ആദ്യ ഭർത്താവിന്റെ സുഹൃത്തിനെ വിവാഹം കഴിച്ച കഥ തുറന്നു പറഞ്ഞു മിനിസ്ക്രീൻ താരം സിന്ധു ജേക്കബ് !

Read Time:5 Minute, 21 Second

ആദ്യ ഭർത്താവിന്റെ സുഹൃത്തിനെ വിവാഹം കഴിച്ച കഥ തുറന്നു പറഞ്ഞു മിനിസ്ക്രീൻ താരം സിന്ധു ജേക്കബ് !

മലയാളം മിനിസ്ക്രീൻ രംഗത്തെ പ്രിയതാരമാണ് സിന്ധു ജേക്കബ്. മാനസി, സ്നേഹ സീമ തുടങ്ങിയ ചരിത്ര വിജയങ്ങളിൽ നായികയായി തിളങ്ങിയ താരം ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. സിനിമയിൽ, ‘ആദ്യത്തെ കണ്മണി’യിലെ ഇന്ദ്രൻസിന്റെ കാമുകിവേഷവും ശ്രദ്ധേയമായി.

മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സിന്ധു ജേക്കബ്. പൊതുവെ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ ആവേശമാണ്. എന്നാൽ സിന്ധുവിന്റെ കുടുംബജീവിതത്തെ കുറിച്ച് താരം എവിടെയും സംസാരിച്ചിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ഗായകൻ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ സിന്ധുവും ഭർത്താവും അതിഥികളായി എത്തിയിരുന്നു. അപ്പോൾ താരം പറഞ്ഞ ആകുറച്ച് കാര്യങ്റ്റൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിയ്ക്കുന്നത്.

സിന്ധുവിന്റെ ആദ്യ ഭർത്താവിന്റെ വിയോഗവും തുടർന്ന് ആദ്യ ഭർത്താവിന്റെ ഉറ്റസുഹൃത്തിനെ പകലിയാക്കിയ കഥയുമാണ് താരം പറഞ്ഞിരിയ്ക്കുന്നത്. ഭർത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. എപ്പോഴും അദ്ദേഹത്തിന്റെ കൂടെ വരികയും കാണുകയുമൊക്കെ ചെയ്തിരുന്നു. ശരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാൻ പറ്റിില്ല.

എനിക്ക് വലിയൊരു സഹായമായിരുന്നു. അങ്ങനെ ഹെൽപ്പ് ചെയ്തു ചെയ്തു ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാൾ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. എന്നാൽ തന്റെ ഭർത്താവിന്റെ വീട്ടുകാർ ആദ്യമൊന്നും ശിവസൂര്യയുമായുള്ള സിന്ധുവിന്റെ ബന്ധം അംഗീകരിയ്ക്കുവാൻ സാധിച്ചിരുന്നില്ല എന്നും, പിന്നീട് എല്ലാം ശെരിയാകുകയായിരുന്നുവെന്നും താരം പറഞ്ഞു.

സിന്ധുവിന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ച് കൊടുക്കാറുണ്ടെന്ന് ശിവസൂര്യ പറഞ്ഞിരുന്നു. തങ്ങൾ ഇപ്പോൾ ജീവിതം വളരെയധികം എന്ജോയ് ചെയ്യുന്നുണ്ടെന്നും, വളരെയധികം സന്തോഷത്തിൽ ആണെന്നും സിന്ധു വ്യക്തമാക്കി. ഇരുവരും വളരെയധികം സന്തോഷത്തോടെ, ഉള്ളത് കൊണ്ട് എന്ജോയ് ചെയ്ത് ജീവിയ്ക്കുവാൻ എം ജി ശ്രീകുമാർ ആശംസകൾ അറിയിച്ചു.

 

ഇരുവരും ഷീലാമ്മയെയും മധു സാറിനെയും പരിപാടിയ്ക്കിടയിൽ അവതരിപ്പിച്ചിരുന്നു. വലിയ രീതിയിൽ ആ പ്രകടനം ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. ഇന്നിപ്പോൾ സീരിയൽ രംഗത്ത് സജീവമാണ് സിന്ധു. സിന്ധുവും ഭർത്താവും പങ്കെടുത്ത ഈ പരിപാടി വലിയ രീതിയിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

ചെറുപ്പത്തിലേ നൃത്തം പരിശീലിച്ചിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി. ആയിടയ്ക്ക് ഒരു പരിപാടിക്ക് എന്റെ നൃത്തമുണ്ടായിരുന്നു. അവിടെ വച്ചാണ് സിനിമയിലേക്ക് അവസരം വരുന്നത്. എന്നാൽ ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക് സിനിമയുടെ രീതികളോട് ആദ്യം പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെ ആദ്യ സിനിമയിലെ വേഷം ഇടയ്ക്കുവച്ച് ഉപേക്ഷിച്ചു. പിന്നീട് ആദ്യത്തെ കണ്മണിയാണ് റിലീസ് ചെയ്ത ആദ്യ ചിത്രം.

അതിനുശേഷം സിനിമകൾ കൂടുതൽ വരാൻ തുടങ്ങി. പക്ഷേ ഏറെക്കാലം സിനിമയിൽ സജീവമായി തുടരാൻ കഴിഞ്ഞില്ല. ആയിടയ്ക്കാണ് മധു മോഹൻ ചെയ്യുന്ന ഒരു സീരിയലിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്. അത് അടുത്ത വഴിത്തിരിവായി. മാനസി സൂപ്പർഹിറ്റായി. അങ്ങനെ മലയാളത്തിലെ ആദ്യ മെഗാസീരിയലിൽ ഞാൻ നായികയായി. പിന്നീട് തുടരെത്തുടരെ സീരിയലുകൾ ലഭിച്ചു. അങ്ങനെ സിനിമ ഉപേക്ഷിച്ചു. ഇപ്പോൾ നാലു സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ പുതിയ വിശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു; നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം; പുതിയ വാർത്തയുമായി നടി യമുന
Next post രമ്യ നബീശനൊപ്പം അടിച്ച് പൊളിച്ച് നടി ഭാവന !! സാന്ത്വനത്തിലെ ശിവന്റെ ഭാര്യ ഷഫ്‌ന ചോദിച്ചത് കണ്ടോ