സദസ് മുഴുവൻ എഴുന്നേറ്റു – നിറഞ്ഞ കരഘോഷങ്ങൾക്ക് ഇടയിലൂടെ നഞ്ചിയമ്മ

Read Time:3 Minute, 42 Second

സദസ് മുഴുവൻ എഴുന്നേറ്റു – നിറഞ്ഞ കരഘോഷങ്ങൾക്ക് ഇടയിലൂടെ നഞ്ചിയമ്മ

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വേദിയിലെ ഹൃദയം തൊടുന്ന നിമിഷം ഏതെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ. മലയാളത്തിന്റെ ഹൃദയം കീഴടക്കിയ മധുരസ്വരം നഞ്ചിയമ്മ പുരസ്ക്കാരം ഏറ്റുവാങ്ങിയ ആ നിമിഷം. ഇന്ത്യൻ സംഗീത ലോകത്തെ മഹാരഥന്മാർ ഏറ്റുവാങ്ങിയ പുരസ്കാരം നഞ്ചിയമ്മയുടെ കൈകളിലെത്തിയപ്പോൾ കേരളത്തിനും മലയാള സിനിമയ്ക്കും ഇത് സുവർണ നിമിഷം.

വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കുന്നത്. പദവിയിലെത്തിയ ശേഷം ആദ്യമായി പങ്കെടുക്കുന്ന ചലച്ചിത്ര പുരസ്കാര വിതരണത്തിൽ ഗോത്രവർഗക്കാരിൽ നിന്നുള്ള ആദ്യ രാഷ്ട്രപതയായ ദ്രൗപദി മുർമുവിൽ നിന്ന് ആദിവാസി വിഭാഗത്തിൽ നിന്നുള്ള നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത് അപൂർവങ്ങളിൽ അപൂർവമായ നിമിഷം .

അറുപത്തിനാലുകാരിയായ നഞ്ചിയമ്മ വേദിയിലേക്ക് കടന്നുവന്നപ്പോൾ സദസ് മുഴുവൻ എഴുനേറ്റ് നിന്ന് നിലയ്ക്കാത്ത കരഘോഷത്തോടെ വരവേറ്റു. എപ്പോഴും മുഖത്ത് കാണാറുള്ള ആ നിറഞ്ഞ പുഞ്ചിരിയിലൂടെ അവാർഡ് നേട്ടത്തിൻറെ സന്തോഷം നഞ്ചിയമ്മയും പ്രകടിപ്പിച്ചു. രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം വേദിയിലെ പ്രമുഖർക്കെല്ലാം കൈകൊടുത്ത് നഞ്ചിയമ്മ തൻറെ നന്ദി അറിയിച്ചു.

അച്ഛന്റെ ബൈക്കില്‍ കയറി കുറുമ്പുകാട്ടി സ്‌കൂളിലേക്ക്, ആര്യനന്ദ അറിഞ്ഞില്ല അച്ഛന്റെ ഉള്ളിലിരിപ്പ്

സ്വന്തമായി ചിട്ടപ്പെടുത്തിയ തനത് ആദിവാസി ഗോത്രഗാനങ്ങൾക്ക് മുഖ്യധാര സിനിമാഗാനലോകത്ത് ശ്രദ്ധേയമായ ഇടം നേടികൊടുക്കാൻ നഞ്ചിയമ്മയ്ക്ക് കഴിഞ്ഞു. ‘കലക്കാത്ത’, ‘ദൈവമകളെ’ തുടങ്ങിയ ഗാനങ്ങൾ ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടി.

സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ അവരുടെ ആത്മാവിനെ തൊട്ടുണർത്തുന്ന കലർപ്പില്ലാത്ത സംഗീതത്തെ നഞ്ചിയമ്മയിലൂടെ രാജ്യം മുഴുവൻ എത്തിക്കുകയായിരുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വേദി. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

സംഭവം നടന്നത് കേരളത്തിൽ – 10 മിനിറ്റു താമസിച്ചതിനു ഈ മക്കൾ അനുഭവിക്കേണ്ടി വന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം നടന്നത് കേരളത്തിൽ – 10 മിനിറ്റു താമസിച്ചതിനു ഈ മക്കൾ അനുഭവിക്കേണ്ടി വന്നത്
Next post ചെവി പൊത്തി ഇറങ്ങി ഓടി യാത്രക്കാർ.. KSRTC ബസിനുള്ളിൽ അസഭ്യവർഷവുമായി വനിതാ കണ്ടക്ടർ