പ്രഭാസിന്റെ ഗോഡ്ഫാദറായി മോഹന്‍ലാല്‍, പ്രതിഫലം കേട്ടാല്‍ ഞെട്ടും

Read Time:1 Minute, 34 Second

നടന്‍ പ്രഭാസിന്റെ ഗോഡ്ഫാദറായി മലയാള സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം ‘സലാറി’ലാണ് പ്രഭാസിനൊപ്പെം മോഹന്‍ലാലും അഭിനയിക്കുന്നത്. തെലുങ്ക് ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങാന്‍ പോകുന്നത്.

കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് ‘സലാര്‍’ പ്രഖ്യാപിച്ചെങ്കിലും പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേര് പുറത്തുവിട്ടിരുന്നില്ല. ഇതിനിടയിലാണ് സിനിമയില്‍ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ് ഫാദറായി മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന്‍ എത്തുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘സലാര്‍’ എന്ന പദത്തിന്റെ അര്‍ത്ഥം ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’ എന്നാണെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രോഗവ്യാപനം കൂടുമെന്ന് ആരോഗ്യമന്ത്രി, എല്ലാവരും സെല്‍ഫ്‌ ലോക്ക്ഡൗണിന് തയ്യാറാകണം
Next post സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ വീണ്ടും സാധിക