സുഹാന ഖാന്റെ വിഷമത്തിന് കാരണം തിരക്കി ആരാധകര്‍

Read Time:2 Minute, 2 Second

സിനിമയിലൊന്നും അഭിയിച്ചിട്ടില്ലെങ്കിലും ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍രെ മകള്‍ സുഹാന ഖാന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍മീഡിയയില്‍ സുഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ വൈറലാവാറുണ്ട്. ഇപ്പോഴിതാ സുഹാന ഏറെ വിഷമത്തിലാണെന്ന വ്യക്തമാക്കുന്ന ഒരു കുറിപ്പ് വന്നിരിക്കുകയാണ്. ഇതിന്റെ കാരണം തേടിയിരിക്കുകയാണ് ആരാധകര്‍.

ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് അടുത്തില്ലാത്തിന്റെ വിഷമത്തിലാണ് ഇപ്പോള്‍ സുഹാന. സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ‘മിസ് യൂ ‘ എന്ന അടിക്കുറിപ്പോടെ സുഹാന പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. സുഹൃത്തായ ഷാനയ കപൂര്‍ ‘സുന്ദരി ‘ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അപ്പോ നീയോ എന്ന് ചോദിച്ചുകൊണ്ട് സുഹാന കമന്റിന് മറുപടി ഇട്ടിട്ടുമുണ്ട്. ലൗ ഇമോജി ഇട്ടുകൊണ്ടാണ് അതിന് ഷാനയയുടെ മറുപടി. സുഹാനയുടെ കസിനായ ആലിയ ഛിബ്ബയും കമന്റുമായി എത്തിയിട്ടുണ്ട്. കൂടാതെ ലണ്ടനിലുള്ള സുഹാനയുടെ ചില ഉറ്റസുഹൃത്തുക്കളും പോസ്റ്റിന് താഴെ മിസ് യൂ, ലൗ യു എന്നീ കമന്റുകളുമായി എത്തിയിട്ടുണ്ട്. പ്രൈവറ്റായിരുന്ന തന്റെ അക്കൗണ്ട് അടുത്തിടെയാണ് പബ്ലിക്കാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബപ്രേഷകരുടെ പ്രിയതാരം മേഘ്‌ന ഇപ്പോള്‍ നേരിടുന്നത് ആരാധകരുടെ വിമര്‍ശനങ്ങള്‍
Next post സിനിമയല്ലിത് ജീവിതമാണ് വിഡിയോയുമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ