എന്തിനാണ് നിഷ ഇങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്: നിഷാ ജോസ് കെ മാണിക്ക് എതിരെ ആഞ്ഞടിച്ച് ശ്വേതാ മേനോൻ

Read Time:6 Minute, 29 Second

എന്തിനാണ് നിഷ ഇങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്: നിഷാ ജോസ് കെ മാണിക്ക് എതിരെ ആഞ്ഞടിച്ച് ശ്വേതാ മേനോൻ

താൻ മിസ് ഇന്ത്യ റണ്ണർ അപ്പ് ആയതിനെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേത മേനോൻ രംഗത്ത്. നിഷ പറയുന്നതുപോലെ 1992ലെ മിസ് ഇന്ത്യ മത്സരത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് ശ്വേത മേനോൻ തുറന്നു പറയുന്നു.

രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതുകൊണ്ടാണ് ശ്വേത മേനോൻ മിസ് ഇന്ത്യ വേദിയിൽ എത്തിയതെന്ന് നിഷ ജോസ് കെ മാണി മുൻപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത മേനോൻ ഇപ്പോൾ . രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതു കൊണ്ടല്ല താൻ മിസ് ഇന്ത്യ മത്സരവേദിയിൽ എത്തിയതെന്ന് ശ്വേത മേനോൻ മറുപടിയായി പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് കഴിഞ്ഞ ഫെബ്രുവരിയിൽ അനുവദിച്ച ഒരു അഭിമുഖത്തിലൂടെയായിരുന്നു നിഷ ജോസ് കെ മാണി തന്റെ മിസ് കേരള അനുഭവങ്ങൾ പങ്കുവെച്ചത്. താൻ വിജയിച്ച രമണിക മിസ് കേരള മത്സരത്തിൽ ശ്വേത മേനോൻ റണ്ണർ അപ്പ് ആയിരുന്നെന്ന് അഭിമുഖത്തിനിടെ നിഷ പറഞ്ഞിരുന്നു. ആ വർഷത്തെ രമണിക മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് റണ്ണർ അപ്പ് ആയതിനാൽ നേരിട്ട് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്നും നിഷ പറഞ്ഞു.

വീട്ടുകാർക്ക് വാക്ക് നൽകിയപ്പോയതിനാൽ തനിക്ക് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനായില്ലെന്നും പകരം ശ്വേത മേനോന് അവസരം കിട്ടുക ആയിരുന്നു എന്നാണ് നിഷ പറഞ്ഞത്. ഇതിനെയെല്ലാം ശ്വേത മേനോൻ പൂർണ്ണമായും തള്ളി കളഞ്ഞു രംഗത്ത് എത്തി . 1992ൽ തനിക്ക് പ്രായപൂർത്തിയായിട്ട് പോലുമില്ലെന്നും തനിക്ക് മിസ് യംഗ് ഇന്ത്യ ടൈറ്റിലാണ് കിട്ടിയതെന്നും ശ്വേത മേനോൻ തുറന്നു പറഞ്ഞു.

സൗന്ദര്യ മത്സരങ്ങളിൽ ശ്വേതാ മേനോൻ എന്ന വ്യക്തിക്ക് ഒരുപാട് പ്രിവിലേജ് ലഭിച്ചിരുന്നുവെന്ന് നിഷ ജോസ് കെ മാണി ഈയിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 1992 ൽ കൊച്ചിയിൽ വച്ച് നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിന്നറായിരുന്നു നിഷ. അതേ മത്സരത്തിലെ റണ്ണർ അപ്പ് ആയിരുന്നു ശ്വേതാമേനോൻ. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാമെന്ന കരാർ അന്ന് ഉണ്ടായിരുന്നുവെന്ന് നിഷ പറയുന്നു.

പക്ഷേ, വീട്ടുകാർ തന്റെ അവസരം നിഷേധിച്ചപ്പോൾ ആ വർഷം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത് റണ്ണർ അപ്പായ ശ്വേതാ മേനോനായിരുന്നുവെന്നാണ് നിഷ അഭിമുഖത്തിൽ പറഞ്ഞത്. സൗന്ദര്യ മത്സരങ്ങളിൽ ശ്വേതാ മേനോന് ഒരുപാട്‌ പ്രിവിലേജുകൾ ലഭിച്ചിട്ടുണ്ടെന്നും 1992ൽ കൊച്ചിയിൽ വെച്ച് നടന്ന രമണിക മിസ് കേരള മത്സരത്തിൽ റണ്ണർ അപ് ആയതുകൊണ്ടാണ് മിസ് ഇന്ത്യ മത്സരവേദിയിൽ എത്താൻ ശ്വേത മേനോന് സാധിച്ചതെന്നും നിഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘നിഷ ജോസ് ആ അഭിമുഖത്തിൽ പറഞ്ഞതുപോലെ 1992–ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വർഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. രമണിക മിസ് കേരള മത്സരത്തിൽ പങ്കെടുത്തു റണ്ണർ അപ്പ് ആയിരുന്നു. അവർ പറഞ്ഞത് അവർക്കു പോകാൻ സാധിക്കാത്തതുകൊണ്ടാണ് ഞാൻ ഫെമിനാ മിസ് ഇന്ത്യയിൽ പോയത് എന്നാണ്.

രമണിക മിസ് ഇന്ത്യയ്,ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷൻ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്ത് ഫോർവേഡ് ചെയ്തപ്പോഴാണ് ഞാൻ ഈ അഭിമുഖം കാണുന്നത്. എന്തിനാണ് അവർ അങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയത് എന്ന് അറിയില്ല. അക്കാര്യം അടിസ്ഥാന രഹിതമായതിനാൽ അത് തിരുത്തണം എന്ന് തോന്നി. കാരണം മറ്റുള്ളവർ തെറ്റിദ്ധരിക്കുന്ന രീതിയിൽ കാര്യങ്ങൾ പ്രചരിക്കുന്നത് ഒരിക്കലും ശരിയല്ലലോ’.

നിഷയുടെ ഈ പരാമർശങ്ങൾക്ക് മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകുകയിരിക്കുകയാണ് ശ്വേതാ മേനോൻ. 1992 ൽ കൊച്ചിയിൽ നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു നിഷ. ഈ മത്സരത്തിൽ റണ്ണർ അപ് ആയിരുന്നു നടി ശ്വേതാ മേനോൻ. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാമെന്ന കരാർ അന്ന് നിലനിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ? ആ പിഞ്ചുകുഞ്ഞിനും..ഹോ ദാ രുണം
Next post വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്നവരുടെ അവസ്ഥ, ഹൃദയ സ്പർശിയായ ഫേസ്ബുക് കുറിപ്പ്