പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍ :രാകുല്‍ പ്രീത് സിംഗ്

Read Time:1 Minute, 36 Second

ബംഗളൂരുവിലെ മയക്കുമരുന്ന് വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും തിരക്കേറുന്ന നായിക രാകുല്‍പ്രീത് സിംഗിന്റേത്.മുപ്പതുകാരിയായ താരം ഒരു നായകനുമായി പ്രണയത്തിലാണെന്നും ലിവിംഗ് ടുഗദര്‍ ബന്ധത്തിലുമാണെന്നാണ് പുതിയ ഗോസിപ്പ്.എന്നാല്‍ താന്‍ പ്രണയത്തിലല്ലെന്നും പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ലെന്നുമാണ് രാകുല്‍പ്രീത് സിംഗിന്റെ നിലപാട്. ”ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയ വിവാഹമായിരിക്കില്ല.’ രാകുല്‍ പ്രീത് സിംഗ് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു.തന്റെ വിവാഹം മാദ്ധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ചുകൊണ്ടുള്ള വിപുലമായ ഒരാഘോഷച്ചടങ്ങായിരിക്കുമെന്നും താരം പറയുന്നു.

തെലുങ്കില്‍ നിഥിന്റെ നായികയായി ചെക്ക്, ഹിന്ദിയില്‍ അജയ് ദേവ്ഗണിനോടൊപ്പം മെയ്ഡേ എന്നീ ചിത്രങ്ങളിലാണ് രാകുല്‍ ഇപ്പോളഭിനയിക്കുന്നത്. ഇരു ചിത്രങ്ങളും അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക്ഡൗണില്‍ സോനുവിന് നഷ്ടമായത് ജൂഹുവിലെ രണ്ട് കടകളും ആറ് ഫളാറ്റുകളും,വായ്പയെടുത്തത് 10 കോടി രൂപ
Next post പൃഥ്വിരാജിന്റെ കുരുതിക്ക് വിളക്ക് കൊളുത്തി അമ്മയും ഭാര്യ സുപ്രിയയും, ഫോട്ടോകള്‍ കാണാം