ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

Read Time:2 Minute, 56 Second

അവതാരികയായി എത്തി മലയാളികളുടെ മനസു കവര്‍ന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയയായ താരത്തിന് ആരാധകരും ഏറെയാണ്.മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മി എത്തിയത് .റെഡിയോ ജോക്കിയായും ഗായികയായും തിളങ്ങി നില്‍ക്കുന്ന ലക്ഷ്മി ടമാര്‍ പഠാര്‍ എന്ന സ്റ്റാര്‍ ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയയായത്. സ്റ്റാര്‍ മാജിക്ക് എന്ന സൂപ്പര്‍ ഹിറ്റ് ഷോയുടെ സ്റ്റാര്‍ അവതാരികയായി തിളങ്ങുന്ന ലക്ഷ്മി മിക്കപ്പോഴും തന്റെ പാട്ടുപരീക്ഷണങ്ങളുമായും പുതിയ പോസിലുള്ള ചിത്രങ്ങളുമായെത്തി സമൂഹമാധ്യമങ്ങളെ കീഴടക്കാറുണ്ട്.

ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷവും വളരെവേഗത്തില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.ആദ്യമായി പച്ചകുത്തിയതിന്റെ സന്തോഷമാണ് താരം ആരാധകരുമായി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
നീണ്ടനാളായി സൂചിയോടുള്ള പേടി മറികടന്നാണ് ലക്ഷ്മി കയ്യില്‍ ടാറ്റൂ ചെയ്തത്. ‘ഒടുവില്‍ ഇന്ന് ഞാന്‍ സൂചിയോടുള്ള പേടി മറികടന്നു, ആദ്യമായി ഞാന്‍ ടാറ്റൂ ചെയ്തു’ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി കുറിച്ചു.ദി ദീപിന്‍ക് ടാറ്റൂസില്‍ നിന്നാണ് താരം പച്ചകുത്തിയത്. കനിംഗം ഫോണ്ടില്‍ കയ്യില്‍ ‘നക്ഷത്ര’ എന്ന പേര് പച്ചകുത്തിയിരിക്കുകയാണ് താരം.

‘രക്തപരിശോധനയ്ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്. സൂചികളെ ഞാന്‍ ഭയപ്പെടുന്നു, ഏറ്റവും വലിയ ആഗ്രഹം വര്‍ഷങ്ങളോളം വേണ്ടെന്നു വച്ചു. ഒടുവില്‍ അതിനെ മറികടക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ മനോഹരമായ പച്ചകുത്തി’ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു. വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഫോണ്ടിലെത്തിച്ചതെന്നും തന്നെ ഇന്നത്തെ നിലയില്‍ താരമാക്കിയവര്‍ക്കാണ് ടാറ്റു സമര്‍പ്പിക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തൂ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാണീ പത്മനാഭൻ? വിശ്വാസികൾക്കെതിരെ രേവതി, പുറകെ വിമർശനപ്പെരുമഴയും!
Next post അമേരിക്കയിലെ വീട്ടിൽ ഭാര്തതാവിനും മകൾക്കുമൊപ്പം ആഘോഷമാക്കി സംവൃത.കിടു ഫോട്ടോസ്