ശരണ്യയുടെ 16-ാം ചരമദിനത്തിൽ നെഞ്ചുരുകുന്ന വാക്കുകളുമായി സീമാ ജി നായർ

Read Time:5 Minute, 13 Second

ശരണ്യയുടെ 16-ാം ചരമദിനത്തിൽ നെഞ്ചുരുകുന്ന വാക്കുകളുമായി സീമാ ജി നായർ

ശരണ്യ ലോകത്തു നിന്നും വിട വാങ്ങിയിട്ട് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, ഇപ്പോഴും ആ ഓർമ്മയിൽ തന്നെയാണ് സീമ ജി. നായർ. ശരണ്യയെ കുറിച്ച് എന്തെഴുതണം എന്ന് അറിയാതെ എഴുതാൻ വാക്കുകൾ കിട്ടാത്തത് പോലെ, അല്ലെങ്കിൽ എഴുതിയ വാക്കുകൾ പൂർണമാക്കാൻ കഴിയാത്തത് പോലെയുള്ള ഒരു കുറിപ്പാണ് സീമ ജി. നായർ പങ്കുവയ്ക്കുന്നത്.

നടൻ കണ്ണൻ സാഗറിന് സംഭവിച്ചത്

ഹൃദയസ്പർശിയായ കുറിപ്പ് അതിവേഗം വൈറലായി മാറിയിരിക്കുകയാണ്…… ഇന്ന് പതിനാറാം ചരമദിനം. ഇങ്ങനെ ഒരു വാക്ക് എഴുതാൻ പോലും എനിക്ക് പറ്റുന്നില്ല. എന്റെ ആരുമല്ലായിരുന്നു.. എന്നാൽ എന്റെ ആരെല്ലാമായിരുന്നു. അവൾ എന്റെ മകളായിരുന്നു…. അനുജത്തി ആയിരുന്നു… എന്റെ എല്ലാമായിരുന്നു.

ഒരു സൗഹൃദ സന്ദർശനത്തിൽ തുടങ്ങിയ ബന്ധം. അതിത്രമാത്രം ആഴത്തിലേക്ക് എത്തും എന്ന് ആരും കരുതിയിരുന്നില്ല. ചിലപ്പോൾ മുജ്ജന്മ ബന്ധം ആയിരിക്കാം. അവളുടെ ജീവൻ പിടിച്ചുനിർത്താൻ ആവുന്നത്ര ശ്രമിച്ചു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. ഇപ്പോഴും അവൾ ഉയർത്തെഴുന്നേൽക്കുന്ന പോലെ ഇവിടെയും അങ്ങനെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചു.

ഒമ്പതാം തീയതി ഉച്ചയ്ക്ക് 12: 40 ന് ഞങ്ങളുടെ കൈയിൽനിന്ന് പിടിച്ചുപറിച്ച് അവളെ കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ നെഞ്ചാണ് പറിച്ചു കളയപെട്ടത്. ഒരു കാര്യത്തിൽ ഇത്തിരി ആശ്വാസം. അവൾ പൊരുതിയത് പോലെ ഞങ്ങളും അവസാനം വരെ പൊരുതി. ഒരു കാര്യവുമില്ല എന്നപേരിൽ ഒന്നിനും ഒരു മുടക്കവും വരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.

സത്യത്തിൽ അതൊരു ആശ്വാസം തന്നെയാണ്. സ്നേഹ സിനിമയിൽ നിന്നും അവളുടെ പ്രിയപ്പെട്ട അമ്മയെയും കൂടപ്പിറപ്പുകളും അവളെ സ്നേഹിച്ച എല്ലാവരെയും വിട്ട് വേദനയില്ലാത്ത ലോകത്തേക്ക് ഞങ്ങളുടെ കുഞ്ഞിക്കിളി പറന്നകന്നു. കഴിഞ്ഞ 10 വർഷമായി എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച കുഞ്ഞായിരുന്നു.

വർഷാവർഷം എത്തിയിരുന്ന ട്യൂമറിനെ അവൾ ധീരതയോടെ നേരിട്ടു ഒറ്റവാക്കിൽ പറഞ്ഞാൽ അതിജീവനത്തിന്റെ രാജകുമാരി… തുടർച്ചയായ 11 സർജറികൾ, ഒമ്പതെണ്ണം തലയിൽ, രണ്ടെണ്ണം കഴുത്തിൽ… ഓരോ സർജറി കഴിയുമ്പോഴും പൂർവാധികം ശക്തിയോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ ലാസ്റ്റ് നടന്ന സർജറി കഴിഞ്ഞപ്പോൾ പേടിയായിരുന്നു ഉള്ളിൽ. അതിനുശേഷം വന്ന വാർത്തകൾ ശുഭകരം ആയിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ.

നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്

ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ച നിമിഷങ്ങൾ. ഒരേ സമയം രണ്ടു മക്കളെ നഷ്ടപ്പെടുന്ന ഒരമ്മയുടെ അവസ്ഥ വാക്കുകളിൽ വിവരിക്കാനാവില്ല. എങ്ങും ഇരുട്ട് മാത്രം. പേരിനുപോലും ഇത്തിരി വെളിച്ചം എന്റെ മുന്നിൽ ഇല്ല. ഞാൻ ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും. അവൾക്ക് ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് ആഗ്രഹിച്ചു. അവളുടെ ഇഷ്ടം ആയിരുന്നു എന്റെയും …..

അവൾ ആഗ്രഹിച്ചതൊക്കെ നേടിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞു. അവസാന നിമിഷം വരെ എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ഞാൻ ചെയ്തു. പക്ഷേ ഈശ്വരൻ… ഇപ്പോൾ ഒരാഗ്രഹം…. പുനർജന്മം എന്ന ഒരു കാര്യം ഉണ്ടായിരുന്നു എങ്കിൽ, അവളെ ഒരു നോക്ക് കാണാമായിരുന്നു അല്ലേ….. വയലാർ എഴുതിയത് പോലെ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി… ഇനിയൊരു ജന്മം ശരണ്യ മോൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പിറക്കാനിരുന്ന കുഞ്ഞിനേയും പ്രിയതമയേയും കോ വിഡ് കൊണ്ടുപോയി, മ നോവിഷ മത്തിൽ യുവാവ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പിറക്കാനിരുന്ന കുഞ്ഞിനേയും പ്രിയതമയേയും കോ വിഡ് കൊണ്ടുപോയി, മ നോവിഷ മത്തിൽ യുവാവ് ചെയ്തത്
Next post റബ്ബേ.. എല്ലാം സഹിക്കാൻ ഈ കുഞ്ഞിന് ശക്തി നൽകണേ നാഥാ, ക ണ്ണീർ ക്കാഴ്ചകൾ