ഭർത്താവുമായുള്ള ബന്ധം അത്ര സുഖത്തിലല്ല അതുകൊണ്ടാണ് ഈ പണിക്ക് പോയത് ; തുറന്ന് പറഞ്ഞ് ഷീലു എബ്രഹാം

Read Time:5 Minute, 14 Second

ഭർത്താവുമായുള്ള ബന്ധം അത്ര സുഖത്തിലല്ല അതുകൊണ്ടാണ് ഈ പണിക്ക് പോയത് ; തുറന്ന് പറഞ്ഞ് ഷീലു എബ്രഹാം

വളരെ കുറച്ചു സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ഷീലു എബ്രഹാം. അഭിനയത്തിന് പുറമെ നൃത്തത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. വീപ്പിങ് ബോയ് എന്ന മലയാള സിനിമയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തെത്തുന്നത്. പിന്നീട് കനൽ, ആടുപുലിയാട്ടം, ഷി ടാക്സി, പുത്തൻ പണം തുടങ്ങി നിരവധി സിനിമകളിൽ ഷീലു അഭിനയിച്ചു. പഠന കാലത്ത് തന്നെ സിനിമയോടും നൃത്തത്തോടും ഷീലുവിന് താല്പര്യം ഉണ്ടായിരുന്നു.

അപ്രതീക്ഷിതമായി ചേട്ടന്റെ കോളേജിൽ പോകുകയും അവിടെ നിന്ന് ഒരു ആഴ്ച പതിപ്പിന്റെ കവർ ചിത്രമായി താൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തെന്ന് ഷീലു പറയുന്നു ആദ്യമായാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. പണ്ട് കാലത്ത് ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രമായി നമ്മുടെ മുഖം വരുന്നത് വലിയ കാര്യമായിരുന്നു. അങ്ങനെ വരുന്ന മുഖങ്ങൾക്ക് സിനിമയിലേക്ക് അവസരവും ലഭിച്ചിരുന്നു എന്നും ഷീലു പറയുന്നു.

നൃത്തം പഠിച്ചത് കൊണ്ട് കോളേജ് കാലം തൊട്ടേ നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു എന്നാൽ സിനിമയിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നു പക്ഷെ തന്റെ അച്ഛൻ വലിയ കണിശകാരനാണ് അതിനാൽ തന്നെ സിനിമയെ കുറിച്ച് അച്ഛനോട് പറയാൻ പേടിയായിരുന്നെനും ഷീലു പറയുന്നു. കോളേജ് പഠനകാലത്ത് അച്ഛനോട് അങ്ങനെ ഒരു ആഗ്രഹം പറയാൻ ധൈര്യമില്ലാത്തതിനാൽ ആ മോഹം ഉപേക്ഷിച്ച് താൻ തുടർ പഠനത്തിനായി ഹൈദരാബാദിലേക്ക് പോയി.

ഹൈദരാബാദി നഴ്‌സിംഗ് പഠനം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ കുവൈറ്റിൽ നേഴ്‌സായി ജോലി ലഭിച്ചു. അതോടെ താൻ കരുതി സിനിമാ മോഹങ്ങൾ അവസാനിച്ചു ഇനി ഏതെങ്കിലും വിദേശ മലയാളിയെ വിവാഹം കഴിച്ച് അമേരിക്കയിലോ,യുറോപ്പിലോ സെറ്റിൽഡ് ആകുമെന്ന് . എന്നാൽ അതിന് വിപരീതമായാണ് കാര്യങ്ങൾ നടന്നതെന്ന് ഷീലു പറയുന്നു.

കുവൈറ്റിൽ ജോലി ചെയ്യുമ്പോഴാണ് താൻ ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ പരിചയപ്പെടുന്നത്. താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ട്രീറ്റ് മെന്റിനായി എത്തിയ അദ്ദേഹത്തെ രണ്ട് മൂന്ന് ദിവസം പരിചരിച്ചത് താനായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നും ഷീലു പറയുന്നു. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പൊന്നും ഉണ്ടായില്ല അങ്ങനെ ഞങ്ങളുടെ വിവാഹവും കഴിഞ്ഞു.

വിവാഹത്തിന് ശേഷം വീണ്ടും നൃത്ത രംഗത്ത് സജീവമാകുകയും ചെയ്തു. അതിനിടെ സിനിമ നിർമ്മാണത്തിലേക്കും കടന്നു. അങ്ങനെയിരിക്കെ ഒരു പരസ്യ ചിത്രത്തിനായി മോഡലുകളെ അന്വേഷിക്കുമ്പോഴാണ് മാത്യു തന്നോട് തന്നെ മോഡൽകാൻ ആവശ്യപ്പെട്ടത്. അങ്ങനെ ആദ്യമായി താൻ ക്യമറയ്ക്ക് മുന്നിൽ അഭിനയിച്ചെന്നും ഷീലു പറയുന്നു.

പരസ്യ ചിത്രം ശ്രദ്ധിക്കപെട്ടതോടെ സിനിമയിലേക്ക് അവസരം ലഭിച്ചു വീപ്പിങ് ബോയ് എന്നായിരുന്നു തന്റെ ആദ്യ ചിത്രമെന്നും എന്നാൽ അത് വേണ്ടെത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും ഷീലു പറയുന്നു. എന്നാൽ സിനിമയിൽ എത്തിയപ്പോൾ തനിക്ക് വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും ഷീലു പറയുന്നു.

അടുത്ത സുഹൃത്തുക്കൾ പോലും തന്നെ മോശമായ രീതിയിലാണ് കണ്ടത്. സിനിമ മോശം ഫീൽഡ് ആണെന്ന് സുഹൃത്തുക്കളും,ബന്ധുക്കളും ഒരുപോലെ പറഞ്ഞെന്നും ഷീലു പറയുന്നു. ഭർത്താവുമായുള്ള ബന്ധം അത്ര സുഖത്തിലല്ല അത് കൊണ്ടാണ് താൻ ഈ പണിക്ക് പോയതെന്ന് പലരും പറഞ്ഞു. അങ്ങനെ അവർ പറഞ്ഞതിന്റെ പൊരുൾ ഇന്നും എനിക്ക് മനസിലായിട്ടില്ലെന്നും ഷീലു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടാമതും അച്ഛനായി കാവ്യയുടെ ആദ്യ ഭർത്താവ് നിഷാൽ ചന്ദ്ര, തന്റെ സന്തോഷം പങ്കുവെച്ച് താരം
Next post നിങ്ങളുടെ കൂടെ കൊണ്ട് നടക്കാൻ ഒരു മേക്കപ്പ് ബോക്സിനെ അല്ല ആവശ്യം വിശ്വാസം ഉള്ള ഒരാളാണ്, ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം.