ജിപി യുടെ വിവാഹം കഴിഞ്ഞോ ? വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

Read Time:4 Minute, 49 Second

ജിപി യുടെ വിവാഹം കഴിഞ്ഞോ ? വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

മലയാളികൾ എന്നും ഓർത്തു വെക്കുന്ന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജി പി എന്ന ഗോവിന്ദ് പത്മസൂര്യ. തന്റേതായ അവതരണ ശൈലി കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഗോവിന്ദ് പത്മസൂര്യ നടനായും മോഡലായും അവതാരകനായും ഒക്കെ മിന്നി തിളങ്ങുന്ന താരമാണ്.

സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന ജി പി നിരവധി പെൺ മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ്. അഭിനയലോകത്തുനിന്നുമാണ് ജി പി അവതാരക ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ വിവാഹ വേഷത്തിൽ മാല അണിഞ്ഞു നിൽക്കുന്ന ജിപി യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രിയ താരം ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. വരണമാല്യം ചാർത്തി വിവാഹ വേഷത്തിൽ വധുവിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്…

സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഇ ചിത്രം ചർച്ചയായി മാറിയിട്ടുണ്ട്, ജിപി യുടെ വിവാഹം കഴിഞ്ഞതാണോ അതോ ഷൂട്ടിങ് ലൊക്കേഷൻ ചിത്രം വല്ലതും ആണോ എന്നാണ് ആരധകരുടെ ചോദ്യങ്ങൾ. എന്നാണ് ജിപി യുടെ വിവാഹം എന്ന് ചോദിക്കുന്ന ആരാധികമാർക്കിടയിൽ പുതിയ ചിത്രം ചർച്ചയായി മാറിയിട്ടുണ്ട്. ചുവപ്പ് കളറിൽ ഉള്ള ഷർട്ടും മുണ്ടുമാണ് ജിപി യുടെ വേഷം , സെറ്റ് സാരിയിൽ സുന്ദരിയായിട്ടാണ് വധു ഉള്ളത്, ഇരുവരും വരണ മാല്യം ചാർത്തിയിട്ടുമുണ്ട്. ഇതോടെയാണ് ജിപി യുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള സംശയം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

എന്നാൽ ഇ ചിത്രത്തിനെ കുറിച്ച് ജിപി ഇതുവരെ ആയിട്ടും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. നിരവധി ആളുകൾ ഇത് ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങൾ ആണെന്ന് പറഞ്ഞു രംഗത്ത് വരുന്നുണ്ട് എങ്കിലും പലരും ഇത് സത്യമാണ് എന്ന് വിശ്വസിച്ചിട്ടുണ്ട് , അതുകൊണ്ട് തന്നെ ജിപി യുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.

2008 ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും മമ്മൂട്ടി ചിത്രം ഡാഡി കൂൾ എന്ന ചിത്രത്തിലെ ശ്രീകാന്ത് എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഐ ജി , 72 മോഡൽസ‌ , വർഷം , എട്ടേകാൽ സെക്കന്റ് , ലാവെണ്ടർ , കോളേജ് ഡേയ്സ് , ഭൂമി മലയാളം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിൽ വേഷമിട്ടു.

മലയാളത്തിന് പുറമെ തമിഴ് ചിത്രമായ കീ യിലും , അല്ലു അർജുൻ നായകനായി എത്തിയ തെലുങ് ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും താരം തിളങ്ങിയിരുന്നു. അഭിനയത്തിലൂടയാണ് താരം ക്യാമറക്ക് മുന്നിൽ എത്തിയത് എങ്കിലും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നടനായും അവതാരകനായും തിളങ്ങിയ ജിപി നിരവധി അവാർഡുകളും ഈ മേഖലയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ അ കൊച്ചു മിടുക്കി ഇനി സിനിമയിലേക്ക്; അതും വരാൻ ഇരിക്കുന്ന ഷാജി കൈലാസ് പടത്തിൽ
Next post തന്റെ പുതിയ വിശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു; നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം; പുതിയ വാർത്തയുമായി നടി യമുന