എല്ലാരെയും സഹായിച്ചു; ഒടുവിൽ സ്വന്തം മകൻപോലും സഹായിക്കാതെ ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ കഥ

Read Time:7 Minute, 48 Second

എല്ലാരെയും സഹായിച്ചു; ഒടുവിൽ സ്വന്തം മകൻപോലും സഹായിക്കാതെ ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ കഥ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യവസായി ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. വളരെ നേർത്ത മനസിന്റെ ഉടമ ആയതിനാൽ അദ്ദേഹം ജീവിതത്തിൽ ചതിക്കപ്പെട്ടു. ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ച തന്നെ ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ നടന്നു കയറിയത് മലയാളിയുടെ മനസുകളിലേക്കാണ്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചു കയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ജ യിൽ മോ ചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രൻററെ മര ണം.

സഖാവിന് മരിക്കാനാകില്ല: ചങ്കുപൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനാണ് കരിയർ തുടങ്ങുന്നത്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ്ണ കച്ചവടത്തിന്റെ സാധ്യതകളിൽ എം എം രാമചന്ദ്രന്റെ കണ്ണുടക്കുന്നത്. അങ്ങനെയാണ് അറ്റ്ലസ് ജ്വല്ലറിയുടെ പിറവി. ഒപ്പം അറ്റ്ലസ് രാമചന്ദ്രന്റെയും.

കുവൈത്തിലാണ് അറ്റ്‍ലസ് രാമചന്ദ്രൻ സ്വർണവ്യാപാരം തുടങ്ങിയത്. അവിടെ വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കിയെങ്കിലും ഗൾഫ് യു ദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന അദ്ദേഹം യുഎഇയിൽ എത്തി അവിടെ എല്ലാം ആദ്യം മുതൽ തുടങ്ങി.

ചെവി പൊത്തി ഇറങ്ങി ഓടി യാത്രക്കാർ.. KSRTC ബസിനുള്ളിൽ അസഭ്യവർഷവുമായി വനിതാ കണ്ടക്ടർ

പിന്നീടാണ് അവിടെയും പ്രതിസന്ധികളുണ്ടായത്. കേസും ബാധ്യതകളും കാരണം അടച്ചുപൂട്ടേണ്ടി വന്ന അറ്റ്‍ലസ് ഗ്രൂപ്പിന്റെ പ്രവർത്തനം വീണ്ടും തുടങ്ങാനും ബിസിനസ് രംഗത്ത് വീണ്ടും സജീവമാവാനുമുള്ള ശ്രമം രാമചന്ദ്രൻ തുടങ്ങിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിട്ടേ ഭൂമിയിൽ നിന്ന് യാത്രയാകൂ എന്ന് ഒരു മാസം മുമ്പും അദ്ദേഹം പറഞ്ഞിരുന്നതായി അടുപ്പമുണ്ടായിരുന്ന ചിലർ അനുസ്‍മരിച്ചു.

സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ കേ സുകളിൽ 2015ൽ ദുബായിൽ ജ യിലിലായ അദ്ദേഹം പുറത്തിറങ്ങിയത് 2018ലാണ്. പ്രിയപ്പെട്ടവരും സഹായിച്ചവരുമെല്ലാം അറ്റ്‌ലസിന്റെ കൈയൊഴിഞ്ഞ കാഴ്ചയാണ് ഈ വേളയിൽ മലയാളികൾ കണ്ടത്. സ്വന്തം മകൻ പോലും അച്ഛൻ അറ സ്റ്റിലായ സാഹചര്യത്തിൽ യു എസിലേക്ക് ഒളിച്ചോടിയ ഭീകരമായ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു അദ്ദേഹത്തിന്.

സംഭവം നടന്നത് കേരളത്തിൽ – 10 മിനിറ്റു താമസിച്ചതിനു ഈ മക്കൾ അനുഭവിക്കേണ്ടി വന്നത്

മകളും മരുമകനും ജ യിലടക്കപ്പെട്ടു. സഹായിക്കുവാൻ ആരും തന്നെ ഇല്ലാത്ത അവസ്ഥ. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ മാത്രമാണ് പുറത്തുണ്ടായത്. ഭാര്യ നടത്തിയ പോ രാട്ടത്തെക്കുറിച്ച് അറ്റ്ലസ് രാമചന്ദ്രൻ ഒരിക്കൽ ഓർമ്മിച്ചത് ഇങ്ങനെ. “ഒരു ചെക്കിൽ എവിടെ ഒപ്പിടണമെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു. അങ്ങനെയൊരാളാണ് എന്നെ എല്ലാ വിഷമത്തിൽ നിന്നും കരകയറ്റിയത്.” ഇന്ദിര നടത്തിയ ഒറ്റയാൾ പോ രാട്ടമാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു.

ഭർത്താവിനൊപ്പം ഒരിക്കൽ പോലും ബിസിനസ് രംഗത്ത് ഇന്ദിര ഉണ്ടായിരുന്നില്ല. വാടകപോലും നൽകാൻ കെൽപ്പില്ലാത്ത അവസരത്തിൽ പോലും പ്രിയതമനുവേണ്ടി പോരാടിയ ഇന്ദിരയുടെ കാൽ ഇടറിയില്ല. ഇതിനിടെ മകളും മരുമകനും മറ്റൊരു കേസിൽ അകത്തായപ്പോഴും ഇന്ദിര തളർന്നില്ല.

വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?

ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലാത്ത ഇന്ദിര തന്റെ 68-ാം വയസിലാണ് കടബാധ്യതകളോട് നേരിട്ട് യുദ്ധം ആരംഭിക്കുന്നത്. കടക്കാരെയും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നേരിടേണ്ട അവസ്ഥ ഇന്ദിരയ്ക്കുണ്ടായി. ദുബായിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുമ്പോഴും രാമചന്ദ്രൻ പുറത്തിറങ്ങുന്ന നിമിഷം മാത്രമാണ് അവർ മുന്നിൽ കണ്ടത്.

തകർച്ചയ്ക്കു മുന്നെ 3.5 ദശലക്ഷം ദിർഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം. എന്നാൽ ചീട്ടുകൊട്ടാരം പോലെ എല്ലാം തകർന്നതോടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടി. കടബാധ്യത താങ്ങാനാകാതെ വന്നതോടെ ഷോറൂമിൽ ഉണ്ടായിരുന്ന അഞ്ച് ദശലക്ഷം ദിർഹത്തിന്റെ വജ്രങ്ങൾ വെറും പത്ത് ലക്ഷം ദിർഹത്തിന് വിൽക്കേണ്ടി വന്നു.

വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?

തന്റെ മോ ചനത്തിനായി പോരാടിയ ഭാര്യയോട് തനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് രാമചന്ദ്രൻ പിന്നീട് പറഞ്ഞു. കടബാധ്യതയേക്കാൾ കൂടുതൽ ആസ്തിയുണ്ടായിരുന്ന തനിക്ക് സാവകാശം കിട്ടിയിരുന്നെങ്കിൽ എല്ലാ ബാധ്യതകളും തീർക്കാൻ കഴിയുമായിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിധിയാണെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഒടുവിൽ തന്റെ ബിസിനസ് സാമ്രാജ്യം വീണ്ടെടുക്കണമെന്ന ആഗ്രഹം ബാക്കിയാക്കി രാമചന്ദ്രൻ ഒറ്റയ്ക്ക് മടങ്ങുകയാണ്.

ഡിവോഴ്‌സിനില്ല.. ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും..! കാരണം കേട്ടോ.. കൈയടിച്ച് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡിവോഴ്‌സിനില്ല.. ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും..! കാരണം കേട്ടോ.. കൈയടിച്ച് ആരാധകർ
Next post കാമുകി ചാടിയപ്പോൾ കാമുകന് നോക്കി നിന്നു – ഒടുവിൽ സംഭവിച്ചത് ഇങ്ങനെ