കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരസുന്ദരി രശ്മിക മന്ദാന തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക്

Read Time:2 Minute, 6 Second

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ അരങ്ങേറിയ രശ്മിക പിന്നാലെ തെലുങ്കിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് രശ്മിക. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് എത്തുകയാണ്. രശ്മിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നാളുകളായി പ്രചരിച്ചിരുന്നു. എന്നാല്‍ സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ആ വാര്‍ത്ത എത്തിയിരിക്കുകയാണ്.

‘മിഷൻ മജ്നു’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രമാണ് മിഷന്‍ മജ്നു. ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ളതാണ്.കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് രശ്മിക മലയാളത്തിലും രശ്മികയ്ക്ക് ഏറെ ആരാധകരുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന ജോഡിയ്ക്ക് കേരളത്തിലും ആരാധകരുണ്ട്.


അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ പുതിയ ചിത്രം. ഭീഷ്മയാണ് അവസാനം പുറത്തിറങ്ങിയത്. അതേസമയം, തമിഴിലും രശ്മിക അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സുല്‍ത്താനിലൂടെയാണ് രശ്മികയുടെ തമിഴ് അരങ്ങേറ്റം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു
Next post മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം ,വിമർശകരുടെ വായ അടപ്പിക്കാൻ അശ്വതി