തടിയുള്ള പെണ്ണിനെ കെട്ടിയ മെലിഞ്ഞ പയ്യനെ കളിയാക്കുന്നവരേ നിങ്ങൾ ഇതുകൂടി അറിയണം

Read Time:5 Minute, 37 Second

തടിയുള്ള പെണ്ണിനെ കെട്ടിയ മെലിഞ്ഞ പയ്യനെ കളിയാക്കുന്നവരേ നിങ്ങൾ ഇതുകൂടി അറിയണം

സോഷ്യൽ മീഡിയയിൽ കുറെ ദിവസങ്ങളായി വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത് താടിയുള്ള ഒരു പെണ്ണിന്റെയും പയ്യന്റെയും വിവാഹമാണ്. ആ പെണ്ണിന് തടിയുണ്ട് എന്ന ഒറ്റ കാരണത്താൽ ആ വീഡിയോ കൊടൂര വൈറൽ ആയി മാറി. വളരെ മോശം കമന്റുകളാണ് ഇ വീഡിയോക്ക് താഴെ ചില മലയാളികൾ കുറിച്ചത്. ചെക്കന്റെ മെലിഞ്ഞ രൂപത്തെയും പെണ്ണിന്റെ വണ്ണത്തെയും കൂട്ടി വെച്ച് ബോ ഡി ഷെ മിങ് നടത്തി കുറെ ആളുകൾ നിർവൃതി അടഞ്ഞു കൊണ്ടിരിക്കുന്നു.

പക്ഷെ കരഞ്ഞും ചൂളിയും ഇരിക്കാതെ പരിഹസിക്കുന്നവർക്കു ചുട്ട മറുപടി കൊടുക്കുകയാണ്, ഇ കഥയിലെ നായകൻ റോബിനും നായികാ സിമിയും. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശികളാണ് ഇരുവരും. ഇ പെണ്ണിന് എന്തൊരു തടി ആണെന്ന് ഒരു കൂട്ടർ ബോ ഡി ഷെ മിങ് നടത്തുമ്പോൾ, മറ്റൊരു കൂട്ടരുടെ ആധി പയ്യനെ കുറിച്ചാണ്. ഒരു പടി കൂടി കടന്നു ചെറുക്കന്റെ ഹൃദയ വിശാലതയെ അഭിനന്ദിക്കാനും ചില ആളുകൾ മറന്നില്ല.

എന്നാൽ തങ്ങളെ അപമാനിക്കുന്നവരാണ് സഹതാപം അർഹിക്കുന്നതെന്നു സിമി തുറന്നു പറയുന്നു. കുട്ടിക്കാലം മുതൽ തടിയുള്ള പ്രകൃതമാണ് സിമിയുടേത്. പാര്യമ്പര്യത്തിൽ നിന്നാണ് തനിക്ക് തടി ലഭിച്ചതെന്നും അല്ലാതെ ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല എന്നുമാണ് സിമി പറയുന്നത്. പഠനം കഴിഞ്ഞു ജോലി നേടി, വീട്ടുകാരുടെ ആഗ്രഹ പ്രകാരം കല്യാണം മതി എന്ന് കരുതി ഇരുന്ന ആളാണ് സിമി.

അതിനിടയിലാണ് പ്രണയത്തിന്റെ വാതിൽ പൊളിച്ചു റോബിൻ സിമിയുടെ ജീവിതത്തിലേക്ക് കടന്നു വരുക ആയിരുന്നു. ടിക് ടോക്കിൽ സജീവം ആയിരുന്നു സിമി. ഇടയ്ക്കു ഒരുനാൾ സിമ്മിക്കു റോബിന്റെ ഫ്രണ്ട് റിക്‌സ്റ് എത്തി. പരിചയം ഉള്ള ഒരാളുടെ മുഖച്ഛായ എന്ന് കരുതി അസെപ്റ് ചെയ്തു. അതിനു ശേഷം ചാറ്റ് ചെയ്തപ്പോൾ മാത്രമാണ് അബദ്ധം മനസിലായത്. അത് പിന്നെ സൗഹൃദം ആയി മാറി.

റോബിനാണ് ആദ്യം ഇഷ്ട്ടം ആണെന്ന് പറഞ്ഞത്. വീട്ടുകാരെ കൂട്ടി സിമിയുടെ വീട്ടിൽ എത്തി റോബിൻ സംസാരിച്ചു. വീട്ടിലേക്കു വരുന്ന മരുമകൻ തങ്ങളേക്കാൾ ഏറെ കുടുംബത്തെ സ്നേഹിക്കണം എന്നതായിരുന്നു സിമിയുടെ ആഗ്രഹം. ഇടയ്ക്കു സിമിയുടെ അപ്പച്ചൻ ആസ്പത്രിയിൽ കിടന്നപ്പോൾ മകനെ പോലെ വന്നു റോബിൻ അപ്പച്ചനെ നല്ലവണ്ണം പരിചരിച്ചു.

ഇ കാര്യങ്ങളെല്ലാം സിമിയുടെ റോബിനോടുള്ള സ്നേഹം ഇരട്ടിക്കുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും സ്നേഹം വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടും ആഗ്രഹത്തോടും കൂടെ തന്നെ വിവാഹത്തിലേക്കും എത്തിച്ചു. അങ്ങനെ വിവാഹം നടന്നു. കോ വിടിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായിട്ടാണ് വിവാഹ ആഘോഷങ്ങളെല്ലാം നടന്നത്. എന്നാൽ മറ്റു രാജ്യങ്ങളിലുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും, വിവാഹത്തിന് എത്തി ചേരുവാൻ സാധിക്കാത്തവർക്കുമായി വിവാഹ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരുന്നു.

ഇ ലൈവ് സ്ട്രീം കൂടെയാണ് സംഭവം വൈറൽ ആയതു. എന്നാൽ സ്വന്തമായി റോബിൻ ആൻഡ് സിമി എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിരിക്കുകയാണ്. ആശംസകൾ അർപ്പിച്ച കമന്റുകൾ ക്കിടയിൽ പണക്കാരി പെൺകുട്ടിയെ സ്നേഹിച്ച പാവം ചേട്ടൻ എന്നും, പെണ്ണിന് എന്തോ അസുഖം ഉണ്ടെന്നും പറഞ്ഞു കമന്റുകൾ എത്തിയത്.

എന്നാൽ ഇതൊക്കെ തമാശ ആയിട്ടേ സിമി കാണുന്നുള്ളൂ. തന്നെ അറിയുന്ന ഭർത്താവ് ആണെന്നെ സിമ്മിക്കു പറയാനുള്ളൂ. യു എസിൽ ടെലി കമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർ ആണ് സിമി. റോബിൻ പിരിഞ്ഞിരിക്കുന്ന വിഷമം മാത്രമേ സിമിക്ക് ഇപ്പോൾ ഉള്ളത്. കല്യാണം കഴിഞ്ഞു പത്താം ദിനം ഇങ്ങോട്ടേക്കു വരേണ്ടി വന്നു. റോബിൻ നാട്ടിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു അൾട്രാ സൗണ്ട് സ്കാനിംഗ് ന്റെ ഒരു കോഴ്സ് ചെയ്യുന്നു. റോബിൻ യു എസിൽ കൊണ്ട് വരുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സിമി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഷ്ടപാടിൽ സെയിൽ ഗേളായി ഇവിടെ നിന്നും കുടുംബ വിളക്കിലെ ശീതളും; അമൃതയുടെ പച്ചയായ ജീവിതം
Next post കൊച്ചുതുറയിലെ ആദ്യ പൈലറ്റ് ജെനി ജെറോം വിമാനം പറത്തി , നാട്ടുകാരുടെ കണ്ണീരിനു വിലയുണ്ടായി