അഭിരാമിക്കരികില്‍ ഗൾഫിൽ നിന്നും അവൾക്കായി കൊണ്ടുവന്ന പേനയും മിഠായികളും ചേര്‍ത്ത് വച്ച് അച്ഛന്‍, ചങ്കുപൊടിയുന്ന കാഴ്ച

Read Time:4 Minute, 26 Second

അഭിരാമിക്കരികില്‍ ഗൾഫിൽ നിന്നും അവൾക്കായി കൊണ്ടുവന്ന പേനയും മിഠായികളും ചേര്‍ത്ത് വച്ച് അച്ഛന്‍, ചങ്കുപൊടിയുന്ന കാഴ്ച

വീടിന്റെ മുന്നിലെ ചപ്പാത്തി ബോർഡ് കണ്ടു മനം തകർന്നു ജീവനൊടുക്കിയ അഭിരമിക്കു യാത്രാമൊഴി നൽകി ഒരുനാട്‌. നിരവധിപേരാണ് അഭിരാമി എന്ന നാട്ടുകാരുടെ കിങ്ങിണി മോൾക്ക് ആദരാഞ്ജലികൾ നേരുന്നതിനായി എത്തിയത്.

പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം

വീടിനു മുന്നിൽ കേരളം ബാങ്ക് സ്ഥാപിച്ച ജപ്തി ബോർഡിന് അരികിലൂടെ അഭിരാമിയുടെ ചേതനയറ്റ ശരീരം ശൂരനാട് തെക്കു അജി ഭവനത്തിൽ എത്തിച്ചപ്പോൾ ബന്ധുക്കൾ വിങ്ങിപ്പൊട്ടി. വ്യോമസേനയിൽ ജോലിനേടി അമ്മക്കും അച്ഛനും തണലാകണം എന്നതായിരുന്നു അഭിരാമിയുടെ ജീവിതാഭിലാഷം.

എന്നാൽ സ്വപ്‌നങ്ങൾ എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചു അവൾ പറന്നകന്നു. കിങ്ങിണി കുട്ടിയെന്നാണ് അഭിരാമിയുടെ മാതാപിതാക്കൾ അവളെ വിളിച്ചിരുന്നത്. മകൾ തങ്ങളെ വിട്ടുപിരിഞ്ഞെന്നു മാതാപിതാക്കൾക്ക് ഇനിയും വിശ്വസിക്കുവാനായിട്ടില്ല. കരഞ്ഞു തളർന്നു വീണ ശാലിനിയെ ഒരുവേള ആശുപത്രിയിൽ പോലും പ്രവേശിപ്പിച്ചു.

സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ

അഭിരാമിയെ യാത്രയാക്കുവാൻ വന്ജനാവലിയാണ് വീട്ടിൽ എത്തിയത്. അഭിരാമി വിടവാങ്ങുബോൾ വിദേശത്തു നിന്ന് ഏകമകൾക്കായി കൊണ്ടുവന്ന മിട്ടായിയും പേനയും അവളുടെ ചേതനയറ്റ ശരീരത്തോട് ചേർത്ത് വെച്ച് അച്ഛൻ അജികുമാറും അമ്മ ശാലിനിയും വാവിട്ടു നിലവിളിച്ചതു നൊമ്പരക്കാഴ്ചയായി.

ഇന്നലെ വൈകീട്ട് വീട്ടുവളപ്പിലാണ് അഭിരാമിയെ സംസ്‌കരിച്ചത്. അകത്തെ മുറിയിലിരുന്ന് കൊച്ചുമകളുടെ ചിതയെരിയുന്നതു നോക്കി ഇരിക്കുക ആയിരുന്നു അപ്പൂപ്പൻ ശശീധരൻ ആചാരി. അമ്മൂമ്മ ശാന്തമാകും അഭിരാമിയുടെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല.

ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്

നിലവിൽ തിരിച്ചടക്കുവാൻ ഒന്നുമില്ല. മോൾക്കായിട്ടാണ് വീട് പണിതത്. അവൾ ഇല്ലാതെ ഞങ്ങൾക്ക് എന്തിനാണ് ഈ വീട്. ജപ്തി ചെയ്തോളൂ എന്നാണ് നിലവിളിയോടെ കാണുവാൻ എത്തിയ ധനമന്ത്രിയോട് പറഞ്ഞത്.

പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും A + നേടിയ അഭിരാമി പ്ലസ് 2 പരീക്ഷയിലും മികച്ച വിജയം തന്നെ നേടിരുന്നു. ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജ് മൂന്നാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു പത്തൊമ്പതുകാരിയായ അഭിരാമി. മാതാപിതാക്കൾക്ക് താങ്ങാകണം എന്നത് മാത്രമായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ ജപ്തി നോട്ടീസ് കണ്ടുള്ള മാതാപിതാക്കളുടെ നൊമ്പരം നിറഞ്ഞ മുഖമായിരിക്കണം അവളെ തളർത്തിയത്. അതുതന്നെ ആയിരിക്കണം അവളെ ജീവൻ അവസാനിപ്പിക്കുവാൻ പ്രേരിപ്പിച്ചതുമെന്നു നാട്ടുകാർ പറയുന്നു.

പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ, നെഞ്ചുപൊട്ടി ബാലയുടെ വാക്കുകൾ വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ, നെഞ്ചുപൊട്ടി ബാലയുടെ വാക്കുകൾ വൈറലാകുന്നു
Next post താൻ അനുഭവിക്കുന്ന വേദന പറഞ്ഞ് ഡോ റോബിൻ രാധാകൃഷ്ണൻ – ആശ്വസിപ്പിച്ച് പ്രേക്ഷകർ