രോഗവ്യാപനം കൂടുമെന്ന് ആരോഗ്യമന്ത്രി, എല്ലാവരും സെല്‍ഫ്‌ ലോക്ക്ഡൗണിന് തയ്യാറാകണം

Read Time:1 Minute, 40 Second

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കൊറോണ വ്യാപനം കൂടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.

പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗ നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. കോവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരും. ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കോവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വര്‍ണം ആരെങ്കിലും കടത്തട്ടെ, പാലം വിഴുങ്ങിയവര്‍ക്ക് പറയാന്‍ അവകാശമില്ല, രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു
Next post പ്രഭാസിന്റെ ഗോഡ്ഫാദറായി മോഹന്‍ലാല്‍, പ്രതിഫലം കേട്ടാല്‍ ഞെട്ടും