നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

Read Time:6 Minute, 54 Second

നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

ലോക്ക് ഡൌൺ കാലത്തു സാധാരണക്കാരും പണക്കാരും എന്ന ഭേദമില്ലാതെ എല്ലാവരും വീട്ടിൽ ഇരിപ്പാണ്. പണം ഉള്ളവരെ സംബന്ധിച്ച തങ്ങൾക്കു ഇഷ്ടമുള്ളതൊക്കെ വീട്ടിൽ എത്തിക്കാം. എന്നാൽ സാധാരണ ആളുകൾക്ക് കിറ്റ് തന്നെ ആണ് പരമ പ്രധാനം. റേഷൻ കടകൾ വഴിയും, പിന്നെ വിദ്യാർത്ഥികൾക്ക് മാത്രമായി അവരുടെ സ്കൂൾ വഴിയാണ് ഇപ്പോൾ കിറ്റുകൾ നൽകി പോരുന്നുണ്ട്.

Also read : വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..

എന്നാൽ ഇപ്പോൾ ഒരു ഏഴാം ക്‌ളാസ്സുക്കാരി കിറ്റിനെ സംബന്ധിച്ച് ഒരു പരാതി നമ്മുടെ മുഖ്യമന്ത്രിയെ അറിയിക്കുകയും, പിന്നീട് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാലെ വിധരീതി ആണ് അനറ്റ് ചെറിയാൻ. പ്ലസ് ടു കാരിയായ ചേച്ചിക്കും പപ്പക്കും അമ്മയ്ക്കും ഒപ്പമുള്ള ലോക്ക് ഡൌൺ കാലത്തേ ജീവിതം അനറ്റിനും ഇല്ലായ്മകളുടെ ആണ്.

ലോക്ക് ഡൗണിൽ പപ്പാ ചെറിയാനും ജോലി ഇല്ല. സ്കൂളിൽ നിന്നു പപ്പ വീട്ടിൽ കിറ്റ് കൊണ്ടുവരും. കൊ റോണ സാഹചര്യം കാരണം പപ്പ സ്കൂളിൽ ചെന്ന് കിട്ടു വാങ്ങുന്നതാണ് . എന്നാൽ അനറ്റ് ഈ കിറ്റു കാണുമ്പോഴേ ഓടിച്ചെന്ന് അഴിച്ചു നോക്കും, പക്ഷെ അതിൽ പയറും കടലയും സാധനങ്ങളും മാത്രമേ എപ്പോഴും കാണാറുള്ളൂ . അവൾ പപ്പയോട് ചോദിക്കും ഇതെന്താ പിള്ളേർക്കുള്ള കിറ്റിൽ പിള്ളേർക്ക് കഴിക്കാൻ സ്നാക്സ് ഒന്നും വയ്ക്കാത്തതെന്ന്. ഇത് കേട്ട് പപ്പ തന്നെ എപ്പോഴും വഴക്ക് പറയും എന്ന് അനറ്റ് പറയുന്നു.

Alos read : സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!

പപ്പ പറയും, നിനക്ക് അഹങ്കാരമാണ്. നാട്ടിലൊക്ക ആളുകൾ ഭക്ഷണമില്ലാതെ കഷ്ടപ്പെടുമ്പോൾ നിനക്ക് ബിസ്ക്കറ്റ് കിട്ടാഞ്ഞിട്ടാ ഇപ്പോൾ ഭയങ്കര സങ്കടം. പ്രളയവും കൊ റോണയുമൊന്നും നിനക്കറിയില്ലേ എന്ന് ചോദിക്കും. നീ പോയി മുഖ്യമന്ത്രിയോട് പരാതി പറയാൻ പറയും. അങ്ങനെയാണ് അവസാനം മുഖ്യമന്ത്രിക്ക് കത്തെഴുതാൻ അനറ്റ് തീരുമാനിച്ചത്.

ഒട്ടും വൈകിയില്ല മുഖ്യമന്ത്രിക്ക് അനറ്റ് കത്തെഴുതി. വീട്ടുകാർ ആരും അറിയാതെയാണ് അവൾ കത്തെഴുതിയത്. അഡ്രസ് ഗൂഗിളിൽ നോക്കി സ്വയം കണ്ടുപിടിച്ചു. പ്രിയപ്പെട്ട മുഖ്യമന്ത്രി, എന്റെ പേര് അനറ്റ് എന്ന് പറഞ്ഞാണ് കത്ത് ആരംഭിച്ചത് . കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ സർ. അങ്ങ് പ്രളയത്തിലും കൊ റോണ കാലത്തുമെല്ലാം ഞങ്ങൾക്ക് ഒരുപാട് സാധനങ്ങൾ തന്നു. അതിൽ നന്ദിയുണ്ട്. ഞങ്ങൾ കുട്ടികൾക്ക് കഴിക്കാനുള്ള എന്തെങ്കിലും സ്നാക്സ് കൂടി കിറ്റിൽ ഉൾപ്പെടുത്തണം. ബിസ്ക്കറ്റോ ലെയ്സോ അങ്ങനെയെന്തെങ്കിലും മതി, എന്നും അനറ്റ് തന്റെ മുഖ്യമന്ത്രിക്കുള്ള കത്തിലെഴുതി.

കത്തിൽ അമ്മയുടെ നമ്പർ വച്ചിരുന്നു. മുഖ്യമന്ത്രി കത്ത് വായിച്ചശേഷം ആ കാത്തു ഭക്ഷ്യ മന്ത്രിക്ക് കൈമാറി. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ സാറാണ് ഞങ്ങളെ വിളിച്ചത്. ഞാനാണ് മന്ത്രിയുടെ ഫോണെടുത്തത്. മന്ത്രീടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ എനിക്കാകെ ഭയങ്കര വെപ്രളമായി. അമ്മ പുറത്ത് ജോലിയിലായിരുന്നു. ഞാൻ ഫോൺ ചേച്ചിടെ കയ്യിൽ കൊടുത്തു. ചേച്ചി പറഞ്ഞു. അമ്മ ഇവിടെയില്ല വന്നിട്ട് തിരിച്ച് വിളിക്കാമെന്ന്. അമ്മ പശുവിനെ കെട്ടാൻ പോയിരിക്കുവായിരുന്നു. ഞാൻ കേട്ടത് കൃഷി മന്ത്രി ആണ് വിളിക്കുന്നതെന്നാണ്.. അമ്മ പേടിച്ചു പോയി. ബാങ്കിൽ നിന്ന് വിളിക്കുവായിരിക്കും എന്നാണ് അമ്മ ആദ്യം കരുതിയത്.

കുറച്ചു നേരം കഴിഞ്ഞു ‘അമ്മ ആ നമ്പറിലേക്ക് തിരികെ വിളിച്ചു. അപ്പോൾ കിട്ടിയ മറുപടി, അനറ്റിയുടെ കത്ത് കിട്ടി. ഇക്കാര്യം സപ്ലൈക്കോയിൽ അറിയിച്ചിട്ടുണ്ട്. ഇനി കുട്ടികൾക്ക് കിറ്റ് തരുമ്പോൾ അതിൽ ബിസ്ക്കറ്റോ മറ്റേതെങ്കിലും സ്നാക്സോ തീർച്ചയായും ഉണ്ടാകും. മുഖ്യമന്ത്രിയാണ് കത്ത് വായിച്ചിട്ട് വേണ്ട നടപടി സ്വീകരിക്കാൻ തനിക്ക് കൈമാറിയതെന്നും ഭക്ഷ്യമന്ത്രി അനിൽ സാർഞങ്ങളോടെയോ പറഞ്ഞു. വിഡിയോ കോളിൽ മന്ത്രിയുമായി കുറച്ചു നേരം സംസാരിച്ചു. കൂട്ടുകാരോടും സ്കൂളിലുമൊക്കെ ഇക്കാര്യം പറയണമെന്നും മിടുക്കിയായി പഠിക്കണമെന്നും അനിൽ സാർ ഞങ്ങളോട് പറഞ്ഞു. അധ്യാപകരൊക്കെ ഇക്കാര്യം അറിഞ്ഞ് വിളിച്ചു അഭിനന്ദനങ്ങൾ പറഞ്ഞു എന്നും അനറ്റ് ചെറിയാൻ കൂട്ടി ചേർത്തു.

Also read : രോഗിയെ കാണാഞ്ഞതിനെ തുടന്ന് അ ന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!
Next post മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം; വിട പറഞ്ഞത് സമാനതകളില്ലാത്ത അതുല്യപ്രതിഭ; വിതുമ്പി താരങ്ങൾ