സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ അ കൊച്ചു മിടുക്കി ഇനി സിനിമയിലേക്ക്; അതും വരാൻ ഇരിക്കുന്ന ഷാജി കൈലാസ് പടത്തിൽ

Read Time:4 Minute, 13 Second

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ അ കൊച്ചു മിടുക്കി ഇനി സിനിമയിലേക്ക്; അതും വരാൻ ഇരിക്കുന്ന ഷാജി കൈലാസ് പടത്തിൽ

സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വൈറൽ ആകുന്നത് വളരെ വേഗത്തിലല്ലേ. അതുപോലെ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ തകർത്താടിയ നൃത്തച്ചുവടുകൾ കാഴ്ചവച്ച കുട്ടിത്താരമാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക മനസ്സുകളിലേക്ക് വൃദ്ധിക്കുട്ടി ചേക്കേറിയത്.

കഴിഞ്ഞ ദിവസമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ വില്ലനായ എത്തിയ അഖിൽ ആനന്ദിന്റെ വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ സഹതാരങ്ങളെല്ലാം പങ്കെടുത്തിരുന്നു. കല്യാണ ദിവസം നടന്ന ആഘോഷ പരിപാടിയിൽ ഈ കുഞ്ഞു മിടുക്കി വൃദ്ധിക്കുട്ടി അവതരിപ്പിച്ച നൃത്തം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.

വൃദ്ധിയുടെ അച്ഛൻ വിശാൽ അഖിലേട്ടന്റെ കല്യാണത്തിന് എന്റെ ആദ്യ പെർഫോമൻസ് എന്ന ക്യാപ്‌ഷനിലൂടെ പങ്ക് വച്ച വീഡിയോ ആണ് വൈറൽ ആയത്. ഈ കു‍ഞ്ഞുമിടുക്കി ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൃദ്ധി ഇന്ന് മലയാളിപ്രേക്ഷകരുടെ പൊന്നുമകളായി മാറിയിരിക്കുകയാണ്. ബാലതാരമായി അഭിനയിക്കുന്ന വൃദ്ധിക്കുട്ടി ലിപ് സിങ്ക് വിഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിട്ടുമുണ്ട്.

ഒന്നാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്. ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി. വൃദ്ധിയുടെ പ്രിയ നടനാകട്ടെ അല്ലു അർജുനുമാണ്. ഡാൻസിന് പിന്നാലെ പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയിൽ വൃദ്ധി അഭിനയിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു. ഏട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് കടുവ. നിലവിൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തന്റെ ഇഷ്ട നടനായ അല്ലു അർജുനെ സീരിയലിൽ അഭിനയിച്ചാൽ കാണാമെന്ന ധാരണയിൽ സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും ആണ് അഭിനയം കാഴ്ചവയ്ക്കാനായി ഈ കുട്ടിത്തരാം എത്തുന്നത്. ഈ മിടുക്കി കുട്ടിക്ക് ഇതിനിടെ സിനിമ മേഖലയിലേക്ക് ഉള്ള അവസരവും തേടി എത്തിയിരുന്നത്. സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. രഞ്ജി പണിക്കർ, മണിയൻപിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി ആർ അജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സുഡോക്കു’N ” എന്ന ചിത്രത്തിലും വൃദ്ധി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വിമ്മിങ് സ്യൂട്ടിൽ കിടുക്കാച്ചി ലുക്കിൽ, സുന്ദരിയായി ബിഗ് ബോസ്സ് താരം രമ്യ പണിക്കർ, കിടിലൻ ചിത്രങ്ങൾ കാണാം
Next post ജിപി യുടെ വിവാഹം കഴിഞ്ഞോ ? വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു