ജൈവിക ഭക്ഷണം കഴിച്ചിട്ടും നന്നായി ജീവിച്ചിട്ടും ആരോഗ്യം തകർത്തത് തന്റെ ഈ സ്വഭാവം, കണ്ണീരോടെ ശ്രീനിവാസൻ പറയുന്നു

Read Time:4 Minute, 34 Second

ജൈവിക ഭക്ഷണം കഴിച്ചിട്ടും നന്നായി ജീവിച്ചിട്ടും ആരോഗ്യം തകർത്തത് തന്റെ ഈ സ്വഭാവം, കണ്ണീരോടെ ശ്രീനിവാസൻ പറയുന്നു

നടനായും തിരകഥാകൃത്തായും സംവിധായകനായും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. അടുത്തിടെ ഉണ്ടായ താരത്തിന്റെ ആരോഗ്യാവസ്ഥ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു. തീർത്തും അവശനായുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തെത്തി.

പോലീസ് പറഞ്ഞത് കേട്ടോ… കിഷോർ നിരന്തരം ആവശ്യപ്പെട്ടത്‌ ആ കാര്യം… കൺമുമ്പിൽ കണ്ടത് പറഞ്ഞ് അമ്മ രമ

അറുപത്തിയാറു പിന്നിട്ടിരിക്കുന്നു താരം അടുത്തിടെ മഴവിൽ മനോരമയും അമ്മയും സംയുക്തമായി സംഘടിപ്പിച്ച മഴവിൽ അവാർഡിൽ പങ്കെടുക്കുവാൻ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസുഖ ബാധിതനായതിനുശേഷം പൊതുവേദികളിൽ പങ്കെടുക്കാതിരുന്ന താരം വളരെ നാളുകൾക്കു ശേഷം പൊതുവേദിയിലെത്തിയത് എല്ലാവര്ക്കും സന്തോഷം പകരുന്ന കാഴ്ച തന്നെ ആയിരുന്നു. ഒപ്പം ശ്രീനിവാസനെ മോഹൻലാൽ ചുമ്പിക്കുന്ന രംഗങ്ങളും ഏറെ വൈറൽ ആയി മാറിയിരുന്നു.

ഇപ്പോളിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ശ്രീനിവാസൻ. ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് കുറ്റബോധം തോന്നിട്ടില്ല എന്നാണ് ശ്രീനിവാസൻ പറയുന്നത്. ജൈവ പച്ചക്കറികളും ഭക്ഷണങ്ങളുമൊക്കെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തികൂടിയാണ് ശ്രീനിവാസൻ.

താൻ അനുഭവിക്കുന്ന വേദന പറഞ്ഞ് ഡോ റോബിൻ രാധാകൃഷ്ണൻ – ആശ്വസിപ്പിച്ച് പ്രേക്ഷകർ

കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്ന് ഒരിക്കലും തോന്നിട്ടില്ല. പക്ഷെ ഇത്രയും സിഗരറ്റ് വലിക്കേണ്ടിരുന്നില്ല എന്ന് തോന്നിട്ടുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രക്കും അഡിക്ഷനുണ്ട്.

എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേ ഉള്ളു; കഴിയുമെങ്കിൽ പുക വലിക്കാതിരിക്കുക ശ്രീനിവാസൻ പറയുന്നു. നന്നായി സിഗരറ്റ് വലിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ശ്രീനിവാസൻ. ശരിക്കുമൊരു ചെയിൻ സ്മോക്കർ. ഒരിക്കൽ ഒരു ആരോഗ്യ പ്രശ്‍നം വന്നപ്പോൾ ഡോക്റ്ററെ കാണേണ്ടി വന്നു.

അഭിരാമിക്കരികില്‍ ഗൾഫിൽ നിന്നും അവൾക്കായി കൊണ്ടുവന്ന പേനയും മിഠായികളും ചേര്‍ത്ത് വച്ച് അച്ഛന്‍, ചങ്കുപൊടിയുന്ന കാഴ്ച

തുടർന്ന് നടത്തിയ പരിശോധനയിൽ ശ്രീനിയുടെ ശ്വാസകോശത്തിൽ തകരാറുണ്ടെന്നും, പുകവലി നിറുത്തണം എന്നും ഡോക്റ്റർ നിർദേശിക്കുകയും ചെയ്തു. തിരിച്ചു വീട്ടിൽ എത്തിയതിനു ശേഷം കാമുകിയെ പിരിയുന്നത് പോലെ രണ്ടു സിഗരറ്റ് കൊതിയോടെ ആഞ്ഞു വലിച്ചതിനു ശേഷമാണ് ആ ശീലം ഉപേക്ഷിച്ചത് എന്ന് ശ്രീനി പറഞ്ഞിട്ടുണ്ട്.

ഒട്ടനവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വാങ്ങി കൂട്ടിയിട്ടുള്ള ശ്രീനിവാസൻ അവസാനമായി അഭിനയിച്ചു റിലീസ് ചെയ്ത സിനിമകൾ മകൾ, കീടം എന്നിവയാണ്. ഇനിയും ശ്രീനി തിരിച്ചു വരും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണ് – ജീവിക്കാൻ പറ്റണില്ല – അവസ്ഥ പറഞ്ഞ് ലൈവിൽ അനൂപ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണ് – ജീവിക്കാൻ പറ്റണില്ല – അവസ്ഥ പറഞ്ഞ് ലൈവിൽ അനൂപ്
Next post മലയാളം സീരിയൽ നടൻ ഷിയാസ് അറസ്റ്റിൽ