ഇ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹമില്ല, തൃശ്ശൂരിൽ തന്നെ ഞാൻ നിൽക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം : സുരേഷ് ഗോപി.

Read Time:4 Minute, 42 Second

ഇ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹമില്ല, തൃശ്ശൂരിൽ തന്നെ ഞാൻ നിൽക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം : സുരേഷ് ഗോപി.

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും നിലവിൽ രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി.

 

കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.സുരേഷ് ഗോപി ഇപ്പോൾ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയ്ക്ക് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പൻ ചിത്രീകരണം തുടങ്ങും.

നിധിൻ രൺജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. അതിന്റെ തന്നെ ഡബ്ബിങ് ജോലികളും സുരേഷ് ഗോപിക്ക് പൂർത്തീകരിക്കേണ്ടതുണ്ട്.ഇതിനിടയിലാണ് തിരഞ്ഞെടുപ്പിൽ നിൽക്കുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. ഇതേപ്പറ്റി സുരേഷ് ഗോപിയ്ക്ക് പറയാൻ ഉള്ളത് ഇതാണ്.എനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നു തന്നെയാണ് എന്റെ നിലപാട്.എന്നാൽ നേതാക്കൾ വളരെ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് മത്സരിക്കുന്നത്.

പാർട്ടി നാല് മണ്ഡലങ്ങളാണ് എനിക്ക് മുമ്പിൽ മുന്നോട്ട് വെച്ചത്. പക്ഷേ പ്രധാനമന്ത്രിക്ക് ഞാൻ തൃശൂരിൽ തന്നെ നിൽക്കണമെന്നായിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം. എന്നാൽ വിശ്രമം നിർദ്ദേശിച്ചതിനാൽ ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ഇറങ്ങില്ല. എനിക്ക് ലതിക സുഭാഷിന്റെ പ്രതിഷേധം വളരെ അധികം വേദന ഉണ്ടാക്കി. എന്നെക്കാൾ ചെറുപ്പമാണ് ലതിക. മുടി മുഴുവൻ മുറിച്ചിട്ടാണ് എന്റെ അമ്മയെ അവസാനമായി ഞാൻ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ സങ്കടം തോന്നി. ഇനി എങ്ങനെ 33% സംവരണത്തെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ കോൺഗ്രസിന് കഴിയും.

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലും കിടിലൻ മാസ്സ് ഡയലോഗുകളിലൂടെയും മലയാളി ആരാധകരെ ഇത്രയും ആവേശം കൊള്ളിച്ച മറ്റൊരു നടനുണ്ടാവില്ല എന്നത് തന്നെയാണ് ഇതിനുള്ള മുഖ്യ കാരണവും. മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും ഒക്കെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി ഇന്നും തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി.

നടൻ എന്ന നിലയിൽ മാത്രമല്ല നല്ലൊരു ഹൃദയത്തിനു ഉടമ കൂടിയാണ് സുരേഷ് ഗോപി, കാരുണ്യ പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി അന്നും ഇന്നും ഏറെ മുൻപന്തിയിൽ തന്നെയാണ്. സഹായം ചോദിച്ചെത്തുന്നവരെ തന്നാൽ കഴിയും വിധം താരം ഇപ്പോഴും സഹായിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. എം പി , നടൻ , എന്നതിലുപരി പച്ചയായ ഒരു നന്മകൾ മാത്രമുള്ള ഒരു മനസ്സിന് ഉടമയാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ എപ്പോഴും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ പൊട്ട് ചുറ്റിക്കാനുള്ള പാമ്പാണെന്ന് എന്നിക്കു അറിയില്ലായിരുന്നു: പ്രിയയെ ആദ്യമായി കണ്ടതും പ്രണയത്തിൽ ആയതും എങ്ങനെയെന്ന് കുഞ്ചാക്കോ ബോബൻ മനസ്സ് തുറക്കുന്നു.
Next post താര പ്രൗഢിയോടെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഷാജിയുടെ വിവാഹം, വൈറലായ വിവാഹ ചിത്രങ്ങൾ കാണാം