‘സൗന്ദര്യം അത് കാണുന്നയാളിലാണ്” ബിക്കിനി അനുഭവം തുറന്നുപറഞ്ഞ് ദീപ്തി സതി

Read Time:4 Minute, 21 Second

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ മായാത്ത ഒരു ചിത്രം വരച്ചിടാന്‍ സാധിച്ച നടിയാണ് ദീപ്തി സതി.മലയാള മനസ്സുകളില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ഇന്ത്യന്‍ ചലച്ചിത്ര താരമാണ് ദീപ്തിയുടെ ആദ്യ ചിത്രമായ നീന പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.അതിനു ശേഷം ദീപ്തി അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രവും ജനമനസ്സുകളില്‍ ഇടം നേടിയതാണ്.നീന,പുള്ളിക്കാരന്‍ സ്റ്റാറാ,ലവ കുശ, ലക്കീ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ആയിരുന്നു.

ജീവിതത്തില്‍ വളരെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ ഒരു താരം കൂടിയാണ് ദീപ്തി.2012ല്‍ മിസ്സ് കേരള ,2014 ല്‍ മിസ് ഫെമിന ഇന്ത്യയില്‍ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയതും 2015 ലെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും ലഭിച്ച താരത്തിന്റെ കരിയറിലെ എടുത്തു പറയത്തക്ക നേട്ടങ്ങള്‍ തന്നെയാണ്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രേത്യേകം ശ്രദ്ധിക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ എന്നും സജീവസാന്നിധ്യമാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് താരത്തിന്റെ ബിക്കിനി ഫോട്ടോസ് ആണ്. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങളും താരത്തിന്റെ വാക്കുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

താരത്തിന്റെ വാക്കുകളിങ്ങനെ പരിഭാഷപ്പെടുത്താം :

സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ്. എന്നാല്‍ ചിലപ്പോള്‍ സ്‌ക്രീനില്‍ ഒരു ബിക്കിനി ധരിക്കുന്നത് (ഇത് സാധാരണ നീന്തല്‍ വസ്ത്രമാണെങ്കിലും) നിങ്ങളുടെ സ്വന്തം നോട്ടം ഭയത്തിലാകാം.. അല്ലെങ്കില്‍ വിവേക പൂര്‍ണ്ണവുമാകാം. ഞാന്‍ നന്നായി കാണുന്നുണ്ടോ അല്ലെങ്കില്‍ മോശമായോ? സ്‌ക്രീനില്‍ ധരിക്കാന്‍ ഞാന്‍ യോഗ്യയാണോ? ആളുകള്‍ എന്താണ് ചിന്തിക്കാന്‍ പോകുന്നത്? മുതലായവ എല്ലാം തലച്ചോറില്‍ വരും.

തലച്ചോറിലെ ഈ കുഴപ്പങ്ങള്‍ക്കിടയിലും ഒരു ശബ്ദം നിങ്ങളോട് പറയും ‘നിങ്ങള്‍ ആരാണെന്നും നിങ്ങള്‍ ചെയ്യുന്നതെന്താണെന്നും അറിയുക അഭിമാനിക്കുക. ഊഷ്മളത, പുഞ്ചിരി, ബോധ്യം, ആത്മവിശ്വാസം എന്നിവയോടെ ചെയ്യുക. ‘ഈ ആത്മവിശ്വാസം സാധിച്ചത്സംവിധായകന്‍ സഞ്ജയ് എസ് ജാദവില്‍ നിന്നാണ്. കാരണം അദ്ദേഹം എന്നെയും മുഴുവന്‍ ടീമിനെയും വിശ്വസിച്ചതു കൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്.

ആരോഗ്യമുള്ളവനാകാനും എന്റെ സംവിധായകന്റെ കാഴ്ചപ്പാട് സ്വയം സംശയമില്ലാതെ സ്വീകരിക്കാനും ഞാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഞാന്‍ ആത്മാര്‍ത്ഥമായി എന്റെ കാര്യം ചെയ്തു. ഈ ആത്മാര്‍ത്ഥത എല്ലാ പ്രേക്ഷകരും ഒരുപോലെ വിലമതിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് ഇവിടെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹവും, ആശംസകളും ലക്കിക്ക് പിന്തുണയും ആവശ്യമാണ് .. നന്ദി

Leave a Reply

Your email address will not be published. Required fields are marked *

Previous post അജ്ഞാത രോഗം പടരുന്നു, 347 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിദഗ്ധ സംഘം ഇന്നെത്തും
Next post അര്‍ച്ചന കവി വിവാഹമോചനം തേടി, ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി