ചുരുങ്ങിയ കാലം കൊണ്ട് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചു തന്റേതായ പേരെടുത്ത ഗായികയാണ്. പശ്ചിമ ബംഗാളിൽ ജനിച്ച ശ്രേയ ഘോഷാൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്ന ആരാധകരുടെ ഇഷ്ട്ട ഗായിക ആയി മാറുകയായിരുന്നു.
മലയാളത്തിൽ ഈയടുത്ത കാലത്തു നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചത് ശ്രേയ ഘോഷൽ ആണെന്ന് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ് ശ്രേയ ഘോഷൽ വേറിട്ട് നിൽക്കുന്നത് അവരുടെ ഉച്ചാരണ ശുദ്ധിയിൽ ആണ് ഇന്ത്യയിലെ എല്ലാ ഭൂരിഭാഗം ഭാഷകളിലും ഇ ഇഷ്ട്ട ഗായിക തന്റെ സാന്നിധ്യം ഇതിനോടകം അറിയിച്ചിട്ടുണ്ട്.
ഹിന്ദി, മലയാളം, തമിഴ്, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി,തെലുങ്ക് , മറാത്തി, തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും സിനിമകളിൽ ശ്രേയ ഘോഷൽ ഇതിനോടകം പാടിയിട്ടുണ്ട്. ഹിന്ദി ഹിറ്റ് ചിത്രമായ ദേവദാസിൽ കൂടെയാണ് ചലച്ചിത്ര ഗാന രംഗത്തേക്ക് അരങ്ങേറ്റം ഇ ഗായിക കുറിക്കുന്നത് തന്നെ.
സൂപ്പർ ഹിറ്റ് ചിത്രം ദേവദാസിലെ ഗാനത്തിന് ഒട്ടനവധി അവാർഡുകൾ ആണ് ഗായികയെ തേടി എത്തിയത്. ഏതു ഭാഷ ആയാലും അതിലെ ഗാനം പാടുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം കൊണ്ട് കഴിയുന്ന രീതിയിൽ മികവുറ്റതാക്കാൻ ശ്രേയ കാണിക്കുന്ന ആത്മാർഥതയാണ് മറ്റ് ഗായിക മാരിൽ നിന്നും ഇ ഗായികയെ ഏറെ വ്യത്യസ്തയാക്കുന്നത് .
അതിന് ഉത്തമ ഉദാഹരണമായി നിരവധി മലയാള ഗാനങ്ങൾ തന്നെയാണ്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ബിഗ് ബിയിലെ “വിടപറയുകയാണോ ” എന്ന മലയാള ഗാനം ആലപിച്ച് കൊണ്ടാണ് മലയാള സിനിമാ മേഖലയിലേക്ക് ശ്രീയ ഘോഷാൽ കാലെടുത്ത് വെക്കുന്നത് അതിന് ശേഷം മലയാള സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള ഗായിക ആയി ശ്രേയ ഘോഷൽ മാറുകയായിരുന്നു. 2015ൽ ആണ് ശ്രേയ വിവാഹിതയാകുന്നത്, മൂന്നാഴ്ച്ച മുമ്പായിരുന്നു തൻ അമ്മയാകാൻ പോകുന്നു എന്ന് സമൂഹ മാധ്യമങ്ങൾ വഴി പുറം ലോകത്ത് തന്റെ സന്തോഷ വാർത്ത അറിയിച്ചത്
ഇതിനോടകം ശ്രേയ ഘോഷൽ പങ്ക് വെച്ച പുതിയ ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി വൈറലായി മാറുന്നത് തൻറെ വയറിൽ പിടിച്ച് നിൽകുന്ന ചിത്രത്തോടൊപ്പം ശ്രേയ കുറിച്ചത് ഇങ്ങനെ “എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം അനുഭവിക്കുന്നു. ദൈവത്തിന്റെ ദിവ്യ അത്ഭുതം.” ചിത്രങ്ങൾ പങ്ക് വെച്ച നിമിഷ നേരം കൊണ്ട് നിരവധി സെലിബ്രേറ്റിസ് ആണ് ആശംസകൾ അറിയിക്കുന്നത് ചിരിച്ച മുഖവും ആയി നിൽക്കുന്ന ശ്രേയയെ കാണാൻ വളരെ സുന്ദരി ആയിട്ടുണ്ടെന്നും നിരവധി പേരാണ് ഇതിനോടകം കമ്മെന്റ്സ് ആയി പോസ്റ്റിനു താഴെ എത്തിരിക്കുന്നത്.