തന്റെ പുതിയ വിശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു; നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം; പുതിയ വാർത്തയുമായി നടി യമുന

Read Time:4 Minute, 30 Second

തന്റെ പുതിയ വിശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു; നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം; പുതിയ വാർത്തയുമായി നടി യമുന

കോവിഡ് കാലത്തേ ലോക്ക് ടൗണിൽ നിരവധി സീരിയൽ നടിമാരാണ് വിവാഹിതരായത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് യമുന. തന്റെ വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വർഷമാണ് തുറന്നു പറയുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിലായിരുന്നു എല്ലാവരും കല്യാണ കാര്യം അറിയാൻ ഇടയായത്.

അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയുടെ ഭർത്താവ്. വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ വിവാഹത്തെ കുറിച്ചും ഭർത്താവായ ദേവനെ കുറിച്ചു മൊക്കെ യമുന തുറന്ന് പറഞ്ഞിരുന്നു. പുതിയ വിശേഷമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ് മൂന്ന് മാസം പിന്നിടുന്നതിനൊപ്പം പുതിയൊരു സന്തോഷം കൂടി കുടുംബത്തിലുണ്ടായതിനെ പറ്റി പറയുകയാണ് യമുന. ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി യമുന.

വീഡിയോയുടെ കൂടെ ഒരു കുറിപ്പുമായാണ് താരം എല്ലാം പ്രേക്ഷകരോട് തുറന്നു പറഞ്ഞത്. യമുനാ തീരെ… ജീവിതം അതൊരു സമസ്യയാണ്. സന്തോഷവും, സങ്കടവും ഒട്ടനവധി ചോദ്യങ്ങളും ഉത്തരമില്ലാത്ത പ്രശ്‌നങ്ങളുമെല്ലാം കൂടെ ചേർന്ന വലിയൊരു സമസ്യ. നാം ജീവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഉണ്ടാവും ഇത്തരത്തിലുള്ള വില്ലന്മാർ. എന്നാൽ ഇവരെ എങ്ങനെ നേരിടണം? കൃത്യമായ രീതിയിൽ എങ്ങനെ ഒരു പരിഹാരം കണ്ടെത്തണമെന്ന് നമുക്ക് ചിലപ്പോൾ അറിവ് ഉണ്ടാകണമെന്നില്ല.

നമുക്ക് ഉപദേശങ്ങൾ ലഭിച്ചേക്കാം, എന്നാൽ അത് നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റിയെന്നു വരില്ല. അവരുടെ ജീവിത അനുഭവങ്ങളിൽ നിന്നും വരുന്ന ഇത്തരം ഉപദേശങ്ങൾ ചിലപ്പോൾ ഗുണത്തെക്കാൾ ദോഷം ആയിരിക്കും നമ്മുക്ക് നേടി തരുക. ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായ ഒരു കൈത്താങ്ങ് നമുക്ക് ആവശ്യമായി വരിക.

ചുറ്റുമുള്ളവരെ പേടിച്ചു പറയാൻ മടിക്കുന്ന അനുഭവങ്ങൾക്കും പ്രശ്‌നങ്ങൾക്കുള്ള ഒരു പരിഹാരം ശാസ്ത്രീയമായ രീതിയിൽ തന്നെ ലഭിക്കും .അതാണ് ‘യമുനാ തീരെ ‘ എന്ന ഈ യൂട്യൂബ് ചാനലിന്റെ ലക്ഷ്യവും. ഇവിടെ നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം. പരിഹാരവുമായ് ഞങ്ങൾ ഉണ്ടാകും നിങ്ങൾക്കൊപ്പം. യമുനാ തീരെ. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ യമനു പറയുന്നത്.

വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികൾക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അൻപതിലധികം സീരിയലുകളും നാൽപ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന സിനിമാ സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തങ്ങൾ വേർ പിരിയാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജിപി യുടെ വിവാഹം കഴിഞ്ഞോ ? വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
Next post ആദ്യ ഭർത്താവിന്റെ സുഹൃത്തിനെ വിവാഹം കഴിച്ച കഥ തുറന്നു പറഞ്ഞു മിനിസ്ക്രീൻ താരം സിന്ധു ജേക്കബ് !