89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്

Read Time:6 Minute, 31 Second

89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്

മലയാള ചലച്ചിത്ര മേഖലക്ക് മധു എന്ന നടനെ ഒരിക്കലും മറക്കാൻ സാധ്യമല്ല. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായി ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര്‌ മാധവൻ നായർ എന്നാണ്. മലയാള സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.

തിരുവനന്തപുരം സ്വദേശി എംബിബിസ് വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ബന്ധുക്കൾ

ഇടക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ പത്മശ്രീ പുരസ്കാരം നൽകി രാഷ്ട്രം ആദരിച്ചിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ എൺപത്തി ഒൻപതാം ജന്മദിനം ആഘോഷിച്ചു. അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. ആ വാക്കുകൾ ഇങ്ങനെ , നാടകം കണ്ടുതുടങ്ങിയതോടെയാണ് മനസ്സിൽ ആ സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചത്, എന്നിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് മുതൽ ആ നടനെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം.

മലയാളം സീരിയൽ നടൻ ഷിയാസ് അറസ്റ്റിൽ

നാടകത്തിലൂടെ ഞാനതിന് ആത്മാർഥമായി തന്നെ പരിശ്രമിച്ചു. വീട്ടുകാരുടെ എതിർപ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആഴത്തിലുള്ള വായന അക്കാലത്തെ ഉണ്ടായിരുന്നു. സർഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നു ചേർന്നു…

ഒരിക്കലും അത്യാഗ്രഹങ്ങൾ എനിക്ക് ഇല്ലായിരുന്നു, ശ്രമം കൊണ്ട് നേടിയെടുക്കാൻ കഴിയും എന്നുള്ള സ്വപ്‌നങ്ങൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു, അതിലേക്ക് എല്ലാം ഞാൻ എത്തിച്ചേർന്നു, അർഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല.

ജൈവിക ഭക്ഷണം കഴിച്ചിട്ടും നന്നായി ജീവിച്ചിട്ടും ആരോഗ്യം തകർത്തത് തന്റെ ഈ സ്വഭാവം, കണ്ണീരോടെ ശ്രീനിവാസൻ പറയുന്നു

ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാൻ താൽപര്യം തോന്നുന്നില്ല.പിറന്നാളിന് ഒന്നും ഞാൻ അങ്ങനെ അധിക പ്രാധാന്യം നൽകാറില്ല. സിനിമക്ക് വേണ്ടിയാണ് എന്റെ വെളുത്ത മുടി കറുപ്പിക്കുന്നത്, ഇപ്പോൾ സിനിമ ചെയ്യാത്ത കൊണ്ട് അതിന്റെ ആവശ്യവുമില്ല. വര്ഷയാകാതെ മനസിലാക്കി ജീവിക്കാൻ എനിക്ക് ഒരു മടിയും തോന്നിയിട്ടില്ല, നമ്മൾ എത്രയൊക്കെ ചെറുപ്പമാകാൻ നോക്കിയാലും പ്രായത്തിന്റെ എല്ലാം പ്രശ്നങ്ങളും ശരീരത്തിൽ വന്നുതുടങ്ങും.

ഒരുപാട് വലിയ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി, മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാർ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതിൽ പലതും.’ ‘അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ വേഷങ്ങൾ കെട്ടിമടുത്തപ്പോൾ കുറച്ച് മാറിനിൽക്കണമെന്ന് തോന്നി.

ജൈവിക ഭക്ഷണം കഴിച്ചിട്ടും നന്നായി ജീവിച്ചിട്ടും ആരോഗ്യം തകർത്തത് തന്റെ ഈ സ്വഭാവം, കണ്ണീരോടെ ശ്രീനിവാസൻ പറയുന്നു

എന്നാൽ വ്യക്തി ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഒരു കാര്യം നടക്കാതെ പോയതിൽ എനിക്ക് വലിയ ദുഖമുണ്ട്. ജീവിതത്തിൽ എന്റെ കൈപിടിച്ചവൾ ഒപ്പമുണ്ടായിരുന്നവൾ, ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ. പക്ഷെ പെട്ടന്നൊരു നാൾ അവൾ രോഗശയ്യയിലായി.

അതിനുശേഷം ഞാൻ അധികം വീട് വിട്ടുനിന്നിട്ടില്ല. എത്ര വൈകിയാലും വീട്ടിലെത്തും. അവൾ കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കിൽ വിളിക്കാറില്ല. എന്റെ തങ്കം… എട്ട് വർഷം മുമ്പ് അവൾ പോയി… . എന്റെ ആഗ്രഹവും പ്രാർഥനയും ഒന്നുമാത്രമായിരുന്നു. ഞാൻ മരിക്കുമ്പോൾ തങ്കം ജീവിച്ചിരിക്കണം. എന്റെ ആ ആഗ്രഹം മാത്രം ജീവിതത്തിൽ നടന്നില്ല.

ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണ് – ജീവിക്കാൻ പറ്റണില്ല – അവസ്ഥ പറഞ്ഞ് ലൈവിൽ അനൂപ്

അൻപത് വർഷമായി താമസിക്കുന്ന ഈ വീട്ടിൽ ഞാൻ ഇപ്പോൾ ഒറ്റക്കാണ്, പക്ഷെ എന്റെ ഒപ്പം അവൾ ഇവിടെ തന്നെ ഉണ്ട്, ആ മുറിയുടെ വാതിൽ ഞാൻ ഇതുവരെ അടച്ചിട്ടില്ല…. ജയലക്ഷ്മി എന്നായിരുന്നു ഭാര്യയുടെ പേര്, ഇവർക്ക് ഉമ എന്നൊരു മകൾ ഉണ്ട്….

ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്
Next post സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ