ആരാണീ പത്മനാഭൻ? വിശ്വാസികൾക്കെതിരെ രേവതി, പുറകെ വിമർശനപ്പെരുമഴയും!

Read Time:3 Minute, 25 Second

പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി നടി രേവതി സമ്പത്ത്. പത്മനാഭന്റെ മണ്ണില്‍ ബുറെവി വരില്ലെന്ന വാദം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ കളിയാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

ആരാണ് ഈ പത്മനാഭന്‍? പത്മനാഭന്‍ കാരണം ചുഴലിക്കാറ്റ് വീശില്ലെന്ന് പറയുന്നത് എന്തൊരു കോമഡിയാണ്. താനും തിരുവവനന്തപുരത്താണ് താമസിക്കുന്നത്. മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തമെന്ന് വിളിക്കാന്‍ പറ്റില്ല. അപ്പോഴാണോ പത്മനാഭനെന്നാണ് രേവതി പോസ്റ്റ് ചെയ്തത്.

‘അനന്തപദ്മനാഭന്‍ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭന്‍?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാന്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ പറ്റില്ല. ഭൂമിയെ ഞങ്ങള്‍ക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങള്‍ മനുഷ്യരെയും.

പരസ്പരം കൈമാറുന്ന സ്‌നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം അലിഞ്ഞു ചേരുമത്. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോണ്‍ട്രാക്ട് ഏല്‍പ്പിക്കുന്നത്. ഈ പദ്മനാഭന്‍ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോള്‍ സ്വര്‍ണ കമ്പളിയില്‍ മൂടിപ്പുതച്ച് കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ??’ – രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നായിരുന്നു വിദഗ്ധ പ്രവചനം. ഇതേ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുകയെന്നും വിദഗ്ധര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ‘ബുറെവി’യെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലാളിച്ചു കൊതിതീരും മുൻപ് സനലിനെ വിട്ടകന്ന് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും
Next post ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര