ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്

Read Time:6 Minute, 9 Second

ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്

ഭാഗ്യം ഏതു നിമിഷമാണ് നമ്മുടെ പതിവാതിൽക്കൽ വന്നു എത്തി നോക്കുന്നത് എന്ന് പറയുവാൻ സാധിക്കുകയില്ല. അതിനു ഒരു ഉദാഹരണം തന്നെ ആയിരുന്നു ആറ്റിങ്ങൽ സ്വദേശിയായ അനൂപ്. അടുത്ത ആഴ്ച മലേഷ്യയിലേക്ക് പോകുവാൻ ഒരുങ്ങി ഇരിക്കവേയാണ് അനൂപിനെ തേടി ഭാഗ്യദേവത എത്തിയത്.

നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപിന് ഞായറാഴ്ച ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ചരിത്രം കുറിച്ച ഭാഗ്യത്തിന്റെ ധന്യനിമിഷങ്ങളെ ചേർത്തു പിടിച്ചപ്പോൾ രാത്രി പകലായി മാറുക ആയിരുന്നു അനൂപിന്.

ആഹ്ലാദത്തിന്റെയും അതോടൊപ്പം അനുമോദനത്തിന്റെയും ആരവങ്ങൾ തിങ്കളാഴ്ച പുലർച്ചെയ്ക്ക് നാലുമണിവരെ തുടർന്നു കൊണ്ടേയിരുന്നു. രാത്രി വൈകിയും മാധ്യമങ്ങൾ അനൂപിനെ തേടിയെത്തി. തിങ്കളാഴ്ച രാവിലെയും വിവിധ ചാനലുകളിൽ അഭിമുഖങ്ങളുടെ തിരക്കിലായിരുന്നു അദ്ദേഹം. ഇതിനിടയിലും ഭാവിജീവിതത്തെക്കുറിച്ചുള്ള കണക്കുകൂട്ടലിലായിരുന്നു അനൂപ്.

മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും

‘നറുക്കെടുപ്പ് ഫലം അറിഞ്ഞ ദിവസത്തെ മൂഡല്ല പിറ്റേന്ന്. സന്തോഷം വിട്ടുമാറുന്നില്ല. ഒന്നിനും സമയവും കിട്ടുന്നില്ല. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും’- അനൂപ് പറഞ്ഞു. തുടർന്നും ഓട്ടോറിക്ഷ ഓടിക്കാനാണ് അനൂപിന്റെ തീരുമാനം. വാഹനം നന്നാക്കി വേണം ഓടിക്കാൻ.

ഭാഗ്യക്കുറിയുടെ തുക കിട്ടിയിട്ട് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. സഹായിക്കണമെന്ന ആവശ്യവുമായി നിരവധിപേർ എത്തുന്നുണ്ട്. എല്ലാവരെയും ഒറ്റയടിക്കു സഹായിക്കാൻ കഴിയില്ല. സ്വന്തമായി എന്തെങ്കിലും ചെയ്ത ശേഷമാകും മറ്റു കാര്യങ്ങൾ. ഹോട്ടൽ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അനൂപ് പറഞ്ഞു.

കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച

ലോട്ടറി കിട്ടിയവരുടെ പൂർവാനുഭവങ്ങൾ കേട്ടറിഞ്ഞ അനൂപ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായമറിഞ്ഞ് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. പണം സേവ് ചെയ്തതിനു ശേഷം മാത്രമേ മറ്റു കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് അനൂപ് പറയുന്നു. വിവരങ്ങൾ അന്വേഷിച്ചു ബോധ്യപ്പെട്ടതിനു ശേഷമേ ബാക്കി കാര്യങ്ങൾ ചെയ്യുകയുള്ളൂ.

മകൻ അദ്വൈതിന്റെ കുടുക്കയിൽ നിന്നുമാണ് ലോട്ടറിക്കുള്ള പണം എടുത്തത്. മകന്റെ ഭാഗ്യം കൂടിയാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. ഓണം ബമ്പർ അടിച്ചത് തനിക്കാണെന്നു സ്ഥിതീകരിച്ചതു ഭാര്യയായ മായാ ആയിരുന്നു. ടി വിയിൽ വാർത്തകണ്ടു നമ്പർ ഒത്തു നോക്കിയപ്പോൾ ഒരു നമ്പർ മാറിയെന്നു ആദ്യം വിചാരിച്ചു. എന്നാൽ ഭാര്യ മായയാണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം തന്നോട് പറയുന്നത്.

മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ

ബമ്പർ നറുക്കെടുപ്പ് നടന്ന ഞായറാഴ്ച തന്നെ പൈസ ചോദിച്ചു പലരും തന്നെ സമീപിക്കുവാൻ തുടങ്ങിരുന്നു. ചിലർ വീട്ടിലേക്കു വരാം, സംസാരിക്കാം എന്ന് പറഞ്ഞാണ് വിളിച്ചിരുന്നത്. ബന്ധുക്കൾ അടക്കമുള്ളവർ ഈ കാര്യത്തിൽ പിണങ്ങാൻ തുടങ്ങിട്ടുണ്ട്. എത്ര കൊടുത്താലും ആളുകളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിൽ പറച്ചിലുകൾ ഉണ്ടാകുമല്ലോ. ആ ഒരു ബുദ്ധിമുട്ടുണ്ട് നിലവിൽ.

എല്ലാവരും നല്ല സ്നേഹത്തിലാണ്. ഈ അവസ്ഥ മാറുമെന്നാണ് തോന്നുന്നത് എന്നും അനൂപ് പറയുന്നു. പണം സേവ് ചെയ്തതിനു ശേഷം മാത്രമേ സഹായം ചെയ്യാവൂ എന്നാണ് മുൻ ബമ്പർ വിജയ് നൽകിയ ഉപദേശം, ഇല്ലെങ്കിൽ നമ്മുടെ കയ്യിൽ ഒന്നും ഉണ്ടാകില്ല എന്നും, അവസാനം നികുതി അടക്കുവാൻ സ്വന്തം വസ്തുക്കൾ വിൽക്കേണ്ടതായി വരും എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.

വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല
Next post സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ