നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

Read Time:6 Minute, 14 Second

നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

ഹൃദയസ്പർശിയായ ഈ അനുഭവത്തിൽ അധിക്ഷേപങ്ങളുടെ നോവ് ആവോളമുണ്ട്. നിറമില്ലാത്തതിന്റെ പേരിൽ ഒരു സ്ത്രീ അനുഭവിക്കേണ്ട ദുരനുഭവം ഉള്ളിൽ തൊടുന്ന വാക്കുകളിൽ അത് പങ്കുവെച്ചിരിക്കുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ യുടെ ഫേസ്ബുക്ക് പേജിൽ.

ഓർമ്മ നഷ്ടപ്പെട്ട എന്റെ മകന് വിജയിയെ മാത്രം അറിയാം. നാസർ, വിജയ് ആത്മബന്ധത്തിന്റെ കഥ

ഓർമ്മവച്ച കാലം മുതൽ അനുഭവിക്കുന്ന കുത്തുവാക്കുകളും അധിക്ഷേപങ്ങളും വിവാഹം കഴിഞ്ഞ് കുട്ടി ഉണ്ടായിട്ടുപോലും അവസാനിക്കുന്നില്ല. ഒടുവിൽ ബെറിൽ എടുത്ത തീരുമാനം ജീവിതത്തെ മാറ്റിമറിച്ചു. കുറിപ്പ് വായിക്കാo. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ ദിവസം. ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു തമാശയ്ക്ക് ഞാൻ അന്ന് ക്ലാസിലെ ബോർഡിൽ ചില ഡൂഡിലുകൾ വരച്ചു.

അത് തുടച്ചു കളയും മുൻപ് ടീച്ചർ കേറി വന്നു.അതിന് ശിക്ഷയായി ടീച്ചർ എന്റെ മുഖത്ത് ചോക്കുകൊണ്ട് വരച്ചു. ക്ലാസ്സിൽ പരേഡ് നടത്താൻ ആവശ്യപ്പെട്ടു. അത് എനിക്ക് അന്ന് അപമാനകരമായി തോന്നി. എനിക്ക് കുറച്ചു കൂടി നിറം ഉണ്ടായിരുന്നുവെങ്കിൽ അവർ ഒരിക്കലും എന്നെക്കൊണ്ട് അത് ചെയ്യില്ലായിരുന്നു എന്ന് ഉറപ്പുണ്ട്.

വളർന്നുവന്നപ്പോൾ എനിക്ക് സുഹൃത്തുക്കൾ ഇല്ലാതായി. എന്റെ ഇരുണ്ട നിറം കാരണം ഞാൻ എല്ലാവരിൽ നിന്നും വിട്ടുനിന്നു. ആളുകളുമായി സംസാരിക്കുമ്പോഴും അവരുടെ മുഖത്തെ വെറുപ്പ് ഞാൻ കണ്ടു. എന്റെ വീട്ടുകാർ പോലും എന്നെ അങ്ങിനെയാണ് കണ്ടത്. എന്നെ കാണാൻ കൊള്ളാവുന്നത് ആക്കാൻ പലരും പല പൊടികൈകളും നിർദ്ദേശിച്ചു. എല്ലാം പരീക്ഷിച്ചു ഞാൻ ക്ഷീണിച്ചു.

ഒരിക്കൽ എന്റെ സഹോദരനോടൊപ്പം ബസ്സിൽ പോവുകയായിരുന്നു. എന്നെക്കാൾ നിറം ഉള്ളതിനാൽ ഞങ്ങൾ സഹോദരങ്ങളാണെന്ന് കണ്ടക്ടർ വിശ്വസിച്ചില്ല. എല്ലാവരുടെയും മുന്നിൽവച്ച് എന്നോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഇരുണ്ട നിറമുള്ള ഒരാളുടെ അടുത്ത് ഇരുത്തിയിട്ട് ഇതാണ് എന്റെ സഹോദരൻ എന്ന് പറഞ്ഞു. ഞാൻ ശരിക്കും നാണം കേട്ടുപോയ നിമിഷം.

ഈ കാര്യങ്ങളെല്ലാം എന്റെ ആത്മാഭിമാനത്തെ കുറച്ചു കൂടി തകർത്തു. എന്റെ നിറം ഞാൻ ഉത്തരവാദിയല്ല എന്നതിന്റെ ശിക്ഷയാണ് വരെ കരുതി. അങ്ങനെയിരിക്കെയാണ് പള്ളിയിൽ വെച്ച് ആനന്ദിനെ കാണുന്നത്. ഒരു തുരങ്കത്തിന്റെ അവസാനം കാണുന്ന വെളിച്ചം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി.

അവൻ എന്നെ കണ്ടു.പക്ഷേ ഞങ്ങൾ സംസാരിക്കില്ല. എന്നാൽ മറ്റുള്ളവരോട് ചോദിച്ചു.അവൻ എന്റെ അയൽക്കാരനാണ് എന്ന് മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ആനന്ദിൽ നിന്ന് ഒരു ഓർകൂട്ട് റിക്വസ്റ്റ് വന്നു. ഞങ്ങൾ സുഹൃത്തുക്കളായി. സംസാരിച്ചു തുടങ്ങി.ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ആരെന്നതിലാണ് അദ്ദേഹം എന്നെ കണ്ടത് എന്ന് പറഞ്ഞു.

മരുന്നിന് കാത്ത് നിൽക്കാതെ പിഞ്ചോമന ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങി, വി തുമ്പിക്ക രഞ്ഞ് കേരളം

ഭയപ്പെടേണ്ട കാര്യം ഒന്നും ഇല്ല എന്ന് പറഞ്ഞു. പതുക്കെ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു തുടങ്ങി. ഞങ്ങൾ പ്രണയത്തിലായി. ഒരുവർഷത്തിനകം വിവാഹിതരാക്കാൻ തീരുമാനിച്ചു. നല്ല കുട്ടിയെ അവന് കിട്ടുമെന്നാണ് അവന്റെ അമ്മ പോലും പറഞ്ഞു. പക്ഷേ അവൻ എല്ലാവരോടും എന്നെ കിട്ടിയത് ഭാഗ്യം ആണെന്ന് പറഞ്ഞു. ആരെയും വകവയ്ക്കാതെ ഞങ്ങൾ വിവാഹിതരായി. അതിനുശേഷം പലരും ഞങ്ങളെ നോക്കി ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്.

പക്ഷേ അതൊന്നും ഞങ്ങൾക്ക് വിഷയമല്ല. ഞങ്ങളുടെ ചെറിയ ജീവിതത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. കുഞ്ഞു റയാൻ ജനിച്ചു കഴിഞ്ഞപ്പോഴും പലരും പറഞ്ഞു അവന് എന്റെ നിറം കിട്ടാത്തത് ഭാഗ്യം ആണെന്ന്. അന്ന് എനിക്ക് മനസ്സിലായി ഇതിനൊന്നുo മാറ്റമുണ്ടാകില്ലന്ന് എന്നും. എന്നെ കുത്തിനോവിച്ചും വിരൽചൂണ്ടിയും ചുറ്റിനും ഉണ്ടാകും. ലോകം മുഴുവൻ എതിരാണ്. ഞാൻ പ്രതികരിക്കുന്ന രീതി മാറ്റാൻ തീരുമാനിച്ചു. ഞാൻ ദേഷ്യപ്പെട്ട് ആരെയും വെറുത്തിട്ട് കാര്യമില്ല. ഇപ്പോൾ ഞാൻ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇതൊരു നല്ല തുടക്കം ആയിരിക്കും.

ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം. സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം. സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം
Next post സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്‌ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ