20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി
20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി
കരിക്കു വെബ് സീരിയസിലൂടെയും കൽക്കി, കുഞ്ഞേലദോ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ മിഥുൻ ദാസ് വിവാഹിതനായി. ജിൻസിയാണ് വധു. ഇരുപതു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം.
ആർ ജെ മാത്തുക്കുട്ടി, കലേഷ്, ടോം ഇമ്മട്ടി, രൂപേഷ് പീതാബരൻ തുടങ്ങി നിരവധി സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖർ വിവാഹത്തിന് പങ്കെടുക്കുവാനായി എത്തിരുന്നു.
ആലുവ യു സി കോളേജിൽ പഠിക്കുമ്പോൾ ആണ് ഇവർ പ്രണയത്തിലാകുന്നത്. യു സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ചു നടന്നു തുടങ്ങിയതാണ്.
പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?
കാലങ്ങളേറെ നടന്നു നടന്നു ഞങ്ങൾ ഇനി ഒരു കൂടു കൂട്ടുന്നു എന്ന് കുറിച്ച് കൊണ്ടാണ് മിഥുൻ കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കു വെച്ചത്.
അഭിനയത്തിന് പുറമെ റെഡ് എഫ് എമിൽ ആർ ജെ ആയും കിരൺ ടി വിയിൽ വി ജെ ആയും, സീ കേരളയിൽ അങ്കാറയും തിളങ്ങിട്ടുള്ള താരമാണ് മിഥുൻ. എന്നാൽ മലയാളത്തിലെ പ്രേക്ഷകർക്ക് മിഥുൻ സുപരിചിതനാകുന്നത് കരിക്കു എന്ന വെബ് സീരിയസിലൂടെയും അടുത്തിടെ റിലീസ് ചെയ്ത മാത്തുക്കുട്ടിയുടെ കുഞ്ഞേലദോ എന്ന ചിത്രത്തിലൂടെയുമാണ്.
ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്
കരിക്കിന്റെ ഡി ജെ എന്ന എപ്പിസോഡിലൂടെ കരിക്കു ആരാധകർക്ക് മുന്നിൽ എത്തിയ മിഥുൻ അവസാനം പുറത്തു ഇറങ്ങിയ കലാകാച്ചിയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
20
തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ