അനുശോചനം പോലും അറിയിക്കാതെ കോടീശ്വരന്മാർ – നാട്ടിൽ എത്താൻ കഴിയാതെ ആ പാവത്തിന്റെ മടക്കം

Read Time:5 Minute, 48 Second

അനുശോചനം പോലും അറിയിക്കാതെ കോടീശ്വരന്മാർ – നാട്ടിൽ എത്താൻ കഴിയാതെ ആ പാവത്തിന്റെ മടക്കം

വീടിനകത്തു ജുബ്ബയും പൈജാമയും, പുറത്തു കോട്ട് ഇതായിരുന്നു യൂണിഫോം – എന്നും ചിരിച്ച മുഖം. ബിസിനസിൽ സ്വന്തം തീരുമാനങ്ങൾ. പക്ഷേ കൂടെ നിന്നവരെ എല്ലാം വിശ്വസിച്ചു. മാനേജർമാർ സ്വർണ്ണവുമായി മുങ്ങിയപ്പോൾ മുതലാളി മുങ്ങി താണു. നിർണായകമായ പല ഘട്ടങ്ങളിലൂടെയും കടന്നു പോയ ജീവിതമാണ് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന തൃശൂർ സ്വദേശിയുടേത്.

കാമുകി ചാടിയപ്പോൾ കാമുകന് നോക്കി നിന്നു – ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

തിരിച്ചുവരവിനു തയ്യാറെടുക്കുകയായിരുന്ന അറ്റ്‌ലസ് മടങ്ങി. ഇനി ഒരിക്കലും ആ നന്മ കേരളത്തിൽ കാലുകുത്തില്ല. ഇതായിരുന്നു ചിലർ ആഗ്രഹിച്ചത്. അത് വിധി നടപ്പാക്കുകയും ചെയ്തു. അറ്റ്‌ലസ് രാചന്ദ്രന്റെ സംസാകരം ഇന്നലെ ദുബായിൽ നടന്നു. അറ്റ്‌ലസ് രാമചന്ദ്രൻ ഓർമയാകുമ്പോൾ നെഞ്ചുപിടഞ്ഞ് പ്രവാസ ലോകവും വളരെ വേദനയിൽ തന്നെയാണ്.

പ്രവാസികളും രാമചന്ദ്രനും തമ്മിൽ അത്രമേൽ അടുപ്പമായിരുന്നു. ഒരുകാലത്ത് വ്യവസായ ലോകം കൈയടക്കിയിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മര ണത്തിൽ വ്യവസായ പ്രമുഖർപോലും മൗനം നടിക്കുമ്പോൾ കണ്ണീരൊഴുക്കി യാത്രയയക്കുകയാണ് പ്രവാസലോകം. മര ണവാർത്ത അറിഞ്ഞയുടൻ ദുബായിലെ മൻഖൂലിലെ ആസ്റ്റർ ആശുപത്രിയിലേക്ക് ഓടിയെത്തിയ പ്രവാസികളാണ് ഇതിന് സാക്ഷി.

എല്ലാരെയും സഹായിച്ചു; ഒടുവിൽ സ്വന്തം മകൻപോലും സഹായിക്കാതെ ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ കഥ

പക്ഷേ ശതകോടീശ്വരന്മാരൊന്നും രാമചന്ദ്രന്റെ മര ണം അറിഞ്ഞില്ല. ദുബായിലെ വമ്പന്മാർ ആരും പ്രതികരിച്ചുമില്ല. അതായിരുന്നു അറ്റ്‌ലസിനോട് അവർക്കുണ്ടായിരുന്ന പക. ഈ പകയാണ് അറ്റ്‌ലസിനെ അഴിക്കുള്ളിലാക്കിയതും. കരൾ സംബന്ധമായ അസുഖംമൂലം രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ രണ്ടിനു രാത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനു കോ വിഡ് ബാധയുണ്ടായിരുന്നെന്നു മര ണശേഷം നടത്തിയ പരിശോധനയിൽ കണ്ടെത്തി. വൈകിട്ടു നാലിനു ദുബായിലെ ജബൽ അലിയിലെ ശ്മശാനത്തിൽ കോ വിഡ് മാനദണ്ഡം പാലിച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകൾ.

ഏറെ അടുപ്പമുള്ളവർക്ക് അദ്ദേഹം രാമേട്ടനായിരുന്നു. സമ്പത്തുണ്ടായിരുന്ന കാലത്ത് പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ട്. മക്കളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പണം തികയാതെ വന്നവർക്ക് കടമായി ആഭരണങ്ങൾ നൽകി.

ചിലത് പണം തിരികെ കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് കൊടുത്തിരുന്നത്. മസ്‌കറ്റിലെ സ്വന്തം ആശുപത്രിയിൽ പാവങ്ങൾക്കായി നിരവധി സഹായം ചെയ്തു. പണം ഉണ്ടാകുമ്പോൾ കൊണ്ടുവന്നാൽ മതിയെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്ത സംഭവവുമുണ്ട്. ജ യിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യം പങ്കെടുത്തത് ബാലഭാസ്‌കറിന് ആദരാഞ്ജലി അർപ്പിച്ച പരിപാടിയിലായിരുന്നു.

ഡിവോഴ്‌സിനില്ല.. ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും..! കാരണം കേട്ടോ.. കൈയടിച്ച് ആരാധകർ

അഭിനേതാവും നിർമ്മാതാവും കലാകാരനുമായ അദ്ദേഹം വിടവാങ്ങിയത് ബാലഭാസ്‌കറിന്റെ ഓർമ ദിനത്തിലാണെന്നത് യാദൃച്ഛികം. ജ യിൽ മോ ചിതനായ ശേഷം നിരവധി വേദികളിലെത്തി. നാട്ടിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യാത്രാ വിലക്ക് മൂലം അതിന് കഴിഞ്ഞില്ല. എത്തിയ ഓരോ വേദിയിലും ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന തന്റെ മാസ്റ്റർ പീസ് ഡയലോഗ് അദ്ദേഹം ഒരു മടിയും കൂടാതെ ആവർത്തിച്ചു.

അത് കേൾക്കാൻ പ്രവാസലോകത്തിനും വലിയ ഇഷ്ടമായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിൽ പ്രവാസിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. ദുബൈയിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ കോട്ട് നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വയം ട്രോളുന്ന കഥാപാത്രം.

രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ ചെയ്തത് കണ്ടോ..? നടുങ്ങി നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ ചെയ്തത് കണ്ടോ..? നടുങ്ങി നാട്
Next post പട്ടാപ്പകൽ ക്ഷേത്രത്തിൽ നടന്നത് കണ്ടോ..? തലയിൽ കൈവച്ച് പോലീസ്